Friday, May 23, 2025

ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*


ചോദ്യം :. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.



ചോദ്യം : ജുമുഅയും പെരുന്നാളും ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...