Saturday, December 27, 2025

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീയമാണോ? ഇല്ലെങ്കിൽ എത്ര കിലോ മീറ്റർ യാത്ര ചെയ്തതിനു ശേഷമാണ് അനുവദനീയമാവുക? യാത്ര ചെയ്യുന്നവൻ്റെ പഞ്ചായത്ത്/ജില്ല വിട്ട് പുറത്ത് പ്രവേശിക്കണമെന്നുണ്ടോ ?


ഉത്തരം: സ്വന്തം നാട്ടിൽ വെച്ച് ജംഉം ഖസ്റും അനുവദനീയമല്ല. ദീർഘയാത്ര പുറപ്പെടുന്നവർ ഏത് നാട്ടിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ നാടിൻ്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കുന്നതോടെ ജംഉം ഖസ്‌റും അനുവദനീയമായിരിക്കുന്നു. സാധാരണ ഗതിയിൽ ആ നാടിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടക്കണം എന്നതാണ് നിബന്ധന. ജില്ലയോ പഞ്ചായത്തോ ഇതിൽ പരിഗണനാർഹമല്ല. കാരന്തൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ സാധാരണയിൽ കാരന്തൂരിൻ്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്ത് കടന്നിരിക്കണം. എന്നാലേ ജംഉം ഖസ്റും അനുവദനീയമാകൂ.


അടുത്തടുത്തുള്ള രണ്ട് സ്ഥലങ്ങൾ രണ്ടും രണ്ടു ഗ്രാമങ്ങളായി തന്നെ കണക്കാക്കുന്ന രീതിയാണ് സ്ഥലവാസികൾക്കുള്ളതെങ്കിൽ രണ്ട് ഗ്രാമങ്ങൾക്കും രണ്ടിന്റെ വിധിയാണ്. അഥവാ ഒരു ഗ്രാമത്തിൽ നിന്ന് ദീർഘ യാത്ര പുറപ്പെടുന്നവൻ അവൻ്റെ ഗ്രാമത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ അവന് ജംഉം ഖസ്‌റും അനുവദനീയമാണ്. തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ചു തന്നെ ജംഉം ഖസ്റും ചെയ്യാവുന്നതാണ്. അതേ സമയം രണ്ടും കൂടി ഒന്നായി പരിഗണിക്കുന്ന സമീപനമാണെങ്കിൽ ആ സ്ഥലങ്ങൾക്ക് ഒരു ഗ്രാമത്തിൻ്റെ വിധിയാണ്. അഥവാ ഏതെങ്കിലും ഒരു ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവൻ രണ്ടിന്റെയും പരിധിക്ക് പുറത്തെത്തിയാലേ ജംഉം ഖസ്റും അനുവദനീയമാകൂ. ഒന്നിൽ നിന്ന് യാത്ര തുടങ്ങിയവൻ തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ച് ജംഉം ഖസ്റും നിർവ്വഹിക്കരുത്. കാരണം അവിടുത്തെ പതിവ് സമ്പ്രദായമനുസരിച്ച് ആ ഗ്രാമവും അവന്റെ ഗ്രാമത്തിന്റെ ഭാഗമാണ്. വ്യത്യസ്‌ത പേരുകളുണ്ടെന്നത് മാത്രം മാനദണ്ഡമല്ല.


സ്ഥല വാസികളുടെ പതിവ് സമീപനങ്ങളിൽ രണ്ടും രണ്ടാണോ അല്ലയോ എന്നതാണ് പ്രധാനം. കല്ല്യാണം ക്ഷണിക്കുന്നതിലും വായ്‌പ ഇടപാട് നടത്തുന്നതിലുമെല്ലാം സ്ഥല വാസികളുടെ സമീപനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തിൽ ഏത് ഗ്രാമത്തിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ ഗ്രാമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടന്നത് മുതൽ ജംഉം ഖസ്റും അനുവദനീയമാണ്.


ഫതാവ നമ്പർ (597)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം

 ചോദ്യം: ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം ?


ഉത്തരം: 48 ഹാശിമീ മൈലാണ് ദീർഘ യാത്രയായി

പരിഗണിക്കാനാവശ്യമായ ദൂരമെന്ന് ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാ ഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തുടങ്ങിയ സ്വഹാബി പ്രമുഖർ നാലു "ബരീദ്" ദൈർഘ്യമുള്ള യാത്രയിൽ ഖസ്‌റ് നിർവ്വഹിച്ചിരുന്നതായി സ്വഹീഹായ ഹദീസുണ്ട്. മറ്റു സ്വഹാബികളാരും ഇതിൽ വിയോജിച്ചിട്ടില്ല. ഒരു ബരീദ് നാല് ഫർസഖും ഒരു ഫർസഖ് മൂന്ന് ഹാശിമീ മൈലുമാണ്. അപ്പോൾ നാലു ബരീദ് നാൽപത്തിയെട്ട് ഹാശിമീ മൈലുകളാണ്. ഇതാണ് ദീർഘ യാത്രയുടെ ദൂരം. ഹാശിമിയ്യായ നാൽപത്തിയെട്ട് മൈലുകളാണ് രണ്ട് മർഹല എന്ന് പറയുന്നതിന്റെ വിവക്ഷ.


ഒരു ഹാശിമി മൈൽ ആറായിരം മുഴമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. ഒരു മുഴം ഏകദേശം 46.1 സെൻ്റീ മീറ്ററാണ്. ഇതനുസരിച്ച് ഒരു ഹാശിമീ മൈൽ 2766 മീറ്ററാണ്. അഥവാ രണ്ട് കിലോമീറ്ററും 766 മീറ്ററും. അപ്പോൾ 48 ഹാശിമീ മൈൽ 132.768 കിലോമീറ്ററായിരിക്കും. മടക്ക യാത്രയും കൂടി പരിഗണിച്ച് മേൽ പറഞ്ഞ ദൂരം ഉണ്ടായാൽ മതിയാകുന്നതല്ല. ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം മാത്രം മേൽ പറഞ്ഞ കിലോമീറ്ററുകളുണ്ടായിരിക്കണം.


ഫതാവ നമ്പർ (596)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ?

 ചോദ്യം: ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ? ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദനീയമാണോ?


ഉത്തരം: ജംഅ്, ഖസ്‌റ് എന്നിവ രണ്ടും ഒന്നിച്ചും

ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദ നീയമാണ്.  ഉദാ: ളുഹ്റിൻ്റെ സമയം ആദ്യം ളുഹ്റ് രണ്ട് റക്‌അത്തും ശേഷം അസ്വറ് രണ്ട് റക്അത്തും നിർവ്വഹിച്ചാൽ ജംഉം ഖസ്‌റും നിർവ്വഹിക്കുകയുണ്ടായി. ളുഹറിന്റെ വഖ്തിൽ ളുഹറ് നാല് റക്അത്തും ശേഷം അസ്റ് നാല് റക്അത്തും നിസ്‌കരിച്ചാൽ ജംഅ് ഉണ്ട്. ഖസ്റ് ഇല്ല. ളുഹറിൻ്റെ സമയം ളുഹറ് രണ്ട് റക്‌അത്ത് നിസ്കരിക്കുകയും അപ്പോൾ അസ്വറ് നിസ്‌കരിക്കാതെ അസ്വറിന്റെ സമയമായതിനു ശേഷം അസ്വറ് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും ചെയ്‌താൽ ജംഅ് ഇല്ല. ഖസ്വറ് ഉണ്ട്. ഈ രൂപങ്ങളെല്ലാം അനുവദനീയമാണ്.


ഫതാവ നമ്പർ (595)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്?

 ചോദ്യം: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്? കസേര സ്വഫിനനുസരിച്ച് ഇടുകയാണോ വേണ്ടത്? അതോ ഇറക്കി ഇടുകയോ?


മുജീബ്, മക്കരപ്പറമ്പ്


ഉത്തരം: തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, ഇഅ്‌തിദാൽ തുടങ്ങിയവയിൽ നിൽക്കുകയും സുജൂദുകൾക്കും ഇരുത്തങ്ങൾക്കും വേണ്ടി കസേരയിൽ ഇരിക്കുകയും ചെയ്യുന്നവർ നിസ്ക‌ാരം തുടങ്ങുന്നത് നിന്നു കൊണ്ടായതിനാൽ സ്വഫുകൾ ശരിപ്പെടുത്തേണ്ടത് കാൽ മടമ്പുകളും ചുമലുകളും ശരിപ്പെടുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ കസേര സ്വഫിൽ നിന്ന് പിന്നിലേക്കി ഇറക്കിയിടേണ്ടതായി വരും എന്നാൽ ആദ്യം മുതലേ കസേരയിലിരുന്ന് നിസ്ക്‌കരിക്കുന്നവർ അവരുടെ പിൻഭാഗം മറ്റുള്ളവരുടെ കാൽപാദങ്ങളോട് ഒപ്പിച്ചു കൊണ്ടാണ് സ്വഫുകൾ ക്രമപ്പെടുത്തേണ്ടത്. അപ്പോൾ കസേര സ്വഫിനൊപ്പിച്ച് ഇടേണ്ടതാണ്.


ഒപ്പം നിൽക്കുക, മുന്നോട്ട് നിൽക്കുക, പിന്നോട്ട് നിൽക്കുക എന്നിവയിലെല്ലാം നിറുത്തത്തിൽ കാൽമടമ്പും ഇരുത്തത്തിൽ ചന്തിയുടെ പിൻവശവുമാണ് പരിഗണിക്കേണ്ടതെന്നും രണ്ട് പേരും നിൽക്കുന്നവരാവുമ്പോഴും രണ്ട് പേരും ഇരിക്കുന്നവരാവുമ്പോഴും ഒരാൾ നിൽക്കുകയും മറ്റൊരാൾ ഇരിക്കുകയും ചെയ്യുമ്പോഴുമെല്ലാം ഇത് തന്നെയാണ് പരിഗണനയെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ: 2-302 കാണുക),


അപ്പോൾ നിൽക്കുന്ന രണ്ടാളുകൾ അവരുടെ കാൽ മടമ്പുകൾ തുല്യമാക്കിക്കൊണ്ടും ഇരിക്കുന്ന രണ്ടാളുകൾ അവരുടെ ചന്തിയുടെ പിൻഭാഗങ്ങൾ തുല്യമാക്കിയും ഒരാൾ ഇരിക്കുകയും ഒരാൾ നിൽക്കുകയുമാണെങ്കിൽ ഇരിക്കുന്നവൻ്റെ പിൻഭാഗം നിൽക്കുന്നവൻ്റെ കാൽ മടമ്പിനോട് തുല്യമാക്കിയുമാണ് സ്വഫ്‌ഫുകൾ ശരിപ്പെടുത്തേണ്ടതെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


ഫതാവാ നമ്പർ : 437  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി  ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?

 ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?


ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്

നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗപ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളിലേക്കുമെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ/ അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്‌ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.


ഫതാവാ നമ്പർ : 932

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

മേൽ വാടക

 ചോദ്യം: ഷെഡ്ഡ് കെട്ടി കച്ചവടം നടത്താനായി ഞാനൊരു ഭൂമി വാടകക്ക് എടുത്തു. ഞാൻ വാടകക്കെടുത്ത ഭൂമി

പൂർണ്ണമായും എനിക്ക് അവശ്യമില്ലെന്ന് വന്നാൽ എന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള ഭൂമി ഇതേ ആവശ്യത്തിന് ഞാൻ മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു വാടക വാങ്ങൽ അനുവദനീയമാണോ? അനുവദനീയമാണെങ്കിൽ രണ്ടു വാടകയും തുല്യമാവണമെന്നുണ്ടോ ?


ഉത്തരം: അതേ; നിങ്ങൾ വാടക ഇടപാടിലൂടെ കൈവശം വാങ്ങിയ ഭൂമി പൂർണ്ണമായോ ഭാഗികമായോ നിങ്ങൾ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകൽ അനുവദനീയമാണ്. നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം നിങ്ങൾക്ക് അവകാശപ്പെട്ടതാകുന്നു. ഉപകാരമെടുക്കാൻ വേണ്ടി ഭൂമി നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് നൽകുന്നതിന് തടസ്സമില്ല. വാടക ഇടപാട് നടത്താൻ വസ്‌തുവിൻ്റെ ഉടമാവകാശം നിർബന്ധമില്ല. വസ്‌തുവിൻ്റെ ഉപകാരം ഉടമയാക്കിയാൽ മതിയാകുന്നതാണ്.


ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം (ഷെഡ്ഡ് നിർമ്മിച്ചു കച്ചവടം നടത്തൽ) നിങ്ങൾക്ക് അവകാശപ്പെട്ടതിനാൽ പ്രസ്തുത ഭൂമി കൈവശം വാങ്ങിയതിനു ശേഷം നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാവുന്നതാണ്. തുഹ്ഫ 4-402, നിഹായ 4-86 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അങ്ങനെ വാടകയ്ക്ക് നൽകുമ്പോൾ രണ്ടു വാടകയും തുല്യമായിരിക്കണമെന്നില്ല. ഒന്നാം ഇടപാടിൽ നിശ്ചയിച്ച വാടകയേക്കാൾ രണ്ടാം ഇടപാടിലെ വാടക കൂടുകയോ കുറയുകയോ ചെയ്യുന്നതിന് വിരോധമില്ല.


ഫതാവാ നമ്പർ : 930  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ

 ചോദ്യം : യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ? യൂട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ അ‌പ്ലോഡ് ചെയ്ത് 1000 സബ്ക്രൈബ്‌സും 4000 വാച്ചിംഗ് അവേഴ്‌സുമായാൽ APPLY NOW ക്ലിക്ക് ചെയ്ത് നമ്മുടെ ചാനലിൽ പരസ്യങ്ങൾ നൽകാൻ അനുവാദവും അപേക്ഷയും നൽകിയാൽ യൂട്യൂബുമായുള്ള കരാർ അനുസരിച്ച് നമ്മുടെ ചാനലിൽ പരസ്യങ്ങൾ വരികയും നമുക്ക് വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇങ്ങനെ ഹറാമായ കാര്യങ്ങളടക്കം പരസ്യം ചെയ്യാവുന്ന വിധത്തിൽ അപേക്ഷയും അനുവാദവും നൽകി അതിലൂടെ പണം സ്വീകരിക്കാമോ എന്നാണ് എൻ്റെ സംശയം.


