Friday, May 23, 2025

പെരുന്നാൾ നിസ്കാരം സംശയനിവാരണം*

 *പെരുന്നാൾ നിസ്കാരം സംശയനിവാരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


1. പെരുന്നാൾ സുന്നത്ത് നിസ്‌കാരം എങ്ങിനെ?


ഉ: ബലി/വലിയ പെരുന്നാൾ അല്ലെങ്കിൽ ചെറിയ പെരുന്നാ ൾ സുന്നത്ത് നിസ്ക്‌കാരം ഞാൻ (ഇമാമുണ്ടെങ്കിൽ) ഇമാമോട് കൂടെ നിസ്ക്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യണം.


അദാആയി രണ്ട് റക്‌അത്ത് ഖിബ്‌ലക്ക് മുന്നിട്ട് എന്ന് പറ യൽ സുന്നത്താണ്. തക്‌ബീറത്തുൽ ഇഹ്‌റാമിന് ശേഷം വജ്ജഹ്‌തു ഓതി അഊദു ഓതുന്നതിന് മുമ്പ് ഒന്നാം റക്അ ത്തിൽ ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടിൽ അഞ്ച് തക്ബീറും ചൊല്ലണം.


ഓരോ തക്ബീറുകൾക്കിടയിലും സുബ്ഹാനല്ല വൽഹംദു ലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബർ എന്ന ദിക്റ് ചൊല്ലുക. പിന്നെ മറ്റു നിസ്‌കാരം പോലെ പൂർത്തിയാക്കുക.


മേൽ നിയ്യത്ത് ചെയ്തതിന് ശേഷം സാധാരണ നിസ്കരി ക്കുംപോലെ രണ്ട് റക്‌അത്ത് നിസ്കരിച്ചാലും മതിയാവുന്നതാ ണ്. (ഫത്ഹുൽ മുഈൻ 11, തുഹ്ഫ).


2. തക്ബീറിന്റെ എണ്ണത്തിൽ സംശയിക്കുകയോ മറക്കുകയോ ചെയ്താൽ എന്ത് ചെയ്യണം.


ഉ: എണ്ണത്തിൽ സംശയിച്ചാൽ ചുരുങ്ങിയ എണ്ണം കൊണ്ട് പിടിക്കണം. മനപ്പൂർവമോ മറന്നോ ഉപേക്ഷിച്ചാൽ സഹ്‌വിന്റെ സുജൂദ് ചെയ്‌തു പരിഹകരിക്കേണ്ടതൊ നിസ്ക്‌കാരം ബാത്തിലാ കുകയോ ഇല്ല. കാരണം അത് ഹയ്ആത്ത് സുന്നത്താണ്.


ഒന്നാം റക്അത്തിൽ മറന്നാൽ രണ്ടാം റക്അത്തിൽ കൊണ്ട് വരാമെന്ന് ഇമാം റംലി(റ) പ്രഭലമാക്കിയിട്ടുണ്ട്. ബിസ്മ‌ി തുട ങ്ങിയാൽ തക്ബീറിൻ്റെ സ്ഥാനം നഷ്ടപ്പെട്ടു. (നിഹായ)


3. പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് ബാങ്ക് വിളിയുണ്ടോ?


ഉ: ഇല്ല. അസ്വലാത്ത ജാമിഅ എന്ന് വിളിച്ചു പറയൽ സുന്ന ത്താണ്. അത് തറാവീഹ്, ഗ്രഹണം, മഴയെ തേടൽ തുടങ്ങി ജമാ അത്ത് നിസ്‌കാരങ്ങൾക്ക് സുന്നത്താണ് (തുഹ്‌ഫത്തുൽ മുഹ്‌തജ്)


4. പെരുന്നാൾ നിസ്‌കാരസമയം എപ്പോൾ?


ഉ: സൂര്യോദയം മുതൽ സൂര്യൻ മധ്യത്തിൽ നിന്നും തെറ്റും


വരെയാണ്. ഉദയത്തിന് ശേഷം 20 മിനുറ്റ് കഴിയലാണ് നല്ലത്.


5. പെരുന്നാൾ നിസ്‌കാരത്തിലെ ഏഴും അഞ്ചും തക്ബീറു കൾ ഉറക്കെയാക്കണമൊ?


ഉ: അതെ ഇമാമും മഅ്‌മൂമും ഉറക്കെയാക്കണം. തക്ബീറു കൾക്കിടയിൽ ദിക്റ് പതുക്കെയും ചൊല്ലണം. (തുഹ്ഫ)


6. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം ഖുതുബ നിർബന്ധ മുണ്ടൊ?


