Friday, May 23, 2025

ഈദ്ഗാഹിൽപെരുന്നാൾ നിസ്‌കാരം

 *ഈദ്ഗാഹിൽപെരുന്നാൾ നിസ്‌കാരം*



10. പെരുന്നാൾ നിസ്‌കാരത്തിന്ന് ഈദ്ഗാഹിൽ പോവുന്ന താണൊ നല്ലത്?


ഉ: അത് നല്ലതല്ല. പള്ളിയിൽ വെച്ചുള്ള നിസ്‌കാരമാണ് ശ്രേഷ്‌ഠത. പള്ളി വിശാലമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിസ്ക രിക്കാം. 10 ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഇ(റ) പറ യുന്നു മക്കക്കാർ മസ്‌ജിദുൽ ഹറമിൽ വെച്ച് നിസ്‌കരിക്കാനുള്ള കാരണം പള്ളി വിശാലമായത് കൊണ്ടാണ്. പെരുന്നാളുകളിൽ ജനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ഒരു നാട്ടിലെ പള്ളി വിശാല മാണെങ്കിൽ അവർ അതിൽനിന്ന് പുറപ്പെടണമെന്ന് ഞാൻ അഭി പ്രായപ്പെടുന്നില്ല. ഫത്ഹുൽബാരി 3/378


സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് ഫത്ഹുൽ ബാരിയിൽ ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി പറയുന്നു. പള്ളിയുടെ വിശാലതയും കുടുസ്സും പരിഗണിച്ചാണ് പള്ളിയും  പള്ളിയുടെ പുറവും പരിഗണിക്കുന്നത്. കേവലം പള്ളിയല്ലാത്ത മരുഭൂമിയിൽ പോയി നിസ്‌കരിക്കുന്നത് മഹത്വമുണ്ട്. എന്നതി നാലല്ല എല്ലാവരും ഒരിടത്ത് മേളിക്കണം എന്നതാണ് ലക്ഷ്യം. കൂടുതൽ ശ്രേഷ്‌ഠമായ പള്ളിയുണ്ടാവുമ്പോൾ അതാകുമല്ലൊ ഉത്തമം. ഫത്ഹുൽ ബാരി 3/378


മദീനാ പള്ളി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് നബി(സ) സ്വഹ്റാഇലേക്ക് പുറപ്പെട്ടത്. തുഹ്ഫ 3/31


ഇതെ വിഷയം സമഗ്രമായി ലോകപ്രശസ്ത പണ്ഡിതർ രണ്ടാം ശാഫിഈ ഇമാം നവവി ശറഹു മുസ്ലിം 4/208 ഇമാം ശീറാസി(റ) അൽ മുഹദ്ദബ് 1/254 തുടങ്ങി ധാരാളം ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ട്.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...