മുഹ്‌സിൻ എടവണ്ണപ്പാറ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞതു പോലെ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഉൾപ്പെടുന്ന വിധത്തിൽ പരസ്യങ്ങൾക്ക് അനുവാദവും അപേക്ഷയും നൽകി പണം സ്വീകരിക്കുന്നത് ശരിയല്ല. ഹറാമിന് സഹായം ചെയ്യാൻ പാടില്ല. ഹറാമായ കാര്യത്തിലേക്ക് കൂട്ടിച്ചേർക്കുമെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള സർവ്വ ഇടപാടുകളും ഇടപെടലുകളും ഹറാമാണെന്നും ഉറപ്പോ മികച്ച ധാരണയോ ഇല്ല, സംശയമോ ഊഹമോ മാത്രമാണെങ്കിൽ കറാഹത്താണെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 238)


ഫതാവാ നമ്പർ : 927

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ

 ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ?


ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്‌തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി-കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല.


ധനം വസൂൽ ചെയ്‌തുകൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം.


ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദീ 96 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശയെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്‌ലാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയിൽ ഉൾപ്പെടണമെന്നില്ല. കറൻ്റ് ബില്ല് അടക്കാൻ വൈകിയതിന്റെ പേരിൽ കൂടുതൽ സംഖ്യ അടക്കുന്നത് പലിശയല്ല. അതിന് പലിശയുടെ കുറ്റമില്ല.


ഫതാവാ നമ്പർ : 924

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

Friday, December 26, 2025

കറാഹത്;* *സാങ്കേതികത്വവും ചില പ്രയോഗങ്ങളും

 📚

*കറാഹത്;*

*സാങ്കേതികത്വവും ചില പ്രയോഗങ്ങളും*


(ഭാഗം -4)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


 *_മുൻഗാമികളുടെ 'കറാഹത്' പ്രയോഗങ്ങൾ_* 


കറാഹതിൽ നിന്നും, ഖിലാഫുൽ ഔലാ എന്ന ഇനത്തെ വേർതിരിച്ച് സാങ്കേതികത്വം നൽകിയത് പിൽക്കാല ഇമാമുമാരാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അപ്പോൾ മുൻഗാമികൾ ഖിലാഫുൽ ഔലായും കൂടെ ഉൾപ്പെട്ട വിശാലാർത്ഥത്തിനാണ് കറാഹത് എന്ന് പ്രയോഗിക്കുക. അവരുടെ ഉദ്ധരണികളോ ഗ്രന്ഥങ്ങളോ വായിക്കുമ്പോൾ ഇക്കാര്യം നല്ല ഓർമ്മ വേണം. 


وَيُسَنُّ لِلْخَطِيبِ أَنْ يُبَالِغَ فِي حُسْنِ الْهَيْئَةِ وَفِي مَوْضِعٍ مِنْ الْإِحْيَاءِ يُكْرَهُ لَهُ لُبْسُ السَّوَادِ أَيْ هُوَ خِلَافُ الْأَوْلَى. اهـ

(تحفة: ٢/٤٧٥)

കറുപ്പ് വസ്ത്രം ധരിക്കൽ ഖത്വീബിന് കറാഹതാണെന്ന ഇമാം ഗസാലി(റ)യുടെ വാക്ക് കണ്ട്, തൻസീഹോ തഹ്‌രീമോ കരുതണ്ട. അത് ഖിലാഫുൽ ഔലായാണ് അവിടെ ഉദ്ദേശമെന്ന് തുഹ്ഫഃയിൽ വ്യക്തമാക്കിയതാണ് ഇപ്പോൾ ഉദ്ധരിച്ചത്. ഇതല്ലാത്ത മറ്റു വിധികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇമാം നവവി(റ)ൻ്റെ മുമ്പുള്ള പണ്ഡിതന്മാരിൽ പെട്ടവരാണ് ഇമാം ഗസാലി(റ). അവർ പറഞ്ഞ ഹുക്മുകളുടെ നിജസ്ഥിതി, പിൽക്കാല പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് അവലംബിക്കേണ്ടത്. അതേക്കുറിച്ച് മുമ്പ് എഴുതിയതിനാൽ ഇവിടെ നീട്ടുന്നില്ല. ശ്രദ്ധിക്കാൻ ഓർമ്മിപ്പിച്ചെന്ന് മാത്രം. ഇനിയുള്ള വിവരണങ്ങളിൽ നിന്നും ഒന്നുകൂടെ ആ തത്വം ബോധ്യമാകും. (ഇ.അ)


കുറച്ചു കൂടി മുൻകാലത്തേക്ക് പോയാൽ, കറാഹത് എന്ന് വെറുപ്പുള്ളത് എന്ന ഭാഷാർത്ഥത്തിൽ പ്രയോഗിച്ചത് കാണാം. അപ്പോൾ, നമ്മൾ പറയുന്ന ഹറാമും, കറാഹതും, ഖിലാഫുൽ ഔലായും ഒക്കെ ഉൾപ്പെടും. ഫർള് കിഫായഃ ആയിട്ടുള്ള കാര്യത്തെക്കുറിച്ച് വരെ കറാഹത് പ്രയോഗിച്ചിട്ടുണ്ട്. അതിനർത്ഥം, 'അക്കാര്യം ചെയ്യാൻ താൽപര്യപ്പെടുന്നില്ല' എന്നാണ്.  അപ്പോൾ ഒന്നുകൂടെ വിശാലമായി. ഇങ്ങനെയൊക്കെ പല സാധ്യതകളും ഉള്ളത് കൊണ്ടാണ് മുൻഗാമികളുടെ കിതാബുകൾ നോക്കി ഹുക്മ് പറയുന്നത് അത്ര എളുപ്പമല്ലാതായത്. അതെല്ലാം വേണ്ടവിധം ഗ്രഹിച്ച് പിൽക്കാല ഇമാമുകൾ വ്യതമാക്കിയതിലാണ് നമ്മുടെ ശരണം. 


ഇമാം തഖിയ്യുസ്സുബ്കീ(റ) പറയുന്നു:


"കറാഹതിന് മൂന്ന് വിവക്ഷയുണ്ട് - ഹറാം, കറാഹത് തൻസീഹ്, ഒഴിവാക്കൽ നല്ലത് എന്നിങ്ങനെയാണ് അവ. ഇമാം ശാഫിഈ(റ) ഹറാം എന്ന അർത്ഥത്തിന് പ്രയോഗിക്കുന്നുണ്ട്. പൂർവ്വകാല പണ്ഡിതർ കൂടുതലും ഹറാം എന്ന അർത്ഥത്തിന് കറാഹത് എന്ന് ഉപയോഗിക്കുന്നു. 

"നിങ്ങൾക്ക് തോന്നുന്ന പ്രകാരം ഇന്നത് ഹലാൽ, ഇന്നത് ഹറാം എന്ന് പറയരുത്" എന്ന ഖുർആനിൻ്റെ ആക്ഷേപസ്വരം ഉണ്ടായതിനാൽ അദബ് പാലിച്ചു കൊണ്ടാണ്, ഹറാം എന്ന് പറയാതെ ഈ രീതി അവർ സ്വീകരിച്ചത്." തന്നിഷ്ടം നോക്കി നിയമം വിധിക്കുന്നതിനെ പറ്റിയാണ് വിരോധനയെങ്കിലും അവർ വിനയം കാണിക്കുകയാണ് ഇതിലൂടെ.


وفي المكروه ثلاثة اصطلاحات: 

أحدهما: الحرام، فيقول الشافعي: أكره كذا، ويريد التحريم، وهو غالب إطلاق المتقدمين، تحرزًا عن قول الله تعالى: 

{وَلَا تَقُولُوا لِمَا تَصِفُ الْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ} ، فكرهوا إطلاق لفظ التحريم.

 الثاني: ما نُهِي عنه نَهْيَ تنزيه، وهو المقصود هنا. 

الثالث: تَرْكُ الأولى، كترك صلاة الضحى لكثرة الفضل في فعلها، والفرق بين هذا والذي قبله ورود النهي المقصود. اهـ

(الإبهاج في شرح المنهاج للتقي السبكي: ١٦٣-٢/١٦٢)


അടിവരയിടേണ്ട വാക്കുകളാണ് ഇമാം സുബ്കീ(റ)യുടേത്. ഇമാം മാലിക്(റ), തജ്‌വീദിലെ പല ഉച്ഛാരണ ശൈലികളും നിസ്കാരത്തിൽ കൊണ്ടു വരുന്നതിനെ കറാഹത് പ്രയോഗം നടത്തി. ഫർള് കിഫായഃ ആയിട്ടുള്ള ഇമാമതിനെക്കുറിച്ച് ഇമാം ശാഫിഈ(റ)യും കറാഹത് പ്രയോഗം നടത്തി. ഇതേക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പറയുന്നു:


وَكَأَنَّ مَا فِي السُّؤَالِ تَوَهُّمٌ مِنْ قَوْلِ مَالِكٍ - رَضِيَ اللَّهُ عَنْهُ -: 'وَأَكْرَهُ التَّرْقِيقَ وَالتَّفْخِيمَ وَالرَّوْمَ وَالْإِشْمَامَ فِي الصَّلَاةِ؛ لِأَنَّهَا تُشْغِلُ عَنْ أَحْكَامِ الصَّلَاةِ.'اهـ وَلَيْسَ ذَلِكَ التَّوَهُّمُ بِصَحِيحٍ؛ لِأَنَّ الْمُجْتَهِدِينَ قَدْ يُطْلِقُونَ الْكَرَاهَةَ عَلَى الْإِرْشَادِيَّةِ الَّتِي لَا ثَوَابَ فِي تَرْكِهَا وَلَا قُبْحَ فِي فِعْلِهَا. 

.وَنَظِيرُهُ قَوْلُ الشَّافِعِيِّ: - رَضِيَ اللَّهُ عَنْهُ - وَأَنَا أَكْرَهُ الْإِمَامَةَ؛ لِأَنَّهَا وِلَايَةٌ، وَأَنَا أَكْرَهُ سَائِرَ الْوِلَايَاتِ لَمْ يُرِدْ الْكَرَاهَةَ الشَّرْعِيَّةَ لِأَنَّهَا مِنْ قِسْمِ الْقَبِيحِ. ...، فَمُرَادُهُ أَنَّهُ لَا يُحِبُّ الدُّخُولَ فِيهَا وَلَا يَخْتَارُهُ، وَلَا أَنَّهُ لَا ثَوَابَ فِيهَا إذْ الْكَرَاهَةُ وَالثَّوَابُ لَا يَجْتَمِعَانِ؛ فَكَذَلِكَ مُرَادُ مَالِكٍ بِذَلِكَ أَنَّهُ أَحَبَّ وَاخْتَارَ أَنْ لَا يَفْعَلَ ذَلِكَ فِي الصَّلَاةِ لِلْمَعْنَى الَّذِي ذَكَرَهُ لَا أَنَّ ذَلِكَ مَكْرُوهٌ شَرْعًا؛ لِأَنَّهُ مِنْ حَيِّزِ الْقَبِيحِ، وَالْقِرَاءَةُ الْمَذْكُورَةُ لَا تُوصَفُ بِذَلِكَ قَطْعًا.  اهـ

(فتاوى الكبرى: ١/١٥٢)


"ഇമാം മാലിക്(റ) അത് കൊണ്ട് ഇർശാദിയ്യായ കറാഹതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിനാണെങ്കിൽ ചെയ്താൽ കൂലിയോ ഉപേക്ഷിച്ചതിന് മോശമോ ഇല്ലല്ലോ. ഇമാം ശാഫിഈ(റ) അക്കാര്യം ഞാൻ താൽപര്യപ്പെടുന്നില്ല എന്ന അർത്ഥത്തിനുമാണ് ഉദ്ദേശിക്കുന്നത്. കാരണം ഫർള് കിഫായഃ ആയിട്ടുള്ള ഒരു കാര്യം കറാഹതാവില്ലല്ലോ. പ്രതിഫലം ലഭിക്കുന്ന ഒരു കാര്യവും ശറഇൽ മോശമായ കറാഹതാവുകയില്ല തന്നെ.."


താടി വടിക്കുന്നതിനെക്കുറിച്ച് ഇമാം ഹലീമീ(റ) -

لا يحلّ

എന്ന് പ്രയോഗിച്ചതിനെ: "ചെയ്യലും ഉപേക്ഷിക്കലും ഒരുപോലെയുള്ളതല്ല" എന്ന് അർത്ഥം നൽകി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോൾ കറാഹതും ഇതിൻ്റെ അർത്ഥത്തിൽ പെടുത്തി. 

يحرم 

എന്നതിനെ - 

خلاف المعتمد 

എന്നും വ്യഖ്യാനിച്ചത് കാണാം.

(തുഹ്ഫഃ 9/376- നോക്കുക).