ഉ: പുരുഷൻമാർ ജമാഅത്തായി നിർവ്വഹിച്ചാൽ ഖുതുബ സുന്നത്താണ്.


സ്ത്രീകൾക്കും ഒറ്റക്ക് നിസ്‌കരിക്കുന്നവർക്കും സുന്നത്തില്ല. (ശർവാനി)


7. പെരുന്നാളിൽ തക്ബീർ എപ്പോൾ?


ഉ: പെരുന്നാൾ രാവ് മഗ്‌രിബ് മുതൽ പെരുന്നാൾ നിസ്ക‌ാര ത്തിലെ തക്ബീറത്തുൽ ഇഹ്റാംവരെ മുഴുസമയങ്ങളിലും ഉറക്കെ തക്ബീർ ചൊല്ലൽ സുന്നത്താണ്. വീടുകളിലും പള്ളി കളിലും വഴികളിലും വാഹനത്തിലും, നടത്തത്തിലും ഇരുത്ത ത്തിലും എല്ലാ അവസ്ഥകളിലും സുന്നത്താണ്. ഒരു അവസ്ഥക ളിൽ നിന്നും മറ്റൊരു അവസ്ഥകളിലേക്ക് മാറുമ്പോൾ പ്രത്യേ കിച്ചും സുന്നത്താണ്. ഹാജിമാരുടെ തൽബിയത്ത് പോലെ. (ശർഹു ഫള്ൽ).


ഈ തക്ബീറുകൾ മറ്റു സൽകർമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടതാണ്. ഈ തക്ബീറിന് മുർസലായ തക്ബീർ എന്ന് പറയുന്നു.


അപ്രകാരം അറഫാദിനം (ദുൽഹിജ്ജ 9) സുബ്ഹി മുതൽ ദുൽഹിജ്ജ 13ന്റെ അസ്വർ വരെയുള്ള എല്ലാ നിസ്‌കാരങ്ങൾക്കു ശേഷവും തക്ബീർ പ്രത്യേകം സുന്നത്തുണ്ട്. അസ്വറിന് ശേഷ മുള്ള നിസ്കാരങ്ങൾക്കില്ല. പ്രസ്‌തുത സമയങ്ങളിൽ മയ്യത്ത് നിസ്കാരങ്ങൾ ഖളാഅ് വീട്ടപ്പെടുന്ന നിസ്‌കാരങ്ങൾ സുന്നത്ത് നിസ്കാരങ്ങൾ ഇവയുടെ ശേഷമെല്ലാം തക്ബീറ് സുന്നത്താണ്. ഈ തക്ബീറുകൾക്ക് മുഖയ്യദ് എന്ന് പറയുന്നു.


ഇത് സലാം വീട്ടിയ ഉടനെയാണ് ഉത്തമം, മറന്നാൽ ദുആ ചെയ്തതിനും ശേഷവും ചൊല്ലൽ സുന്നത്താണ്.


ചെറിയ പെരുന്നാളിന് നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലുമ്പോൾ ദുആ ചെയ്‌തതിന്ന് ശേഷം ചൊല്ലേണ്ടതാണ്.


8. പെരുന്നാൾ നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലൽ സുന്നത്തുണ്ടോ?


ഉ: ബലിപെരുന്നാൾ നിസ്‌കാരത്തിന് ഉടനെതന്നെ തക്‌ബീർ ചൊല്ലൽ സുന്നത്താണ്. ചെറിയ പെരുന്നാൾ നിസ്‌കാരത്തിന് ശേഷം തക്ബീർ സുന്നത്തില്ല.


9. മൃഗങ്ങളെ കാണുമ്പോഴുള്ള തക്ബീർ വിവരിക്കുമോ?


ഉ: ദുൽ ഹിജ്ജ ആദ്യപത്തിൽ ഒട്ടകം ആട് മാട് വർഗ്ഗത്തിൽ പെട്ട മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കു മ്പോഴും അല്ലാഹു അക്‌ബർ എന്ന് പറയൽ സുന്നത്തുണ്ട്.


10. പെരുന്നാൾ നിസ്‌കാരത്തിന്ന് ഈദ്ഗാഹിൽ പോവുന്ന താണൊ നല്ലത്?


