Friday, May 23, 2025

മൈലാഞ്ചിയിടൽ

 *മൈലാഞ്ചിയിടൽ*


14. മൈലാഞ്ചിയിടുന്നതിൻ്റെ ഹുക്‌മ് എന്ത്?


ഉ: പുരുഷൻ ചികിത്സാർത്തമല്ലാതെ കൈകാലുകളിൽ മൈലാ ഞ്ചിയിടൽ നിഷിദ്ധമാണ്.


 സ്ത്രീ ഇഹ്റാം കെട്ടിയവളാണെങ്കിൽ മൈലാഞ്ചിയിൽ സുന്നത്തില്ല- ഭർത്താവിന്റെ വിയോഗം മൂലം ഇദ്ധയിരിക്കുന്നവൾ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. മൂന്ന് ത്വലാഖ് ഫസ്ഖ് പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽത്ത്) ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്. ഈ തരത്തിലൊന്നും ഉൾപെടാത്തവർ ഭർത്താവിന്റെ അധീനതയിലുള്ളവരാണെങ്കിൽ അവൾക്ക് മൈലാഞ്ചിയിടൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തു മാണ്. (ഫത്ഹുൽ മുഈൻ 2/9, ശറഹ്ഫാളൽ 2/309).


എന്നാൽ നരച്ച മുടി ചുവപ്പ് മഞ്ഞ കളറുകൾ നൽകി നിറം മാറ്റൽ സുന്നത്തുണ്ട്. പക്ഷേ, വെള്ളം ചേരലിനെ തടയുന്ന കള റുകൾ ജനാബത്ത് കുളിയേയും വുളൂഇനേയും ബാധിക്കുന്ന താണ്. ജനാബത്ത് കുളി സ്വഹീഹാകുന്നതല്ല. ജനാബത്ത്കാ രൻ പള്ളിയിൽ കയറുക അനുവദനീയമല്ല. കുളിയും വുളൂഉം സ്വഹീഹാവാത്തവൻ്റെ നിസ്‌കാരം സ്വഹീഹല്ല. ജനാബ്‌തുകാ രൻ്റെ അരികിൽ റഹ്‌മത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. അത്കൊണ്ട് വെള്ളം ചേരലിനെ തടയുന്ന കളറുകളും മൈലാ ഞ്ചിയെ തൊട്ടും ഈമാനുള്ള മുസ്‌ലിമീങ്ങൾ സൂക്ഷിക്കേണ്ടതാണ്



.അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...