പ്രവൃത്തിയിൽ നിന്നൊഴിവാക്കണം എന്ന് പഠിപ്പിക്കാനും, അതോടൊപ്പം, കറാഹത് എന്ന് വിധി വ്യക്തമാക്കാനുള്ള പ്രമാണങ്ങൾ ലഭ്യമാകാത്തതിനാലും ഇമാമുകൾ ഒരു ശൈലി സ്വീകരിച്ചിട്ടുണ്ട്. മഹാന്മാരിലേക്ക് ചേർത്തി, അത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളെ ഉൽബുദ്ധരാക്കുക. മൂക്കിലെ രോമങ്ങൾ പറിച്ചെടുക്കുന്നതിനെക്കുറിച്ച് അപ്രകാരം പ്രയോഗിച്ചിട്ടുണ്ട്:


وَكَرِهَ الْمُحِبُّ  الطَّبَرِيُّ نَتْفَ الْأَنْفِ قَالَ بَلْ يَقُصُّهُ لِحَدِيثٍ فِيهِ قِيلَ بَلْ فِي حَدِيثٍ أَنَّ فِي بَقَائِهِ أَمَانًا مِنْ الْجُذَامِ. اهـ

(تحفة: ٢/٤٧٦، فتح المعين - ١٤٥)


ഇമാം മുഹിബ്ബുത്ത്വബരീ(റ) അതിൽ വെറുപ്പ് പ്രകടപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന രീതി. 


لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം* *ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല

 📚

*o-لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം*

*ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഇമാം നവവി(റ) പറഞ്ഞു:


لا يقال 'يا خالق الخنازير' مثلا- أدباً. اهـ (الأذكار: ١٠٧)


"അല്ലാഹുവിനെ അഭിസംബോധന ചെയ്യുമ്പോൾ 'പന്നികളെ സൃഷ്ടിച്ചവനേ..' എന്ന് പറയരുത്. അതാണ് മര്യാദ"


ഇവിടെ 'അങ്ങനെ പറയരുത്' എന്ന് പറഞ്ഞെങ്കിലും, അത് നിഷിദ്ധമായ ഹറാമോ, അല്ലെങ്കിൽ കറാഹതോ പോലും ഉദ്ദേശിക്കുന്നില്ല. അദബിൻ്റെ ശൈലി പഠിപ്പിക്കുക മാത്രമാണെന്ന് പ്രസ്തുത വാക്കിൽ തന്നെ ഇമാം വ്യക്തമാക്കി. ഈ ഉദ്ധരണിയിൽ നിന്നും തെളിവ് പിടിച്ച് ഇമാം കുർദീ(റ) ഇക്കാര്യങ്ങൾ ഉണർത്തുന്നുണ്ട്. ചില വിദ്യാർത്ഥികൾ ഇമാമുകളുടെ 

لا يقال 

പ്രയോഗം കാണുമ്പോഴേക്ക്, അക്കാര്യം ഹറാമാണെന്ന് ഗ്രഹിക്കുന്നത് തെറ്റിദ്ധാരണയാണെന്നും മഹാൻ പറയുന്നു:


ففي أذكار النووي: لا يقال 'يا خالق الخنازير مثلا- أدباً '. فاستعمل لا يقال في الأدب، وكان الشائع على ألسنة الطلبة أن 'هذا حرام' أخذًا من قولهم: لا يقال، فبيّن النووي - رحمه الله تعالى - أن لا يقال لا يختص بالحرام ولا بالمكروه، بل يستعمل فيما هو خلاف الأدب أيضا. انتهى كلام الشارح في حاشيته على التحفة، ومنها نقلت. اهـ

(حاشية الكردي على شرح بافضل لابن حجر - ٧)


നബിമാരല്ലാത്തവരുടെ മേൽ സ്വലാത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇമാം നവവി(റ), സമാനമായി പ്രയോഗിക്കുകയും, അവിടെ ഖിലാഫുൽ ഔലാ എന്ന വിധി പ്രബലപ്പെടുത്തുന്നതും അദ്കാറിൽ തന്നെയുണ്ട് (പേ:226).


അദബ് പഠിപ്പിക്കാൻ ഇതുപോലെ പറഞ്ഞ മറ്റൊരു ഉദാഹരണം:


(وَلَا يَسْتَقْبِلُ الْقِبْلَةَ وَلَا يَسْتَدْبِرُهَا) أَدَبًا فِي الْبُنْيَانِ. اهـ

(شرح المحلي على المنهاج: ١/٣٩)


"വിസർജനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ചുറ്റും മറയോടു കൂടെയുള്ള സ്ഥലത്ത്, ഖിബ്‌ലഃക്ക് മുന്നിട്ടോ പിന്നിട്ടോ വിസർജ്ജിക്കരുത്, ഇത് അദബാണ് "


പ്രസ്തുത നിഷേധ വാചകത്തിന്, ഹറാം, കറാഹത്, ഖിലാഫുൽ ഔലാ, അഫ്ളൽ അല്ലാത്തത് എന്നെല്ലാം ഉൾക്കൊണ്ട വിശദീകരണമാണ് തുഹ്ഫഃയിലുള്ളത്. വ്യത്യസ്ത സന്ദർഭങ്ങളിലാണെങ്കിലും ഈ വാചകത്തിൻ്റെ സാരമായി ആ വിധികളെല്ലാം ഉൾപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്:


( وَلَا يَسْتَقْبِلُ الْقِبْلَةَ) أَيْ الْكَعْبَةَ وَخَرَجَ بِهَا قِبْلَةُ بَيْتِ الْمَقْدِسِ فَيُكْرَهُ فِيهَا نَظِيرُ مَا يَحْرُمُ هُنَا (وَلَا يَسْتَدْبِرُهَا) أَدَبًا مَعَ سَاتِرٍ ارْتِفَاعُهُ ثُلُثَا ذِرَاعٍ فَأَكْثَرَ وَقَدْ دَنَا مِنْهُ ثَلَاثَةُ أَذْرُعٍ فَأَقَلَّ بِذِرَاعِ الْآدَمِيِّ الْمُعْتَدِلِ، فَإِنْ فَعَلَ فَخِلَافُ الْأَوْلَى، هَذَا فِي غَيْرِ الْمُعَدِّ أَمَّا هُوَ فَذَلِكَ فِيهِ مُبَاحٌ وَالتَّنَزُّهُ عَنْهُ حَيْثُ سَهُلَ أَفْضَلُ . اهـ

 (تحفة: ١٦٢-١/١٦١)

കറാഹതിൻ്റെ അർത്ഥത്തിന്:


 (وَلَا يَتَكَلَّمُ) فِي  بَوْلٍ أَوْ تَغَوُّطٍ بِذِكْرٍ أَوْ غَيْرِهِ. 

قَالَ فِي الرَّوْضَةِ: يُكْرَهُ ذَلِكَ إلَّا لِضَرُورَةٍ. اهـ 

(شرح المحلي على المنهاج: )


ഇവിടെ കറാഹത് എന്ന ഹുക്മ് പറയാൻ റൗളഃയുടെ ഉദ്ധരണി കൂട്ടുപിടിച്ചത് ശ്രദ്ധേയമാണ്. നിഷേധ വാചകത്തിൻ്റെ അർത്ഥപരിധി വിശാലമായതിനാലാണ് മറ്റൊരു തെളിവ് വേണ്ടി വന്നത്.


(وَلَا يَتَكَلَّمُ)  أَيْ يُكْرَهُ لَهُ إلَّا لِمَصْلَحَةٍ.اهـ

(تحفة: ١/١٧٠)

(وَلَا يَسْتَنْجِي بِمَاءٍ فِي مَجْلِسِهِ) بِغَيْرِ مُعَدٍّ أَوْ بِهِ إنْ صَعِدَ مِنْهُ هَوَاءٌ مَقْلُوبٌ فَيُكْرَهُ خَشْيَةَ تَنَجُّسِهِ. اهـ 

(تحفة: ١٧١-١/١٧٠)

ചുരുക്കത്തിൽ,

لا يُفْعَلُ 

എന്ന നിഷേധ വാചകം കിതാബുകളിൽ കാണുമ്പോൾ, അതിലുള്ള ഹുക്മ് പലതിനും സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചേ അർത്ഥകൽപന നടത്താവൂ.


Wednesday, December 24, 2025

സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*

 📚

*സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഈ ഹദീസ് നോക്കൂ:


قَالَ رَسُولُ اللَّهِ ﷺ «لَا يَقْبَلُ اللَّهُ صَلَاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ»

വുളൂ ഇല്ലാത്ത നിസ്കാരം അല്ലാഹു സ്വീകരിക്കില്ല - എന്ന ആശയമാണല്ലോ ഈ ഹദീസിൽ. 


മറ്റൊരു ഹദീസ്:


« لا يَشْرَبُ الخمرَ رجلٌ من أُمَّتِي ، فيَقْبَلُ اللهُ منه صلاةً أربعينَ يومًا»


"എൻ്റെ സമുദായത്തിൽ ഒരാൾ കള്ള് കുടിച്ചാൽ, അവൻ്റെ ഇബാദതുകൾ 40 ദിവസത്തേക്ക് അല്ലാഹു സ്വീകരിക്കുന്ന പ്രശ്നമില്ല" 


ഈ രണ്ട് ഹദീസിലും - "അല്ലാഹു സ്വീകരിക്കില്ല" എന്നാണുള്ളത്. വുളൂ ഇല്ലാത്ത നിസ്കാരം സ്വഹീഹേ അല്ല. അപ്രകാരം നിസ്കരിച്ചത് പരിഗണിക്കില്ല. വീണ്ടും വുളൂ എടുത്ത് നിസ്കരിക്കൽ നിർബന്ധമാണ്. എന്നാൽ കള്ള് കുടിച്ചവൻ്റെ നിസ്കാരം സ്വീകരിക്കില്ല എന്നാൽ, ഇനി 40 ദിവസങ്ങൾക്ക് ശേഷം, അവയെല്ലാം മടക്കി നിസ്കരിക്കണം എന്നാണോ ? അല്ല. അവൻ്റെ നിസ്കാരം സ്വഹീഹാകുന്നുണ്ട്. പക്ഷേ, പ്രതിഫലം ലഭിക്കുന്നതല്ല എന്നാണ് അവിടെ ഉദ്ദേശം.


ഇതെങ്ങനെ ഈ രണ്ട് ഹദീസിലെയും ഒരേ വാക്കിന് അർത്ഥം വ്യത്യാസപ്പെട്ടത് ? ഒരിടത്ത് 'സ്വഹീഹല്ല' എന്നും - മറ്റിടത്ത് 'പ്രതിഫലം ലഭിക്കില്ല' എന്നും ! 

അതെ, ഇതിലൊരു ഖാഇദഃയുണ്ട്. ശറഇൽ തെറ്റായ ഒരു കാര്യത്തിലേക്ക് 

لا يقبل/ عدم القبول 

നെ ചേർത്തിപ്പറഞ്ഞാൽ, അവിടെ 'പ്രതിഫലം ലഭിക്കില്ല' എന്നാണ് വെക്കുക. കള്ള് കുടിക്കൽ തെറ്റാണല്ലോ. അതിനോട് ബന്ധിപ്പിച്ചപ്പോൾ പ്രതിഫലം ലഭിക്കില്ല എന്നായി.


العبدُ الآبِقُ لَا تُقْبَلُ لَهُ صلاةٌ ، حتى يَرْجِعَ إلى موالِيهِ


യജമാനൻ്റെ സമ്മതമില്ലാതെ പോയ അടിമയുടെ നിസ്കാരം, അവൻ തിരിച്ചു വരുന്നത് വരെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരങ്ങൾ പ്രതിഫലാർഹമല്ല. സമ്മതില്ലാതെ പോകുന്നത് തെറ്റാണല്ലോ.


 ഇനി തെറ്റല്ലാത്ത കാര്യത്തോട് - ഉദാ: വുളൂ ചെയ്യുക - ചേർത്തിയാൽ 'സ്വഹീഹ് അല്ല' എന്നാണ് ഉദ്ദേശം. 


لا تُقبَلُ صَلاةُ حائِضٍ إلَّا بخِمارٍ


പ്രായപൂർത്തി എത്തിയ ഏതൊരാളുടെയും നിസ്കാരം, ഔറത് മറക്കാതെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരം സ്വഹീഹല്ല. വീണ്ടും ഔറത് മറച്ച് നിസ്കരിക്കണം. ഇങ്ങനെ മറക്കുന്നത് തെറ്റായ കാര്യമല്ല. 

ഈ നിയമം ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:


وَاَلَّذِي يَنْبَغِي أَنْ يُقَالَ فِي اخْتِلَافِ الْأَحَادِيثِ الَّتِي ذَكَرَهَا وَكَوْنِهَا مُسْتَوِيَةً فِي نَفْيِ الْقَبُولِ فَانْتَفَتْ الصِّحَّةُ مَعَهُ فِي بَعْضِهَا دُونَ بَعْضٍ أَنَّهُ لَا يَلْزَمُ مِنْ نَفْيِ الْقَبُولِ نَفْيُ الصِّحَّةِ لَكِنَّا نَنْظُرُ فِي الْمَوَاضِعِ الَّتِي نُفِيَ فِيهَا الْقَبُولُ فَإِنْ كَانَ ذَلِكَ الْعَمَلُ قَدْ اقْتَرَنَتْ بِهِ مَعْصِيَةٌ عَلِمْنَا أَنَّ عَدَمَ قَبُولِ ذَلِكَ الْعَمَلِ إنَّمَا هُوَ لِوُجُودِ تِلْكَ الْمَعْصِيَةِ فَمِنْ هَذَا الْوَجْهِ كَانَ ذَلِكَ الْعَمَلُ غَيْرَ مَرْضِيٍّ.