ഉ: അത് നല്ലതല്ല. പള്ളിയിൽ വെച്ചുള്ള നിസ്‌കാരമാണ് ശ്രേഷ്‌ഠത. പള്ളി വിശാലമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിസ്ക രിക്കാം. 10 ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഇ(റ) പറ യുന്നു മക്കക്കാർ മസ്‌ജിദുൽ ഹറമിൽ വെച്ച് നിസ്‌കരിക്കാനുള്ള കാരണം പള്ളി വിശാലമായത് കൊണ്ടാണ്. പെരുന്നാളുകളിൽ ജനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ഒരു നാട്ടിലെ പള്ളി വിശാല മാണെങ്കിൽ അവർ അതിൽനിന്ന് പുറപ്പെടണമെന്ന് ഞാൻ അഭി പ്രായപ്പെടുന്നില്ല. ഫത്ഹുൽബാരി 3/378


സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് ഫത്ഹുൽ ബാരിയിൽ ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി പറയുന്നു. പള്ളിയുടെ വിശാലതയും കുടുസ്സും പരിഗണിച്ചാണ് പള്ളിയും 1 പള്ളിയുടെ പുറവും പരിഗണിക്കുന്നത്. കേവലം പള്ളിയല്ലാത്ത മരുഭൂമിയിൽ പോയി നിസ്‌കരിക്കുന്നത് മഹത്വമുണ്ട്. എന്നതി നാലല്ല എല്ലാവരും ഒരിടത്ത് മേളിക്കണം എന്നതാണ് ലക്ഷ്യം. കൂടുതൽ ശ്രേഷ്‌ഠമായ പള്ളിയുണ്ടാവുമ്പോൾ അതാകുമല്ലൊ ഉത്തമം. ഫത്ഹുൽ ബാരി 3/378


മദീനാ പള്ളി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് നബി(സ) സ്വഹ്റാഇലേക്ക് പുറപ്പെട്ടത്. തുഹ്ഫ 3/31


ഇതെ വിഷയം സമഗ്രമായി ലോകപ്രശസ്ത പണ്ഡിതർ രണ്ടാം ശാഫിഈ ഇമാം നവവി ശറഹു മുസ്ലിം 4/208 ഇമാം ശീറാസി(റ) അൽ മുഹദ്ദബ് 1/254 തുടങ്ങി ധാരാളം ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ട്.


11. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?


ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).


ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.


ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.


12. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.


13. ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


14. മൈലാഞ്ചിയിടുന്നതിൻ്റെ ഹുക്‌മ് എന്ത്?


ഉ: പുരുഷൻ ചികിത്സാർത്തമല്ലാതെ കൈകാലുകളിൽ മൈലാ ഞ്ചിയിടൽ നിഷിദ്ധമാണ്. സ്ത്രീ ഇഹ്റാം കെട്ടിയവളാണെങ്കിൽ മൈലാഞ്ചിയിൽ സുന്നത്തില്ല- ഭർത്താവിന്റെ വിയോഗം മൂലം ഇദ്ധയിരിക്കുന്നവൾ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. മൂന്ന് ത്വലാഖ് ഫസ്ഖ് പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽത്ത്) ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്. ഈ തരത്തിലൊന്നും ഉൾപെടാത്തവർ ഭർത്താവിന്റെ അധീനതയിലുള്ളവരാണെങ്കിൽ അവൾക്ക് മൈലാഞ്ചിയിടൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തു മാണ്. (ഫത്ഹുൽ മുഈൻ 2/9, ശറഹ്ഫാളൽ 2/309).


എന്നാൽ നരച്ച മുടി ചുവപ്പ് മഞ്ഞ കളറുകൾ നൽകി നിറം മാറ്റൽ സുന്നത്തുണ്ട്. പക്ഷേ, വെള്ളം ചേരലിനെ തടയുന്ന കള റുകൾ ജനാബത്ത് കുളിയേയും വുളൂഇനേയും ബാധിക്കുന്ന താണ്. ജനാബത്ത് കുളി സ്വഹീഹാകുന്നതല്ല. ജനാബത്ത്കാ രൻ പള്ളിയിൽ കയറുക അനുവദനീയമല്ല. കുളിയും വുളൂഉം സ്വഹീഹാവാത്തവൻ്റെ നിസ്‌കാരം സ്വഹീഹല്ല. ജനാബ്‌തുകാ രൻ്റെ അരികിൽ റഹ്‌മത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. അത്കൊണ്ട് വെള്ളം ചേരലിനെ തടയുന്ന കളറുകളും മൈലാ ഞ്ചിയെ തൊട്ടും ഈമാനുള്ള മുസ്‌ലിമീങ്ങൾ സൂക്ഷിക്കേണ്ടതാണ്



.അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...