Friday, May 23, 2025

പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

 

*പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

ചോദ്യം :. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?

ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).

ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.

ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...