لَكِنَّهُ صَحِيحٌ فِي نَفْسِهِ لِاجْتِمَاعِ الشُّرُوطِ وَالْأَرْكَانِ فِيهِ، وَهَذَا كَصَلَاةِ الْعَبْدِ الْآبِقِ وَشَارِبِ الْخَمْرِ وَآتِي الْعَرَّافِ فَهَؤُلَاءِ إنَّمَا لَمْ تُقْبَلْ صَلَاتُهُمْ لِلْمَعْصِيَةِ الَّتِي ارْتَكَبُوهَا مَعَ صِحَّةِ صَلَاتِهِمْ، وَإِنْ لَمْ يَقْتَرِنْ بِذَلِكَ الْعَمَلِ مَعْصِيَةٌ فَعَدَمُ قَبُولِهِ إنَّمَا هُوَ لِفَقْدِ شَرْطٍ مِنْ شُرُوطِهِ فَهُوَ حِينَئِذٍ غَيْرُ صَحِيحٍ؛ لِأَنَّ الشَّرْطَ مَا يَلْزَمُ مِنْ عَدَمِهِ الْعَدَمُ، وَهَذَا كَصَلَاةِ الْمُحْدِثِ وَالْمَرْأَةِ مَكْشُوفَةَ الرَّأْسِ فَإِنَّ الْحَدَثَ وَكَشْفَ الْمَرْأَةِ رَأْسَهَا حَيْثُ لَا يَرَاهَا الرِّجَالُ الْأَجَانِبُ لَيْسَ مَعْصِيَةً فَعَدَمُ قَبُولِ هَذِهِ الْعِبَادَةِ إنَّمَا هُوَ لِأَنَّ ضِدَّ الْحَدَثِ الَّذِي هُوَ الطَّهَارَةُ شَرْطٌ فِي صِحَّةِ الصَّلَاةِ وَكَذَلِكَ ضِدُّ الْكَشْفِ وَهُوَ السَّتْرُ شَرْطٌ فِي صِحَّةِ الصَّلَاةِ فَفُقِدَتْ الصِّحَّةُ لِفَقْدِ شَرْطِهَا فَاعْتَبِرْ مَا ذَكَرْته تَجِدْ جَمِيعَ الْأَحَادِيثِ مَاشِيَةً عَلَيْهِ مِنْ غَيْرِ خَلَلٍ وَلَا اضْطِرَابٍ وَاَللَّهُ أَعْلَمُ اهـ

(طرح التثريب للعراقي: ٢١٥-٢/٢١٤، وكذا في إحكام الأحكام لابن دقيق: ٦٥-٢/٦٤)


Wednesday, December 17, 2025

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം:


ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ??



👇 ഉത്തരം👇



ചെയ്യാം, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങളിൽ ഒന്നാണിത്


الموفية عشرين : أنها - الصلاة - سبب لتذكر ما نسيه المصلي عليه .

مطالب المسرات ١٨

ചെറിയ കുഞ്ഞുങ്ങളെ പള്ളിയിൽ

 السلام عليكم ورحمة الله وبركاته 


ചെറിയ കുഞ്ഞുങ്ങളെ  പള്ളിയിൽ കൊണ്ടുവരുന്നവരുണ്ട്.

പ്രത്യേകിച്ച് പള്ളിയിൽ നടക്കുന്ന മജ്ലിസുകളിൽ.

ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ?



👇 ഉത്തരം👇


ﺇﺩﺧﺎﻝ اﻟﺼﺒﻴﺎﻥ ﻓﻲ اﻟﻤﺴﺠﺪ ﺣﺮاﻡ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻟﻪ، ﻭﺇﻥ ﻟﻢ ﻳﻐﻠﺐ ﻓﻤﻜﺮﻭﻩ

مغني ١/٧٠٩



"ചെറിയ കുട്ടികളെ പള്ളിയിൽ കൊണ്ടുവന്നാൽ പള്ളി അശുദ്ധമാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഹറാമാണ്.

അങ്ങനെ അശുദ്ധമാക്കാനുള്ള സാധ്യത ശക്തമല്ലെങ്കിൽ  കറാഹത്താണ്"

Saturday, December 13, 2025

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?


ഫർസാന എടരിക്കോട്


ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയമാണ്. (റൗള: 3-400, അസ്‌നൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


ഫതാവാ നമ്പർ : 928 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


മയ്യിത്ത് കൊണ്ടുപോകാമോ?نقل الميت

 ചോദ്യം: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഒരു സ്ത്രീയുടെ മയ്യിത്ത് അവളുടെ നാട്ടിൽ കൊണ്ടുപോയി മറവു ചെയ്യുകയാണ്. അവളുടെ ഭർത്യ വീട് മറ്റൊരു നാട്ടിലാണ്. അവിടെയായിരുന്നു അവൾ ഉണ്ടായിരുന്നത്. എങ്കിൽ അവളുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് മയ്യിത്ത് ഭർത്താവിന്റെ നാട്ടിൽ കൊണ്ടുപോയി മയ്യിത്ത് നിസ്കാരം നടത്തണമെന്നുണ്ടോ? അതല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് നേരിട്ട് അവളുടെ നാട്ടിലേക്ക് മയ്യിത്ത് കൊണ്ടുപോകാമോ?


മുസ്തഫ ഹാജി, വെട്ടിച്ചിറ


ഉത്തരം: അവളുടെ ഭർത്താവിൻ്റെ നാട്ടിലേക്ക് കൊണ്ടു പോയി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടത്തേണ്ടതില്ല. എന്നാൽ മരണം നടന്ന നാട്ടിൽ നിന്ന് ഖബറടക്കത്തിന് മറ്റൊരു നാട്ടിലേക്ക് കൊണ്ടു പോകുമ്പോൾ മരണം സംഭവിച്ച നാട്ടിൽ വെച്ചു തന്നെ മയ്യിത്ത് കുളിപ്പിക്കുകയും മയ്യിത്ത് നിസ്‌കാരം നടത്തുകയും ചെയ്‌തതിനു ശേഷമേ കൊണ്ടു പോകാവു എന്നുണ്ട്. (തുഹ്ഫ:3-203)


ഫതാവാ നമ്പർ : 716 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബറിനുമുകളിൽ പൂക്കൾلريحان على القبر

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട്


ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക)


സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ.


ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ?

 ചോദ്യം: ഖബറടക്കിയതിനു ശേഷം മയ്യിത്ത് ആ ഖബറിൽ നിന്ന് എടുത്ത് മറ്റൊരു ഖബറിലേക്ക് മാറ്റി വെക്കപ്പെട്ടാൽ ആ മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ?


അലി ആനമങ്ങാട്


ഉത്തരം: ആത്മാവിൻ്റെ ബന്ധം ശരീരത്തോടൊപ്പമാണ്. മയ്യിത്ത്  മാറ്റിവെക്കപ്പെട്ടാൽ ആത്മാവിന്റെ ബന്ധം അതിനെ പിന്തുടരുന്നതാണ്. (ഫതാവൽ കുബ്റ 2-9)


ഫതാവാ നമ്പർ : 718 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. الماء في القبر

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ?

 ചോദ്യം: ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ?


മുത്വലിബ് പാണ്ടിക്കാട്


ഉത്തരം: തീ സ്പർശിച്ചിട്ടില്ലാത്ത കട്ട, കല്ല് തുടങ്ങിയവയാണ് ഖബർ മൂടാൻ ഉപയോഗിക്കേണ്ടത്. (ഹാശിയതുൽ ജമൽ: 2-200) തീ സ്‌പർശിച്ച വസ്‌തു ഖബറിൽ വെക്കൽ കറാഹത്താണ്. (അസ്‌നൽ മത്വാലിബ്: 1-327) തീയിൽ ചുടപ്പെട്ട ഇഷ്ടിക, ഹുരുഡീസ് തുടങ്ങിയവ ഖബറിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്


ഫതാവാ നമ്പർ : 720

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ

ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?

ഹമീദ്, ബാലുശ്ശേരി

ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.

പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.

നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.

നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഫതാവാ നമ്പർ : 480 
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? المال الحرام

 സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താതിൻ്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിൻ്റെ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?


നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്‌ത്‌ മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമ്മം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിൻ്റെ ഉടമസ്ഥരിലേക്ക് തിരിച്ചു നൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലിംകളുടെ പൊതുവായ മസ്ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്.


വിഷയ സംബന്ധമായ കർമ്മശാസ്ത്ര നിയമം ഇപ്രകാരമാണ്; ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്ദേശിച്ചാൽ ആ ധനത്തിന് നിശ്ചിത ഉടമസ്ഥനുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചുനൽകൽ നിർബന്ധമാണ്. ഉടമസ്ഥൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനന്തരവകാശികൾക്ക് നൽകണം. അതിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല. അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലീംകളുടെ പൊതു മസ്‌ലഹത്തുകളിലേക്ക് ആ പണം നൽകേണ്ടതാണ്. പളളികൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം ഉദാഹരണമാണ്. അതില്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യണം. ഇതിലേക്കെല്ലാം പണം ഉപയോഗപ്പെടുതേണ്ടത് ഖാസിയാണ്. ഹറാമായ പണം കൈവശമുളളവൻ പണം ഖാസിയെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഖാസി വിശ്വസ്ഥനല്ലെങ്കിൽ അറിവും ദീനീചിട്ടയുമുള്ള ഒരാളെ അധികാരപ്പെടുത്തി പണം അദ്ദേഹത്തെ ഏൽപ്പിക്കണം. അത് കഴിയില്ലെങ്കിൽ പണം കൈവശമുളളവൻ നേരിട്ട് പണം പൊതു ആവശ്യങ്ങളിലേക്ക് നൽകണം (ശറഹുൽ മുഹദ്ദബ് 9/351 കാണുക).


ഇമാം ഇബനു ഹജർ(റ) എഴുതുന്നു: ബാധ്യതയായിത്തീർന്ന ധനം ഉടമസ്ഥനിലേക്കും അനന്തരവകാശിയിലേക്കും തിരിച്ചുനൽകൽ അസാധ്യമായാൽ വിശ്വസ്ഥനായ ഖാസിയെ ഏൽപിക്കണം. അതും സാധ്യമല്ലെങ്കിൽ പിന്നീട് ഉടമസ്ഥനെ കണ്ടെത്തിയാൽ അവന് ബാധ്യത കൊടുത്തു വീട്ടുമെന്ന നിശ്ചയത്തോടെ പണം കൈവശമുള്ളവൻ ആ പണം പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം (തുഹ്ഫ: 10/243).

ബിഗ്യ 158-ാം പേജിലും ഇത് സംബന്ധമായ വിശദീകരണമുണ്ട്. 


ചുരുക്കത്തിൽ പലിശയായി നിങ്ങൾക്ക് ലഭിച്ച സംഖ്യ അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചു കൊടുക്കണം. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അറിയാനുള്ള പ്രതീക്ഷയില്ലെങ്കിൽ മേൽ വിവരിച്ചപ്രകാരം, പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം. അതിന് പുറമെ ഹറാമായ പലിശയുമായി ബന്ധപ്പെട്ടതിൽ ഖേദിച്ചു ഇനിയൊരിക്കലും ബന്ധപ്പെടുകയില്ലെന്ന് തീരുമാനിച്ചും തൗബ ചെയ്‌ത് മടങ്ങണം. നിങ്ങൾക്ക് രക്ഷപ്പെടാനുളള മാർഗമിതാണ്.


ഹറാമായ ധനം കൈപറ്റിയവർക്ക് തൗബ ചെയ്ത് രക്ഷപ്പെടാനുളള വകുപ്പാണിത്. അല്ലാതെ ഹറാമായ ഇടപ്പെടലുകൾ തുടരുകയും അതിലൂടെ ലഭിക്കുന്ന ഹറാമായ പണം പൊതു ആവശ്യങ്ങളിലേക്കും ദാനം ചെയ്യുകയും ചെയ്യുന്ന രീതി രക്ഷയുടെ മാർഗമല്ല. അത് ശിക്ഷയുടെ വഴിയാണ്. സ്വദഖയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ഹറാമിന്റെ ശിക്ഷ ഉണ്ടാകുന്നതുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ സൂക്ഷിക്കുക


ഫതാവാ നമ്പർ : 117  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

https://whatsapp.com/channel/0029VbB6F27EwEjtoNdOkU0g

അടവിന് വാങ്ങൾ അനുവദനീയമാണോ?الشراء المؤجل

 സംശയം: ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ തുടങ്ങിയവ അടവിന് വാങ്ങൾ അനുവദനീയമാണോ? മാസംതോറും നിശ്ചിത സംഖ്യയായി ഒരു വർഷം അടക്കണമെന്ന വ്യവസ്ഥയിൽ മേൽ വസ്തുക്കൾ മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നിച്ച് പണം നൽകാൻ പ്രയാസമുള്ളവർക്ക് ഇത് സൗകര്യമാണ്. പക്ഷേ ഇങ്ങനെ വാങ്ങുമ്പോൾ റൊക്കം പണം നൽകി വാങ്ങുന്നതിനെക്കാൾ അൽപ്പം കൂടുതൽ നൽകണം. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ?


യൂനുസ് പൊന്നാനി


നിവാരണം: നിശ്ചിത സംഖ്യ വില നിശ്ചയിച്ച് വസ്തു‌ വാങ്ങുകയും പ്രസ്‌തുത സംഖ്യ നിശ്ചിത അവധിക്കുള്ളിൽ ഒന്നിച്ചോ പല തവണകളായോ അടച്ചുതീർക്കണമെന്ന് വ്യവസ്ഥചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു‌ വാങ്ങലാണിത്. ഇത് അനുവദനീയമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. വിലയുടെ നിശ്ചിതഭാഗം റൊക്കമായും ബാക്കി പല തവണകളായും നൽകണമെന്ന് നിശ്ചയിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടക്കേണ്ട സംഖ്യ കൃത്യമായി നിശ്ചയിക്കുന്നതിനും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചു കൊണ്ട് ഇടപാട് നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഗഡുക്കളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയിലധികമായി എന്നതുകൊണ്ടു പ്രശ്നമില്ല. അത് ഹറാമോ പലിശയോ അല്ല. അതേ സമയം വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് വില വ്യത്യാസപ്പെടുന്ന വിധമാണ് ഇടപാടെങ്കിൽ പറ്റില്ല. അത് ഇസ്ലാം വിരോധിച്ചതാണ്. ഉദാഹരണമായി ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ അയ്യായിരവും ഒരു വർഷം കൊണ്ടാണെങ്കിൽ പതിനായിരവും നൽകേണ്ടി വരുന്ന വിധം വില കൃത്യതയില്ലാതെ വിൽക്കലും വാങ്ങലും അനുവദനീയമല്ല. പതിനായിരം രൂപ വിലയായി നിശ്ചയിക്കപ്പെടുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകാൻ വേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട്. കൃത്യ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്‌തു വാങ്ങലും ആ വില നൽകാൻ വേണ്ടി വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ കടം വാങ്ങലും. ഇതിൽ രണ്ടാമത്തെ ഇടപാട് കടപ്പലിശയാണ്. ഏറ്റവും ഗുരുതരമായ വൻദോശങ്ങളിലൊന്നാണിത്. പലരും അടവിന് വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാട് നടത്താറുണ്ട്. വസ്‌തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടമിടപാട് നടത്തൽ മഹാ പാപമായ പലിശയാണ്. അല്ലാഹുവിലും മുത്ത് റസൂൽ(സ)യിലും വിശ്വസിക്കുന്ന മുസ്ല‌ിം പലിശയുമായി ബന്ധപ്പെട്ടുകൂടാ. ഈമാൻ അപകടത്തിലാക്കുന്ന മഹാ തെറ്റാണ് പലിശയെന്ന് വിശുദ്ധ ഖുർആനും തിരു സുന്നത്തും മുന്നറിയിപ്പു നൽകിയതാണ്.


വർദ്ധനവ് നൽകാമെന്ന വ്യവസ്ഥയിൽ കടമിടപാട് നടത്താതെ-വസ്തുവിന്റെ ഉടമസ്ഥനും വാങ്ങുന്നവനും വസ്തുവിന് കൃത്യ വില നിശ്ചയിക്കുകയും ആ വില വസ്തു‌ വാങ്ങുന്നവൻ ഉടമസ്ഥന് പല ഗഡുക്കളായി നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്ന് കരാർ ചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. ഇത് ഹറാമോ പലിശയോ അല്ല എന്നാണ് മുകളിൽ പറഞ്ഞത്. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയവും നിഷിദ്ധവുമായ വിവിധ രൂപങ്ങളുണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.


ഫതാവാ നമ്പർ : 346

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ

 സംശയം: എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ?


ഇസ്മാഈൽ, പുഞ്ചാവി


നിവാരണം: ബേങ്കിൽ നിക്ഷേപിച്ച പണം ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വെച്ച് തിരിച്ചെടുക്കാനുള്ള സൗകര്യമാണല്ലോ എ. ടി. എം. ഈ നിലയിൽ ഇത് തെറ്റല്ല. എന്നാൽ ബേങ്കിലേക്ക് പണം നൽകിയത് പലിശ ഇടപാടിലൂടെയാണോ എന്നതാണ് പ്രശ്നം. വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടാണ്. പ്രസ്‌തുത വ്യവസ്ഥയോടെ പണം നൽകുന്നതിലൂടെ തന്നെ പലിശ എന്ന മഹാപാപം സംഭവിച്ചിരിക്കുന്നു. നൽകുന്നതിലേറെ തിരിച്ചു തരണമെന്ന നിബന്ധനയോടെ പണം കൊടുക്കൽ തന്നെ പലിശയെന്ന പാപമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ സ്വീകരിക്കൽ മാത്രമാണ് പാപം എന്ന ധാരണ ശരിയല്ല, വർദ്ധനവ് ലഭിക്കണമെന്ന നിബന്ധനയില്ലാതെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടല്ല. എങ്കിലും ആധുനിക ബേങ്കുകൾ പലിശ ഇടപാട് സ്ഥാപനങ്ങളായതിനാൽ സാധിക്കുമെങ്കിൽ അതും ഒഴിവാക്കലാണ് നല്ലത്.


ഫതാവാ നമ്പർ : 406

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടംالربا عند الضرورة

 സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ?


നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).


വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ  കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ്ഥകാരണമായി കുറ്റം ഒഴിവാകുമോ?

മറുപടി: അതെ ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിൻ്റെ കുറ്റം ഒഴിവാകുന്നതാണ് 

(ഫതാവൽകുബ്റാ 2/279 കാണുക).


നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.


ഫതാവാ നമ്പർ : 118 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ضرب يدينകയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്

 സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ?


നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്ത‌ത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു.


അത് നിഷിദ്ധമല്ലെന്നാണ് പ്രബലം. എങ്കിൽ കൈകൊട്ടും നിഷിദ്ധമല്ല. കൈകൊട്ട് കറാഹത്താണെന്ന് ഇമാം ഹലീമി(റ) വ്യ ക്തമാക്കിയത് ഇതിനാലാണ്. ഇമാം ഇബ്നു രിഫ്‌അത്ത്(റ) അതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കറാഹത്തിൻ്റെ വിവക്ഷ തഹ്‌രീമിൻ്റെ കറാഹത്താണെന്ന് (ഹറാം എന്ന അർത്തത്തിലുള്ള കറാഹത്ത്) അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീകളോട് സാദൃശ്യമാവുക എന്നതാണ് കാരണം. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രസ്തുത ഹദീസിൽ പറഞ്ഞത് നിസ്‌കാരത്തിൽ ഉണർത്തേണ്ട സന്ദർഭങ്ങളിൽ പുരുഷൻ തസ്ബീഹ് ചൊല്ലുന്നതിനു പകരം സ്ത്രീ കൈകൊട്ടുന്നതിനെ കുറിച്ചാണ്. നാം പറയുന്ന കൈ കൊട്ടിനെ കുറിച്ചല്ല. സ്ത്രീകളോട് സാദൃശ്യം നിഷിദ്ധമാകുന്നത് സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വിഷയങ്ങളിലാണ്. കൈ കൊട്ട് അത്തരം വിഷയങ്ങളിൽ പെട്ടതല്ല. അതിനാൽ കൈകൊട്ട് നിഷിദ്ധമല്ല. കറാഹത്താണ് എന്നതാണ് ന്യായമായിട്ടുള്ളത് (കഫ്ഫു റആഅ് 106 കാണുക). ഇമാം കുർദി(റ)ൻ്റെ ഫത്‌വ ഇപ്രകാരമാണ്: നിസ്കാരത്തിലല്ലാത്തപ്പോൾ ആവശ്യമില്ലാതെ വിനോദത്തിന് വേണ്ടിയോ സ്ത്രീകളോട് തുല്യത ഉദ്ദേശിച്ചുകൊണ്ടോ കയ്യടിക്കൽ ഹറാമാണെന്നാണ് ഇമാം റംലി(റ)ൻന്റെ നിലപാട്. ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിയട്ടുണ്ട്. വിനോദ ഉദ്ദേശ്യത്തിലാണെങ്കിലും കറാഹത്താണെന്നാണ് ശറഹുൽ ഇർശാദിൽ ഇബ്നു ഹജർ(റ) പറഞ്ഞിട്ടുള്ളത് (ഫതാവൽ കുർദി 152 കാണുക).


സ്ത്രീകൾ കൈകൊട്ടുന്നത് അനുവദനീയമാണ്. പുരുഷന്മാർ കൈകൊട്ടുന്നത് ഹറാമാണെന്നും കറാഹത്താണെന്നും അഭി പായങ്ങളുണ്ടെന്നും കറാഹത്തെന്നതാണ് പ്രബലമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിനോദമെന്ന നിലയിലല്ലാതെ ഒരാളെ വിളിക്കാൻ വേണ്ടിയോ എന്തെങ്കിലും കാര്യംഅറിയിക്കാൻ വേണ്ടിയോ കൈ കൊട്ടുന്നതിന് വിരോധമില്ലെന്ന് ഇമാം മാവർദി (റ) യിൽ നിന്ന് ശറഹുൽ ഇർശാദിൽ ഉദ്ധരിച്ചിട്ടുണ്ട്. ബഹു ശിഹാബുദ്ധീനുശ്ശാലിയാത്തി (ന: മ) യുടെ ഫതാവയിൽ  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കയ്യടി സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത ല്ല.


ഫതാവാ നമ്പർ : 337

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജ്വല്ലറിയുടെ ഓഫർ

 ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?


ഷാജഹാൻ ബേക്കൽ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം  കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.


എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല.മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.


ഫതാവാ നമ്പർ : 933

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

Thursday, December 4, 2025

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?


ഹമീദ്, ബാലുശ്ശേരി


ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.


പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.


നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.


നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.


ഫതാവാ നമ്പർ : 480 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ?

 ചോദ്യം: കുട്ടി ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ? അത് അന്യസമുദായത്തിന്റെ ആചാരം സ്വീകരിക്കലായി പരിഗണിക്കപ്പെടുമോ?


ഉത്തരം: കുട്ടി ജനിച്ച ദിവസം കേക്ക് മുറിച്ച് വിതരണം ചെയ്യുന്നത് തെറ്റല്ല. കുട്ടി ജനിച്ചതിൻ്റെ പേരിലോ മറ്റോ സന്തോഷമുള്ള സമയങ്ങളിൽ കേക്കോ മറ്റു പലഹാരങ്ങളോ വിതരണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ പോലും ചെയ്യാവുന്ന കാര്യമാണ് പലഹാര വിതരണവും അന്നദാനവും. നല്ല നിയ്യത്തോടെയാണെങ്കിൽ പ്രതിഫലാർഹവുമാണ്. എന്നാൽ മറ്റു മതക്കാരുടെ മതപരമായ ആചാരങ്ങൾ സ്വീകരിക്കാൻ പാടില്ല. തെറ്റായ വിശ്വാസങ്ങളൊന്നും ഉൾക്കൊള്ളാനും പാടില്ല. അതൊന്നുമില്ലാതെ കേക്കു മുറിച്ചു കൊടുക്കുന്നതും പലഹാരം വിതരണം ചെയ്യുന്നതും തെറ്റല്ല. അതുകൊണ്ട് മാത്രം അന്യ സമുദായത്തിന്റെ ആചാരം സ്വീകരിച്ചു എന്ന് വരില്ല.


ഫതാവാ നമ്പർ : 973

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? ربا في البنك

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. وطء على القبر

 ചോദ്യം:ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഒരു മയ്യിത്തിനെ മറവ് ചെയ്യാൻ കൊണ്ടു പോകുമ്പോഴും ഖബർ സിയാറത്ത് ചെയ്യാൻ പോകുമ്പോഴുമെല്ലാം മറ്റു ഖബറുകൾക്ക് മുകളിൽ ചവിട്ടേണ്ടി വരാറുണ്ടല്ലോ. എന്താണിതിൻ്റെ വിധി?


ശിഹാബ് മാട്ടുമ്മൽ


ഉത്തരം: ഖബറിനു മുകളിൽ ചവിട്ടരുത്. അത് കറാഹത്താണ്. എന്നാൽ മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടിയോ ഖബർ സിയാറത്തിന് വേണ്ടിയോ അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ അതിൽ തെറ്റില്ല. (തുഹ്‌ഫ: 3-175, നിഹായ 3-12)


ഫതാവാ നമ്പർ : 721

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്.

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബറിനുമുകളിൽ പൂക്കൾ ഖബറിനുമുകളിൽ പൂക്കൾ

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട്


ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക)


സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ.


ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ

 യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ


ബൈബിളിൽ അനേകം ഭാഗങ്ങളിൽ യേശുവും ദൈവവും തമ്മിൽ വ്യക്തമായ വ്യത്യാസം കാണിക്കുന്നു. ഇവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ:



---


1. യേശു പറയുന്നു: “പിതാവാണ് എന്നേക്കാൾ മഹാൻ”


📖 യോഹന്നാൻ 14:28


> “പിതാവ് എനിക്കു വലിയവൻ ആണ്.”




👉 ദൈവം ഒരാൾക്കാൾ വലിയവനല്ല. എന്നാൽ യേശു തന്റെ പിതാവിനെ തന്നേക്കാൾ വലിയവൻ എന്ന് പറയുന്നു.



---


2. യേശുവിന് അറിവിന്റെ പരിധിയുണ്ട്


📖 മർക്കോസ് 13:32


> ആ ദിവസവും ആ ഘട്ടവും ആരും അറിയുന്നില്ല — സ്വർഗ്ഗത്തിലെ ദൂതന്മാർക്കും പുത്രനും പോലും അല്ല; പിതാവിന്നു മാത്രം.




👉 ദൈവം സർവ്വജ്ഞൻ ആണ്. എന്നാൽ യേശു പറയുന്നു: എനിക്കറിയില്ല, പിതാവിന്നു മാത്രമേ അറിയൂ.



---


3. യേശു ദൈവത്തെ ആരാധിച്ചു


📖 മത്തായി 26:39


> “അപ്പാ… എന്റെ ഇഷ്ടം അല്ല, നിന്റെ ഇഷ്ടം ആവട്ടെ” എന്ന് മുഖം നിലത്തു കുനിഞ്ഞു പ്രാർത്ഥിച്ചു.




👉 ദൈവം ആരോടാണ് പ്രാർത്ഥിക്കുക? യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നു.



---


4. യേശുവിന് ദൈവം ഉണ്ട്


📖 യോഹന്നാൻ 20:17


> “ഞാൻ എന്റെ ദൈവത്തിങ്കലേക്കും നിങ്ങളുടെ ദൈവത്തിങ്കലേക്കും പോകുന്നു.”




👉 യേശു പറയുന്നു: എന്റെ ദൈവം

എങ്കിൽ യേശു തന്നെയാണ് ദൈവമെങ്കിൽ → യേശുവിന് ദൈവം എങ്ങനെയാണ്?



---


5. യേശു ദൈവത്തിന്റെ ദൂതൻ (Messenger)


📖 യോഹന്നാൻ 17:3


> “നിങ്ങളെ അയച്ച ഒരേയൊരു സത്യദൈവമായ പിതാവിനെയും, നീയയച്ച യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെയാണ് നിത്യജീവൻ.”




👉 ഇവിടെ ஒரേയൊരു സത്യദൈവം = പിതാവ് മാത്രം

യേശു = അയക്കപ്പെട്ടവൻ (ദൂതൻ)



---


6. യേശുവിന് ശക്തി ദൈവം കൊടുത്തതാണ്


📖 മത്തായി 28:18


> “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു.”




👉 ദൈവത്തോട് നിന്ന് അധികാരം നൽകിയിരിക്കുന്നു എന്നുവെച്ചാൽ, യേശു സ്രഷ്ടാവല്ല.



---


7. യേശു മനുഷ്യൻ ആയിരുന്നു


📖 പ്രവൃത്തികൾ 2:22


> “നസറായനായ യേശു ഒരു മനുഷ്യൻ ആയിരുന്നു… ദൈവം അവനിലൂടെ ചെയ്യുന്ന അത്ഭുതങ്ങൾകൊണ്ട് നിങ്ങൾക്കു തെളിയിച്ചവൻ.”




👉 വ്യക്തമായി പറയുന്നു: യേശു മനുഷ്യൻ, അത്ഭുതങ്ങൾ ചെയ്തത് ദൈവം.



---


സംഗ്രഹം


യേശു ദൈവം


പ്രാർത്ഥിച്ചു ആരാധിക്കപ്പെടുന്നു

പറയുന്നത്: പിതാവ് വലിയവൻ ഏറ്റവും വലിയവൻ

അറിവ് പരിമിതമാണ് സർവ്വജ്ഞൻ

ദൈവം അവനോട് ഉണ്ട് ദൈവത്തിന് ദൈവമില്ല




---


നിർണയം


ബൈബിള് പ്രകാരം:


യേശു ദൈവമല്ല — ദൈവത്തിന്റെ ദൂതനും പ്രവാചകനും ആയ മനുഷ്യനാണ്.



---


Wednesday, December 3, 2025

ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.

*Usthad Dr Mohammad Farooq Naeemi Albhukhari*🌷🌷✍️✍️







🤍Tweet 1268

തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.


ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ സദസ്സിൽ ചോദിച്ചു. "നമ്മുടെ ഈ ഒട്ടകങ്ങളെ ആരാണ് തെളിക്കുക?"

അപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "ഞാൻ."

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." പിന്നീട് മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." ശേഷം വേറൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം"

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "നാജിയത്ത് അഥവാ രക്ഷപ്പെട്ടവൻ/വിജയിച്ചവൻ." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അതിന് പറ്റിയവനാണ്. നിങ്ങൾ അതിനെ തെളിക്കുക."


             മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഉഖ്ബത്ത് ബ്നു ആമിറി(റ)ൽ നിന്ന് ഹൈതമി(റ), മജ്മഉസ്സവാഇദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ അടുത്തേക്ക് നമ്മെ ആരാണ് എത്തിക്കുക/നമുക്ക് ആര് പാൽ കൊണ്ടുവരും?" അപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ (ചെയ്യാം)."

തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "സഖ്ർ /പാറ എന്നോ ജൻദൽ /വലിയ കല്ല് എന്നോ ആണ്." അപ്പോൾ  അദ്ദേഹത്തോട് പറഞ്ഞു: "ഇരിക്കുക." പിന്നീട് ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് ആരാണ് എത്തിക്കുക?"

അപ്പോൾ മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "യഈശ്" അവൻ ജീവിക്കട്ടെ അല്ലെങ്കിൽ ദീർഘായുസ്സുള്ളവൻ എന്നൊക്കെയാണല്ലോ ഈ പേരിൻ്റെ അർത്ഥം. അവിടുന്ന് പറഞ്ഞു: "എന്നാൽ നിങ്ങൾ നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് എത്തിക്കുക."


          മക്കൾക്കും നാടിനും വീടിനും നല്ല നല്ല പേരുകൾ വെക്കണമെന്നത് തിരുനബിﷺയുടെ നിർദ്ദേശമാണ്. അവിടുത്തെ പേരക്കുട്ടികൾക്ക് നൽകിയ പേര് ഹസ്സൻ, ഹുസൈൻ എന്നൊക്കെയാണല്ലോ!


     തിരുനബിﷺ ദുശ്ശകുനം കാണിക്കുമായിരുന്നില്ല, മറിച്ച് ശുഭശകുനം എടുക്കുമായിരുന്നു. ഒരിക്കൽ ബുറൈദത്ത്(റ) തൻ്റെ കുടുംബക്കാരായ ബനൂ സഹ്‍മിലെ എഴുപത് ആളുകളുമായി രാത്രിയിൽ തിരുനബിﷺയെ സ്വീകരിക്കാനായി യാത്ര പുറപ്പെട്ടു. അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങൾ ആരാണ്?"

അദ്ദേഹം പറഞ്ഞു: "ഞാൻ ബുറൈദത്ത്(റ)."

അപ്പോൾ നബിﷺ അബൂബക്കറി(റ)ൻ്റെ അടുത്തേക്ക് തിരിഞ്ഞ് പറഞ്ഞു: "നമ്മുടെ കാര്യം തണുത്തു  നന്നാകുകയും ചെയ്തു." ശേഷം അവിടുന്ന് ചോദിച്ചു: "നിങ്ങൾ ഏത് ഗോത്രത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "അസ്‌ലം ഗോത്രത്തിൽ നിന്നാണ്."

അവിടുന്ന് അബൂബക്കറി(റ)നോട് പറഞ്ഞു: "നാം രക്ഷപ്പെട്ടു.. സല്ലംനാ.." വീണ്ടും അവിടുന്ന് ചോദിച്ചു: "(അസ്‌ലം ഗോത്രത്തിൽ) ഏത് വിഭാഗത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "ബനൂ സഹ്‍മിൽ"  

അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ ഓഹരി അഥവാ സഹം ലഭിച്ചു കഴിഞ്ഞു."

 

           ബുറൈദത്ത്(റ) നബിﷺയോട് ചോദിച്ചു: "അവിടുന്ന് ആരാണ്?": "മുഹമ്മദ് ബ്നു അബ്ദില്ലാഹ്ﷺ. അല്ലാഹുവിൻ്റെ റസൂലാണ്ﷺ."

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവിടുന്ന് അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."

അങ്ങനെ ബുറൈദത്തും(റ) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഇസ്‌ലാം സ്വീകരിച്ചു.

അപ്പോൾ ബുറൈദത്ത്(റ) നബിﷺയോട് പറഞ്ഞു: "നിങ്ങൾ ഒരു കൊടിയില്ലാതെ മദീനയിൽ പ്രവേശിക്കരുത്."

തുടർന്ന് അദ്ദേഹം തൻ്റെ തലപ്പാവ് അഴിച്ചു, എന്നിട്ട് അത് ഒരു കുന്തത്തിൽ കെട്ടി. മദീനയിൽ പ്രവേശിക്കുന്നതുവരെ നബിﷺയുടെ മുന്നിൽ കൊടിയുമായി നടന്നു.

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ബനൂ സഹ്‍ം സന്തോഷത്തോടെ ഇസ്‌ലാം സ്വീകരിച്ചല്ലോ."


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1268

ഇബ്നു തീമിയ്യ അൽ ഹർറാനി

 ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനമാകാറായപ്പോൾ

 ഹംബലി മദ്ഹബ്കാരൻ ആയിരുന്ന അഹമ്മദ് ഇബ്നു തീമിയ്യ അൽ ഹർറാനി എന്നയാൾ (ഹിജറ 661 -728) മുസ്ലീങ്ങൾക്കിടയിൽ നിരാക്ഷേപം നടന്നുവന്ന നിരവധി കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ശിർക്കിന് പുതിയ നിർവചനം നൽകി വിഭജിച്ചുകൊണ്ടും രംഗത്ത് വരികയുണ്ടായി.

സമകാലീനരും അടുത്ത നൂറ്റാണ്ടുകാരുമായ ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.

 മഹാനായ തഖിയുദ്ദീൻ സുബ്കി (683 756 )പുത്രൻ താജുദ്ദീൻ സുബ്കി , സഫ്യുദീൻ ഹിന്ദി ,തഖ്യുദ്ദീൻ അൽ ഹിസ്നി (മരണം829) ഇമാം ഇസ്സുബ്നു ജമാഅ എന്നിവർ അവരിൽ ചിലരാണ്. ശിർക്ക് രണ്ടുവിധം ആക്കി തിരിക്കുകയും ഒന്ന് റുബൂബിയ്യത്തിലുള്ള ശിർക്ക് മറ്റൊന്നു ഉലൂഹിയ്യത്തിലുള്ള ശിർക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തുകൊണ്ട് ഭൂരിപക്ഷം മുസ്ലികളേയും ശിർക്കിലേക്ക് തള്ളിവിടുന്ന പ്രവണത ഇബ്നുതീമിയ യിൽ നിന്നാണ് ഉടലെടുത്തത്. 


 റുബൂബിയത്തിൽ (ദൈവവിശ്വാസത്തിൽ) പൂർവ്വ മുശ്രിക്കുകൾ എല്ലാം മുവഹിദുകൾ ആയിരുന്നുവെന്നും എന്നാൽ ഉലൂഹിയത്തിൽ (ആരാധനക്കർഹൻ വേറെ ഉണ്ടെന്നതിൽ )ആയിരുന്നു അവരുടെ ശിർക്കെന്നും ഇബ്നുതീമിയ വാദിച്ചു. 

അതനുസരിച്ച് ഇസ്തിഗാസ, ഖബറിന്റെ അടുത്ത് പ്രാർത്ഥന നടത്തുക മുതലായവ ചെയ്യുന്നവർ ഉലൂഹിയ്യത്തിൽ ശിർക്ക് സ്വീകരിക്കുകയും മുശ്രിക്കാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ സമർഥനം. (ഇഖ്തിളാഉ സ്വിറാഥിൽ മുസ്തഖീം)


തവസ്സുലിന്റെ ഇനങ്ങളിൽ ചിലതും തീമിയ നിഷേധിച്ചു.

ഖബറിനടുത്ത് വെച്ച് ഖുർആൻ ഓതുന്നതിനെയും ദിക്ർ ചൊല്ലുന്നതിനേയും ബിദ് അത്ത് ആക്കി.

മൗലിദ് ബിദ്അത്താണെന്നായിരുന്നു ഇദ്ദേഹത്തിൻറെ വാദം.മഹാന്മാരുടെ ഖബറിനടുത്ത് താമസിക്കൽ ,അവിടെ ചുറ്റിപ്പറ്റി കഴിയൽ മുതലായവ മുശിരിക്കുകളുടെ ദീനാണെന്ന് അദ്ദേഹം വാദിച്ചു. (അതേ ഗ്രന്ഥം  441 )

സിയാറത്തിനായി യാത്ര ചെയ്യുന്നത് വിരോധിക്കുകയും പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകളിലേക്ക് യാത്ര പോകുന്നത് ബിദ്അത്തിന്റെയും ശിർക്കിന്റെയും വകുപ്പിൽ എണ്ണുകയും ചെയ്തു (457)

അല്ലാഹു അർശിൻന്മേൽ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് വാദിച്ച കാരണത്താൽഅദ്ദേഹം അല്ലാഹുവിന് ജിസ്മ് (ശരീരം)സ്ഥിരപ്പെടുത്തിയ മുജസിമുകളിൽ പെട്ട ആളാണെന്ന് മഹാന്മാരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

അബുൽ ഹസൻ അലി ദിമശ്ഖി തൻറെ പിതാവിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യുന്നു.

"ഞങ്ങൾ ഇബ്നു തീമിയയുടെ പ്രസംഗ സദസ്സിൽ ഇരിക്കവേ അദ്ദേഹം പറഞ്ഞു.ഞാനീ പീഠത്തിൽ ഉപവിഷ്ടനായതുപോലെ അല്ലാഹു അർശിന്മേൽ ഉപവിഷ്ടനത്രേ "

ജനങ്ങൾ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ കസേരയിൽ നിന്ന് ഇറക്കുകയും അടിച്ചും ഇടിച്ചും കൊണ്ട് ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു.ഭരണാധികാരിയുടെ മുമ്പിൽവെച്ച് അദ്ദേഹവും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടന്നപ്പോൾ 'അർറഹ്മാനു അലൽ അർശിസ്തവാ ' എന്ന മുതശാബിഹായ വാക്യമാണ് തെളിവായി  ഉദ്ധരിച്ചത്.

മഹാനായ സഫിയുദ്ധീൻ ഹിന്ദിയോട് പ്രധാന സംവാദത്തിൽ അദ്ദേഹം മുട്ടുകുത്തി.

പിന്നീട് ഖാളി കമാലുദ്ദീൻ സമർഖന്തിയുടെ കോടതിയിൽ ഹാജരാക്കപ്പെടുകയുംഅദ്ദേഹത്തിനു മുമ്പിൽ മുട്ടുകുത്തുകയും ചെയ്തെങ്കിലും ഞാൻ ശാഫിഈ മദ്ഹബ്കാരനാണെന്ന് പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട്

ഖാളി കമാലുദ്ദീൻ കുസ്വൈനിയുടെ കോടതിയിൽ വീണ്ടും ഇദ്ദേഹത്തെ ഹാജരാക്കപ്പെടുകയും അവിടെവച്ച് ശിർക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

 തസവ്വുഫിനെ കഠിനമായി എതിർക്കുന്ന പല ഭാഗങ്ങളും ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങളിൽ കാണാം.

പ്രവാചകന്മാരുടെ ഖബറിടങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് വാദിച്ചതിനാൽ ഹിജ്റ 721 ആം വർഷവും 722 ആം വർഷവും ഇദ്ദേഹത്തെ ജയിലിൽ അടക്കുകയുണ്ടായി.

പ്രസ്തുത വാദം വഴി ഇദ്ദേഹം ബിദ് അതു കാരനും പിഴച്ചവനുമായി തീർന്നുവെന്ന് ഖാളി ബദ്റുദ്ദീൻ ഇബ്നു ജമാഅ: ഫത് വ ചെയ്തിരിക്കുന്നു.

ഇമാം ബദ്റുദ്ദീൻ അൽഫിസാരി തുടങ്ങിയ ധാരാളം മഹാന്മാർ ഇദ്ദേഹം കാഫിർ ആണെന്ന് പോലും ഫത്‌വ നൽകിയിട്ടുണ്ട്.

ഹമ്പലി മദ്ഹബ്കാരൻ ആണെന്ന് അവകാശപ്പെടുന്ന ഇബ്നുതീമിയ്യ നാല് മദ്ഹബുകൾക്കും എതിരായി ധാരാളം വിഷയങ്ങളിൽ ഫത് വ നൽകിയതായി ഇദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

അത്തരം ഏതാനും ഫത് വകൾ ഇബ്നു തീമിയയുടെ അരുമ ശിഷ്യൻ അബ്ദുൽ ഹാദി രേഖപ്പെടുത്തിയത് കാണുക.

യാത്ര ചെറുതായാലും ദീർഘിച്ചാലും നിസ്കാരം ഖസ്റാക്കാം.

ഓത്തിന്റെ സുജൂദിന് വുളു ശർത്തില്ല.

കന്യകയായ സ്ത്രീക്ക് ഇസ്തിബ്റാഅ് ആവശ്യമില്ല.

ഖുൽഅ് ചെയ്തവളും ശുബ്ഹത്തിൻ്റെ വത് ഇൽ ഏർപ്പെട്ടവളും മൂന്നു ഥലാക്കിന്റെ അവസാനഘട്ടം പൂർത്തിയാക്കിയവളും ഒരു ഹൈള് കൊണ്ട് മാത്രം ഇസ്തിബ്റാ ചെയ്താൽ മതി.

കൂടുതൽ ഇദ്ദ ആവശ്യമില്ല.

ഹൈളുകാർക്ക് ത്വവാഫ് ചെയ്യാം അതിന് അവളുടെ മേൽ തെറ്റില്ല.

എല്ലാ സാധനവും അതിൻറെ സീറിനു പകരം വില്പന ചെയ്യാം.

ഒലിവ് ഒലിവ് എണ്ണക്ക് പകരം വിൽപ്പന ചെയ്യാമെന്ന് ഉദാഹരണമായി പറയുന്നു.

മുഥ്‌ലക്കോ അല്ലാത്തതോ ആയ ഏത് വെള്ളം കൊണ്ടും വുളു ചെയ്യാം.

നാണയം ആഭരണത്തിന് പകരമായി ഏറ്റ വ്യത്യാസത്തോടെ വിൽക്കാം.

ദ്രാവകം നജസ് ചേർന്നാൽ പകർച്ച ഇല്ലെങ്കിൽ മലിനമാവുകയില്ല.

വെള്ളമായാലും അല്ലാത്തതായാലും അല്പം ആയാലും കൂടുതലായാലും വ്യത്യാസമില്ല.

വെള്ളം ഉപയോഗിച്ചാൽ ജുമുഅ പെരുന്നാള് നിസ്കാരങ്ങൾ നഷ്ടപ്പെടും എന്ന് കാണുന്നവർക്ക് തയമം ചെയ്യാം.

മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ ഒന്നു മാത്രമേ സംഭവിക്കുകയുള്ളൂ.

ഇതൊക്കെ തീമിയയുടെ വാദങ്ങളാണ്.

ഇബ്നു തീമിയ്യയെ വെള്ളപൂശാൻ ശിഷ്യന്മാർ ധാരാളമായി ശ്രമിച്ചിട്ടുണ്ടെന്നും വിസ്മരിക്കുന്നില്ല. അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും ചെയ്ത ആളാണെന്ന് ഇബ്നുതീമിയ്യയെ കുറിച്ച് ഫത്വ ചെയ്ത മഹാനായ ഇബ്നു ഹജറുൽ ഹൈതമി റളിയള്ളാഹു തങ്ങൾ ഇബ്നുതീമിയ്യയുടെ

ഗ്രന്ഥങ്ങൾ

പാരായണം ചെയ്തിരുന്നില്ലെന്ന് അബുൽ ഹസൻ നദ്വി പോലും പഴിച്ച് കാണുന്നത് അത്ഭുതകരമാണ്. 

തൻ്റെ സമകാലീകനായ തഖ്യുദീൻ സുബ്കി തുടങ്ങി ധാരാളം ഉന്നതന്മാർ സ്വീകരിച്ച നിലപാട് തന്നെയാണ് മഹാനായ ഇബ്നു ഹജർ (റ) ഈ വിഷയത്തിൽ പിന്തുടർന്നിട്ടുള്ളത്.

റൂഹുൽ മആനിയുടെ ഗ്രന്ഥകാരനായ ഖൈറുദീൻ ആലുസി "ജലാഉൽ ഐനൈൻ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജർ (റ) വിനെ ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ.

 തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യ ബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചു കൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


 ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ. തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചുകൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


ശൈഖുനാ എം എ ഉസ്താദ്

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം?

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .

 കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ  അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .


1 ഭയം:അമിതമായ അടി ലഭിക്കുന്ന കുട്ടികൾക്ക് കുട്ടികൾക്ക് ഭയം ഉണ്ടാവും

പേടിവന്നാൽ ആത്മവിശ്വാസം കുറയും - ടെൻഷനും നിരാഷയും വരും ഉത്ഘന്ധവരും - വിജയിയാൻ കഴിയില്ല -


2 അമിതമായ ദേഷ്യം :

നാം ദേശ്യം പിടിച്ചു അടിക്കുമ്പോൾ - അവർക്കും ദേശ സ്വഭാവം കോപ സ്വഭാവം പകരുകയും മറ്റുള്ളവരോട് എപ്പോഴും വഴക്കിടുകയും ചെയ്യും - അക്രമസ്വഭാവം ഉണ്ടാവും

3. ലഹരിക്ക് അടിമയാകും :

വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാതെ വരുമ്പോൾ അതിൽ നിന്ന് മുക്തമാൻ ലഹരിക്ക് അടിമയാവും -

പണം സമ്പാതിക്കാൻ എന്തും ചെയ്യും അങ്ങനെ ജീവിതം നഷ്ടപ്പെടും

4. അറ്റാച്ച്മെന്റെ പ്രോബ് ളൻസ് : വീട്ടുക്കാരുമായി സ്നേഹ ബന്ധം കുറയും :

- പാരൻ സ്മായിസ്നേഹബന്ധം ഇല്ലാതെയാവും -മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളായി മാറും


5  സഹോദര സഹോദരിമാരും ആയി വെറുപ്പ് ഉണ്ടാക്കും: എന്നെ മാത്രം എന്താ ശകാരിക്കുന്നത്എന്ന് കരുതി

പാരൻസ് ശകാരിക്കാത്ത മറ്റു കുട്ടികളുമായി (മറ്റു സഹോദര സഹോദരിമാരുമായി) വയക്കിട്ടു കയും അവരോട് പക വെച്ച് പുലർത്തുകയും ചെയ്യും - നമ്മുടെ വീട് അസ്വസ്ത വീടാവും


6:ആത്മഹത്യാ പ്രവണതയുണ്ടാവും:

എന്നെ എല്ലാവരുംഎന്ന് മനസ്സിലാക്കി ജീവനൊടുക്കാൻ ശ്രമിക്കും വഴക്കിടുന്ന വീടുകളിലെ കുട്ടികളാണ് ആത്മഹത്യയിലേക്ക് പലപ്പോഴും പോവുന്നത്

7: പഠന വൈകല്യമുണ്ടാവും : -അമിതമായ പണിഷ്മെൻറ് ലഭിക്കുന്നത് കൊണ്ട്അവരുടെ ആത്മവിശ്വാസം കുറയുകയും പണ്ട് പഠനത്തിൽ താൽപര്യമില്ലാതെയാവും


8:ഇത്തരം സ്വഭാവങ്ങളിൽ പാരൻസിനെ മാതൃകയാക്കി ആ മക്കൾ അവരുടെ മക്കളേയും ഇത് പോലെയുള്ളഅതിക്രമങ്ങൾ ചെയ്യുകയും അങ്ങനെ പരമ്പരയായി തുടരുകയും ചെയ്യും 


ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല സാഹചര്യമാണ് അവരെ കുറ്റവാളി

   ആക്കുന്നത്


CM AL RASHIDA




Tuesday, December 2, 2025

സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* ...

 


സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം*

.........: .........

സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. 



ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു

ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക് വികസിപ്പിച്ചെടുത്തു. ഇതിന് ക്രൈസ്ത‌വ പുരോ ഹിതൻമാരെ പ്രേരിപ്പിച്ച കാരണം അവർ തന്നെ പറയുന്നു.


“ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദർ (ഏശ 44:6-8, 45:22, പുറപ്പാട് 20:2, നിയമാവർത്തനം 6:4-6) അതിനാൽ ആദിമ നൂറ്റാണ്ടിൽ യഹൂദ മതത്തിൽ നിന്നും ഉൽഭവി ച്ച ക്രിസ്‌തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു‌ ദൈവ പുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അ തീവ ദുർഘട സന്ധിയെയാണ് സഭാപിതാക്കന്മാർ അഭിമുഖീകരി ച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യ ക്തിയാണെന്നും വരികയാണെങ്കിൽ ക്രിസ്‌തുവിന്റെ ജീവിതത്തി ലൂടെ നേടിയെടുത്ത രക്ഷ അർഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്‌ടിയുടെ രക്ഷ സാധിതമാക്കുന്ന തെങ്ങനെ? 


വീണ്ടും ക്രിസ്‌തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ ഏകദൈവാരാധനയിൽ നിന്നുമുള്ള അകൽച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്‌തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്‌തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവ ങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയിൽ നിന്നുമാണ് സഭാ പിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെ ക്കുറിച്ചുള്ള ചിന്തകൾ ആ രംഭിക്കുന്നത്". (പരിശുദ്ധ ത്രിത്വം, പുറം 19-20)


ഏക ദൈവ വിശ്വാസമെന്ന് യഹൂദസമൂഹം മനസ്സിലാക്കി യിരുന്ന ദൈവ സങ്കല്‌പത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ പ്രവേശിപ്പിച്ചെങ്കിലും ഏകദൈവ വിശ്വാസമാണ് ഇപ്പോഴും തങ്ങളുടേതെന്ന് അവകാശപ്പെടുകയുമാണ് ക്രൈസ്‌തവ നേതൃത്വം ചെയ്യുന്നത്. തീകേയത്വത്തിലെ മൂന്ന് അംഗങ്ങൾ ഒരു ദൈവ മാണോ മൂന്ന് ദൈവമാണോ അല്ലെങ്കിൽ ഇതിൽ പറയുന്ന ഏകത്വം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ സാധാരണക്കാരുടെ ഇടയിൽ വ്യക്തമാക്കുവാൻ ഒരിക്കലും ക്രൈസ്‌തവ നേതൃത്വം

തയ്യാറായില്ല. പകരം വളരെ വിദഗ്‌ധമായ ഒരു ചതിക്കുഴി അവർ മെനഞ്ഞെടുത്തു.


'വ്യക്തികൾ മൂന്നുണ്ടെങ്കിലും സാരാംശത്തിൽ ഒന്നാണ്' എന്ന് മാത്രമേ ഇവർ സാധാരണക്കാരോട് പറയുകയുളളു. സ്വാഭാവികമായും കേട്ടവർ ധരിച്ചത്, മൂന്ന് വ്യക്തികൾ എങ്ങനെയോ ഒരു ദൈവമായി തീർന്നു എന്നാണ്. സാധാരണക്കാരുടെ ഈ അജ്ഞത തിരിച്ചറിയണമെങ്കിൽ അവർ പറയുന്ന ഉപമകൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.


സാധാരണക്കാരന്റെ ഉപമകൾ


ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ ഒരു ദൈവമാണെന്ന് തെറ്റിദ്ധ രിച്ചവർ രണ്ട് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.


a) ഒന്ന് -മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം,


b) രണ്ട് - ഒരു ദൈവം തന്നെ മൂന്ന് വ്യക്തി കളായി തീരുന്നു.


ഈ രണ്ട് ധാരണകളുടെ അടിസ്ഥാനത്തിൽ ഇവർ പറയുന്ന ചില ഉപമകൾ നമുക്കൊന്ന് പരിശോധിക്കാം.


a) മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം എന്ന വിഭാഗം


1) മുട്ട : മുട്ടയുടെ പുറംതോട്, വെള്ളഭാഗം, മഞ്ഞഭാഗം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും മുട്ട ഒന്നേയുള്ളൂ.


2) ആപ്പിൾ : പുറം തൊലി, മാംസം, കുരു എന്നിങ്ങനെ മൂന്ന് കാ ര്യങ്ങൾ. പക്ഷേ ആപ്പിൾ ഒന്നേയുള്ളൂ.


3) റബർകായ് : മൂന്ന് കുരു ഉണ്ടെങ്കിലും റബർകായ് ഒന്നേയുള്ളു -


4) മനുഷ്യൻ : ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകം ഉണ്ടെങ്കിലും മനുഷ്യൻ ഒന്നാണ്.


ഈ വിധമുള്ള ധാരാളം ഉദാഹരണങ്ങൾ ക്രൈസ്തവർ പറയാറുണ്ട്. ദൈവം ഒരുവനേ ഉള്ളൂ എന്ന സത്യത്തോടുള്ള ഇവരുടെ താൽപ്പര്യമാണ് ഈ ഉപമകളിലൂടെ വ്യക്തമാകുന്നത്. പക്ഷേ,



ഇവരുടെ ഉപമകൾ പോലെ ഒരു ദൈവത്തിന്റെ മൂന്ന് ഘടകങ്ങളല്ല ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ. പിതാവ് എന്ന വ്യക്തി ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പുത്രൻ എന്നത് ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പരിശുദ്ധാത്മാവ് എന്നത് മറ്റൊരു മൂന്നിലൊന്നും അല്ല. പിന്നെയോ, ത്രീയേക വീക്ഷ ണത്തിൽ പിതാവ് പൂർണനായ ദൈവമാണ്. പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനായ പൂർണനായ ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് പിതാവോ, പുത്രനോ അല്ലാത്ത പൂർണനായ ദൈവമാണ്.


ഇതിന് സമാനമായി, ദേഹം മനുഷ്യനാണ്, ദേഹി മ നുഷ്യനാണ്, ആത്മാവ് മനുഷ്യനാണ് എന്ന് ആരും പറയുകയില്ല. മുട്ടയുടെ പുറംതോട് പൂർണ മുട്ടയാ ണെന്നും വെള്ളഭാഗം മാത്രം പൂർണ മുട്ടയാണെന്നും മഞ്ഞഭാഗം മാത്രം മുട്ടയാ ണെന്നും ആരും പറയുകയില്ല. എന്നാൽ ത്രിയേകത്വത്തിലെ മൂന്ന് വ്യക്തികളും പൂർണ ദൈവമാണ്. ചുരുക്കത്തിൽ മൂന്ന് വ്യക്തികളെ ഒന്നാക്കാനുള്ള വ്യഗ്രതയിൽ ഉത്ഭവിച്ച ഉപമകൾക്ക് ത്രിയേകത്വമായി യാതൊരു സാമ്യതയുമില്ല.


b) ഒരു വ്യക്തി തന്നെ മൂന്ന് രൂപത്തിൽ വരുന്നു എന്ന വിഭാഗക്കാരുടെ ഉപമകൾ.


a) ഒരു മനുഷ്യൻ്റെ മൂന്ന് റോളുകൾ: ഒരു വ്യക്തി തന്നെ പിതാവായും, ഭർത്താവായും പാസ്റ്ററായും ജീവിക്കുന്നു.


b) വെള്ളത്തിന്റെ മൂന്ന് രൂപങ്ങൾ: ഒരേ വെള്ളം തന്നെ പ്രത്യേക താപനിലക്ക് അനുസൃതമായി വെള്ളം, ഐസ്, നീരാവി എ ന്നിവയായി മാറുന്നു.


ഈ ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ ത്രീകേയത്വത്തെ സംബന്ധിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട് വ്യക്തമാകും, തീകേയത്വത്തിലെ പിതാവ് എന്ന വ്യക്തി തന്നെ പിന്നീട് പുത്രനാകുകയും, തുടർന്ന് പരിശുദ്ധാത്മാവാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ധാരണ. ത്രീകേയത്വത്തിൻ്റെ ബാലപാഠങ്ങൾ പോലും ഇവർക്ക് അജ്ഞാ തമാണ് എന്ന വസ്‌തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. അനാദികാലത്ത് പിതാവിൽ നിന്നും ഒരു പുത്രദൈവം ജനിച്ചുവെന്നും, ആ പുത്രദൈവമാണ് മറിയയുടെ മകനായി ഭൂമിയിൽ ജനിച്ച തെന്നും ഇവർക്ക് അറിഞ്ഞുകൂടാ. ഇവരുടെ സങ്കൽപ്പത്തിൽ മറിയ പ്രസവിച്ചതു മുതലാണ് ദൈവപുത്രത്വം ആരംഭിക്കുന്നത്. മാനു ഷിക പിതാവില്ലാതെ ജനിച്ചതുകൊണ്ട് ദൈവപുത്രൻ എന്ന് വിളിക്ക പ്പെടുന്നു. യഥാർഥത്തിൽ ദൈവപുത്രൻ എന്നത് പിതാവായ ദൈവം തന്നെ മനുഷ്യനായി വന്നതാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ഊഹാപോഹം.


ഇവർ ഇങ്ങനെ അബദ്ധത്തിൽ ചാടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആത്മീയാർഥത്തിൽ യേശു പറഞ്ഞ വചനങ്ങളെ അക്ഷ രാർഥത്തിൽ സമീപിച്ചു എന്നതാണ്. എന്നെ കണ്ടവൻ പിതാവിനെ കണ്ടുവെന്നും, (യോഹ. 14:9) ഞാനും പിതാവും ഒന്നാ കുന്നുവെന്നും (യോഹ. 10:30) പിതാവ് എന്നിലും ഞാൻ പിതാ വിലും ആകുന്നുവെന്നും (യോഹ. 14:14) ഞാൻ ഏകനല്ല എന്നെ അയച്ച പിതാവ് എൻ്റെ കൂടെ ഉണ്ടെന്നുമൊക്കെ (യോഹ. 8:29) പറഞ്ഞ വചനങ്ങളെ ബാഹ്യാർഥത്തിൽ വ്യാഖ്യാനിച്ചപ്പോൾ പിതാവും പുത്രനും ഒരാൾ തന്നെയെന്നാണ് ഇവർ ധരിച്ചത്.


അങ്ങനെ പുത്രൻ തന്നെയാണ് പിതാവെങ്കിൽ, പുത്രനെ തല്ലിയപ്പോൾ പിതാവിനും തല്ലു കിട്ടിയോ, പുത്രൻ ക്രൂശിക്ക പ്പെട്ടപ്പോൾ പിതാവും ക്രൂശിക്കപ്പെട്ടോ, പുത്രൻ മരിച്ചപ്പോൾ പിതാവും മരിച്ചോ, പുത്രൻ കല്ലറയിൽ കിടന്നപ്പോൾ പിതാവും കല്ലറയിൽ ആയിരുന്നോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇവർക്ക് പറയേണ്ടി വരും



സെബല്ലിയനിസം (Sabellianism)


സാധാരണ ക്രൈസ്‌തവരുടെ വാദം ശ്രദ്ധിച്ചാൽ അത് ത്രീ കേയത്വമല്ല മറിച്ച് മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്ത‌വ പുരോഹിതന്മാർ ശപിച്ച് പുറത്താക്കിയ സെബല്ലിയനിസം എന്ന പാഷാണ്ഡതയാ ണെന്ന് ബോദ്ധ്യപ്പെടും. ഏഷ്യ മൈനറിലെ പ്രാക്‌സിയസ് (AD 200), മുർന്നയിലെ നോയേട്ടസ് (AD 230) എന്നിവർ പ്രചരിപ്പിച്ച

ദൈവശാസ്ത്രത്തെ പിൽക്കാലത്ത് സബല്ലിയൂസ് എന്ന പണ്ഡിതൻ കൂടുതൽ വ്യക്തത നൽകി അവതരിപ്പിച്ചു.


"ഇവരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിൻ്റെ മൂന്ന് പേരുകൾ മാത്രമാണ്. പിതാവ് തന്നെയാണ് മറിയത്തിൽ നിന്ന് ജനിച്ച് മനുഷ്യസ്വഭാവത്തോടെ പുത്രനെന്ന പേരിൽ പ്രസംഗിച്ചു നട ന്നതും, പീഢനങ്ങൾ സഹിച്ച് മരിച്ചതും. അതുകൊണ്ട് അക്കാല ത്തെ സത്യക്രിസ്ത്യാനികൾ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാ സിയൻ (Patripassians), അതായത് പിതാവ് ക്രൂശിൽ തൂങ്ങി മരിച്ചു എന്ന് പറയുന്നവർ എന്നാണ്". (പരിശുദ്ധത്രിത്വം പുറം : 42)


സെബല്ലിയനിസം എന്ന പാഷാണ്ഡതയെ AD 268 ൽ അന്ത്യോ ക്യയിൽ സമ്മേളിച്ച കൗൺസിലിൽ വെച്ച് ക്രിസ്തു സഭ ശപിച്ച് പുറത്താക്കി. ഇത് കാത്തോലിക്കരുടെ ഗ്രന്‌ഥങ്ങളിൽ മാത്രമല്ല, പ്രൊട്ടസ്റ്റൻറ്റുകാരുടെ ഗ്രന്‌ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. (വ്യവ സ്ഥിത ദൈവശാസ്ത്രം G Suseelan പുറം 164, ദൈവശാസ്ത്രം, എം.വി. ചാക്കോ, പുറം 157)


ഇനി എന്റെ സാധാരണക്കാരായ ക്രൈസ്‌തവ സുഹൃത്തുക്ക ൾ ഒന്ന് പറയൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവ ത്തിന്റെ വിവിധ റോളുകളാണെന്ന വാദം മേൽപറയപ്പെട്ട സെ ബല്ലിയനിസം എന്ന ദുരുപദേശമല്ലേ? ഈ പാഷാണ്ഡതയെ ക്രിസ്തുസഭ ശപിച്ച് പുറത്താക്കി യതല്ലേ? അപ്പോൾ നിങ്ങൾ പറയും പോലെ, പിതാവും പുത്രനും ഒരു ദൈവമാണെന്ന വാദം ക്രിസ്തു‌മത്തിനു പോലും സ്വീകാര്യമല്ല എന്ന് വ്യക്തം. ഇനിയും ആവശ്യമുണ്ടോ തെളിവുകൾ, നമുക്ക് ചില ക്രൈസ്‌തവ പണ്ഡിതന്മാരുടെ ഗ്രന്‌ഥങ്ങൾ കൂടി പരിശോധിക്കാം.


“മറ്റു ചിലർ പിതാവ് തന്നെയാണു പുത്രനെന്നും, ആ പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവെന്നും മറ്റും പഠിപ്പിച്ചു. അങ്ങ നെ പലവിധ വചന വിരുദ്ധമായ ദുർവ്യാഖ്യാനങ്ങളും കഠിന

മായ ദുരുപദേശങ്ങളും രൂപം പ്രാപിച്ചു".


(M.M. Zacharia, റെജി ഈട്ടിമുട്ടിൽ എഴുതിയ പുത്രൻ പിതാവിന് സാമ്യനോ, സമനോ എന്ന പുസ്‌തകത്തിൻന്റെ അവതാരി കയിൽ), ക്രൈസ്‌തവ - ബ്രദറൺ വിഭാഗത്തിലെ പ്രമുഖരായ ഒ.എം.സാമുവേൽ, സി.വി.വടവന, പി. എസ്. തമ്പാൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെടെ ഈ പുസ്‌തകത്തെ പിന്താങ്ങുന്നുണ്ട്.


“പുത്രൻ ദൈവമാണ് മനുഷ്യാവതാരമെടുത്തത്, പിതാവ് എ ന്ന ദൈവമോ, പരിശുദ്ധാത്മാവ് എന്ന ദൈവമോ അല്ല. അതു കൊണ്ട് പിതാവേ, നന്ദി, നീ കുരിശിൽ മരിച്ചുവല്ലോ എന്ന് പ്രാർഥിക്കരുത്. പിതാവ് കുരിശിൽ മരിച്ചില്ല. അത് പുത്രനായ លេល”. (Trinity: A Brief study, Sakshi, Apologetic)


“ക്രിസ്‌തു ദൈവമാണെങ്കിൽ അവൻ ക്രൂശിൽ മരിച്ചപ്പോൾ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചത് ആരാണ്? മൂന്ന് വ്യക്തികളും ഒന്നാണെങ്കിൽ എല്ലാവരും മരിച്ചല്ലോ?


ക്രിസ്തു ക്രൂശിൽ മരിക്കുവാൻ വേണ്ടിയാണ് മനുഷ്യാ വതാരം എടുത്തത്. ക്രിസ്തു‌ ക്രൂശിൽ മരിക്കുമ്പോൾ പിതാ വായ ദൈവം സ്വർഗത്തിൽ ഉണ്ട്. പരിശുദ്ധാത്മാവും ദൈവ വും ആളത്വപരമായി സ്വർഗത്തിൽ ഉണ്ട്. ക്രിസ്‌തു മരിക്കു കയല്ല ചെയ്ത‌ത്‌. തൻ്റെ ജീവനെ മരണത്തിന് വിധേയപ്പെ ടുത്തി തന്റെ ജീവനെ (പ്രാണനെ) പിതാവിൻ്റെ കൈകളിൽ ഭരമേല്പിക്കുന്നു. ആ സമയം പ്രപഞ്ചത്തിൻ്റെ നിയന്ത്രണം തകരാറിലാകേണ്ട കാര്യമില്ല. മൂന്നു വ്യക്തികളും ഒന്നാകു ന്നുയെന്ന് പറഞ്ഞിരിക്കുന്നത് ആളത്വത്തിൽ ഒന്നാകുന്നുയെ ന്നല്ല, ദൈവത്വത്തിലുള്ള സാരാംശത്തിൽ ഒന്നാകുന്നു എന്നാണ് അർഥം". (ത്രീയേകദൈവം S.G.Gilbert 226)


ചുരുക്കത്തിൽ ക്രൈസ്‌തവരിലെ ബഹുഭൂരിപക്ഷം കരുതുന്നത് പോലെ പിതാവ് എന്ന ദൈവവും പുത്രൻ എന്ന ദൈവവും പരിശുദ്ധാത്മാവ് എന്ന ദൈവവും ഏകനായ ഒരു ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളോ രൂപങ്ങളോ അല്ലേയല്ല, മാത്രമല്ല ഇങ്ങ

നെയുള്ളവർ ദുരുപദേശത്തിലാണ് വിശ്വസിക്കുന്നതെന്നും ഈ ആശയത്തെ AD 268 ൽ തന്നെ ക്രിസ്‌തുസഭ ശപിച്ചു പുറത്താക്കി യിരുന്നവെന്നും ദയവായി ഉൾക്കൊളളണം.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu



ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീ...