*ഗീബത്ത്*
*പരദൂഷണം*
Aslam Kamil Saquafi parappanangadi
പരദൂഷണം പറയുക എന്നത് പലരുടെയും പതിവാണ്. എന്താണ് പരദൂഷണം എന്ന് അറിയാത്തതിന്റെ പേരിൽ പരദൂഷണം തെറ്റാണെന്ന് പ്രസംഗിക്കുന്നവർ വരെ പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം. പരദൂഷണം പറയലും കേൾക്കലും ഹറാമാണ് അതുകൊണ്ട് എന്താണ് പരദൂഷണം എന്ന് കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലായെങ്കിൽ ഞാൻ പറയുന്നതൊന്നും പരദൂഷണമല്ല പുണ്യകരമാണ് എന്ന് മനസ്സിലാക്കി കൊണ്ട് വരുന്നവരോട് മുഴുവനും സംഘടിക്കുന്ന സദസ്സുകളിൽ മുഴുവനും കാണുന്നവരോട് മുഴുവനും മറ്റുള്ളവരുടെ കുറ്റവും കുറവുകൾ നേരിട്ടും ഫോണിലൂടെയും എഴുത്തിലൂടെയും പറഞ്ഞുകൊണ്ടിരിക്കുക എന്നത് കടുത്ത ഹറാമാണ് നാംചെയ്തുകൊണ്ടിരിക്കുന്നത് .പരദൂഷണത്തിന്റെ ഗൗരവം അതി വലുതാണ്. എന്താണ് പരദൂഷണം എന്ന് അറിയാതെ പരദൂഷണം ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ നാളെ പരലോകത്ത് അതിൻറെ പേരിൽ കൈ കടിക്കേണ്ടി വരും. സാധാരണ തിന്മകൾ ചെയ്താൽ തൗബ കൊണ്ട് പൊറുക്കപ്പെടും എന്നാൽ മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്ന പരദൂഷണം പറഞ്ഞാൽ അവനെ പൊരുത്തപ്പെടീച്ചാൽ അല്ലാതെ അവൻറെ തൗബ സ്വീകരിക്കപ്പെടുകയില്ല അതുകൊണ്ട് എന്താണ് പരദൂഷണം എന്ന് കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്.
പരദൂഷണം ഹറാമാണ് എന്ന അധ്യായത്തിൽ ഇമാം നവവി വിവരിക്കുന്നു.
നീ അറിയുക : ഗീബത്തും നമീമത്തും (ഏഷണിയും പരദൂഷണവും )വളരെ മോശമായ തിന്മയാണ് .അത് ജനങ്ങളിൽ വ്യാപകമായ തെറ്റാണ് .വളരെ കുറച്ചു ആളുകൾ മാത്രമേ അതിൽ നിന്നും രക്ഷപ്പെടുന്നുള്ളൂ. നാക്കിനാൽ വരുന്ന തെറ്റുകളിൽ ഇവ രണ്ടിനെയും ഗൗരവം ഉള്ളതിനാൽ വളരെ ആവശ്യമായതിനാലും അവ രണ്ടിനെ പറ്റി ആദ്യം പറയാം.
അപ്പോൾ ഗീബത്ത് (പരദൂഷണം) എന്നാൽ
ഒരു മനുഷ്യനിൽ ഉള്ള ന്യൂനത അവൻ വെറുക്കുന്ന താണെങ്കിൽ നീ അത് പറയൽ പരദൂഷണമാണ് അത് അവൻറെ ശരീരത്തിലുള്ളതായാലും അവൻറെ മതത്തിലുള്ളതായാലും അവൻറെ ദുനിയാവിലോ അവൻറെ നഫ്സിലോ അവൻറെ സൃഷ്ടിപ്പിലോ സ്വഭാവത്തിലോ ധനത്തിലോ സന്താനത്തിലോ മാതാപിതാക്കളോ ഭാര്യയിലോ സേവകനിലോ അടിമയിലോ തലപ്പാവിലോ വസ്ത്രത്തിലോ നടത്തത്തിലോ ഇളക്കത്തിലോ തമാശയിലോ ചിരിയിലോ പ്രസന്നതയിലോ മറ്റു അവനുമായി ബന്ധപ്പെട്ട എന്തിലായാലും അതെല്ലാം പരദൂശണമാണ്.
باب تحريم الغيبة والنميمة)
اعلم أن هاتين الخصلتين من أقبح القبائح وأكثرها انتشارا في الناس، حتى ما يسلم
منهما إلا القليل من الناس، فلعموم الحاجة إلى التحذير منهما بدأت بهما.
فأما الغيبة: فهي ذكرك الإنسان بما فيه مما يكره، سواء كان في بدنه، أو دينه أو، دنياه أو نفسه، أو خلقه، أو خلقه، أو ماله، أو ولده، أو والده، أو زوجه، أو خادمه، أو مملوكه، أو عمامته، أو ثوبه، أو مشيته، وحركته وبشاشته وخلاعته، وعبوسه، وطلاقته، أو غير ذلك مما يتعلق به،
നീ അവനെ പറയുന്നത് നിൻറെ വാക്കു കൊണ്ടോ സൂചന കൊണ്ടോ ആ കണ്ണുകൊണ്ടുള്ള ആംഗ്യമോ കൈകൊണ്ടോ തലകൊണ്ടൊ മറ്റോ ആംഗ്യം കൊണ്ടായാലും എല്ലാം പരദൂഷണം തന്നെ
ശരീരത്തിൽ ഉള്ള ന്യൂനത പറഞ്ഞു പരദൂഷണം പറയുന്നതിന്റെ ഉദാഹരണം
- *അവൻ അന്തനാണ്' മുടന്തനാണ് ' രാത്രി കണ്ണ് കാണാത്തവനാണ് കഷണ്ടിയാണ് കുള്ളനാണ് നീളമുള്ളവനാണ് കറുത്തവനാണ് മഞ്ഞയാണ് എന്നെല്ലാം പറയൽ ഗീബത്താണ് .
سواء ذكرته بلفظك أو كتابك، أو رمزت، أو أشرت إليه بعينك، أو يدك، أو رأسك أو نحو ذلك.
أما البدن، فكقولك: أعمى، أعرج، أعمش، أقرع، قصير، طويل أسود، أصفر.
*അപ്പോൾ മതവുമായി ബന്ധപ്പെട്ട ഗീബത്ത്*
അവൻ തെമ്മാടിയാണ് അവൻ കള്ളനാണ് ചതിയനാണ് അക്രമിയാണ് നിസ്കാരത്തിൽ ശ്രദ്ധയില്ലാത്തവനാണ് നജസ്സിൽ അലംഭാവിയാണ് മാതാപിതാക്കൾക്ക് ഗുണം ചെയ്യാത്തവനാണ് സക്കാത്ത് സ്ഥാനത്ത് വെക്കാത്തവനാണ് പരദൂഷണം ഒഴിവാക്കാത്ത വനാണ് തുടങ്ങിയ പദങ്ങൾ പോലെ . ഇതെല്ലാം ഗീബത്തിൽ പെടും
وأما الدين، فكقولك: فاسق، سارق خائن، ظالم، متهاون بالصلاة، متساهل في النجاسات، ليس بارا بوالده، لا يضع الزكاة مواضعها، لا يجتنب الغيبة.
*അപ്പോൾ ദുനിയാവുമായി ബന്ധപ്പെട്ട ഉദാഹരണം.*
അവൻ അദബ് ഇല്ലാത്തവനാണ് ജനങ്ങളുടെ നിസ്സാരമാക്കുന്നവനാണ് ഒരാളുടെ മേലിലും അവകാശം കാണാത്തവനാണ് ." വർധിച്ചവനാണ് തീറ്റി വർധിച്ചവനാണ്" ഉറക്ക് വർധിച്ചവനാണ് അസമയത്ത് ഉറങ്ങുന്നവനാണ് സ്ഥാനമില്ലാത്തതിൽ ഇരിക്കുന്നവനാണ് തുടങ്ങിയവയെല്ലാം ഉൾപ്പെടും.
وأما الدنيا: فقليل الأدب، يتهاون بالناس، لا يرى لأحد عليه حقا، كثير الكلام، كثير الأكل أو النوم، ينام في غير وقته، يجلس في غير موضعه.
മാതാപിതാക്കളുമായി ബന്ധപ്പെട്ട് ഉദാഹരണം
അവന്റെ പിതാവ് തെമ്മാടിയാണ് പിതാവ് ഇന്ത്യക്കാരനാണ് നീഗ്രോ കാരനാണ് ചെരുപ്പ് തുന്നിയാണ് തുണി കച്ചവടക്കാരൻ ആണ് ആശാരിയാണ് കൊല്ലനാണ് തുടങ്ങിയ പദങ്ങൾ പോലെ ഇതെല്ലാം ഉൾപ്പെടും.
وأما المتعلق بوالده، فكقوله: أبوه فاسق، أو هندي، أو نبطي، أو زنجي، إسكاف، بزاز، نخاس، نجار، حداد، حائك.
ഒരാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടപരദൂഷണത്തിന്റെ ഉദാഹരണം :
അയാൾ ചീത്ത സ്വഭാവക്കാരനാണ് അഹംഭാവിയാണ് ലോകമാന്യനാണ് പോക്കിരിയാണ് അശക്തനാണ് ഹൃദയം ദുർബലനാണ് മുഖം ചുളിക്കുന്നവനാണ് ചതിയനാണ് തുടങ്ങിയവ പോലെ ഇതെല്ലാം പരദൂഷണത്തിൽ ഉൾപ്പെടുന്നതാണ്.
وأما الخلق، فكقوله: سيئ الخلق، متكبر، مراء، عجول، جبار، عاجز، ضعيف القلب، متهور، عبوس، خليع، ونحوه.
ഒരാളുടെ വസ്ത്രവുമായി ബന്ധപ്പെട്ട ഗീബത്തിന്റെ ഉദാഹരണം അയാളുടെ കുപ്പായം വിശാലമാണ് കോന്തല നീളമുള്ളവനാണ് വസ്ത്രം അഴുക്കുള്ളവനാണ് ഇതുപോലെയുള്ളതെല്ലാം പരദൂഷണത്തിൽ ഉൾപ്പെടുന്നതാണ്. മേൽപ്പറഞ്ഞതിനോട് ഇതുപോലെയുള്ള മറ്റു പദങ്ങളെയും തുലനം ചെയ്യാവുന്നതാണ്.
وأما الثوب: فواسع الكم، طويل الذيل، وسخ الثوب ونحو ذلك، ويقاس الباقي بما ذكرناه.
*പരദൂഷണത്തിന്റെ കൃത്യമായ കണക്ക്*
ഒരാളെ പറ്റി അയാൾക്ക് വെറുപ്പ് ഉള്ളത് എന്ത് പറയലും പരദൂഷണം ആണ് . ഗീബത്ത് എന്നാൽസഹോദരന് ഇഷ്ടമില്ലാത്തത് പറയലാണെന്ന് ലോക മുസ്ലിമീങ്ങളുടെ ഏകകണ്ഠമായ അഭിപ്രായമാണ്.
അത് വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് പിറകെ വരുന്നുണ്ട്.
وضابطه: ذكره بما يكره.
وقد نقل الإمام أبو حامد الغزالي إجماع المسلمين على أن الغيبة: ذكرك غيرك بما يكره، وسيأتي الحديث الصحيح المصرح بذلك
وأما النميمة: فهي نقل كلام الناس بعضهم إلى بعض على جهة الإفساد.
هذا بيانهما.
*ഗീബത്തിന്റെയും (പരദൂശണം) നമീമത്തിന്റേയും (ഏശണി )
വിധി*
മുസ്ലിമീങ്ങളുടെ ഏകോപനം കൊണ്ട് അത് ഹറാമാണ്.
ഹറാമാണെന്ന് അതിൻറെ പേരിൽ ഖുർആനിൽനിന്നും സുന്നത്തുൽ നിന്നും വ്യക്തമായ തെളിവുകളും ഉമ്മത്തിന്റെ ഏകോപനവും ഉണ്ട് .
ഖുർആനിൽ അല്ലാഹു പറയുന്നു.
നിങ്ങൾ ചിലർ ചിലരെ പരദൂശണം പറയരുത് ശവമായ നിലക്ക് തൻറെ സഹോദരൻറെ മാംസം ഭക്ഷിക്കാൻ നിങ്ങളിൽ ഒരാൾ ഇഷ്ടപ്പെടുമോ? (ഹുജ്റാത്ത്)
وأما حكمهما، فهما محرمتان بإجماع المسلمين، وقد تظاهر على تحريمهما
الدلائل الصريحة من الكتاب والسنة وإجماع الأمة، قال الله تعالى: (ولا يغتب بعضكم
അല്ലാഹു പറയുന്നു: സൂചനയായും വ്യക്തമായും പരദൂഷണം പറയുന്നവർക്കാണ് വൈൽ എന്ന നരകം. (അൽ ഹുമസ )
അല്ലാഹു പറയുന്നു. കുറ്റം പറയുന്നവരും ഏശണി കൊണ്ട് നടക്കുന്നവരും ആണ് അവർ. (അൽപം ഖലം)
بعضا) [الحجرات: ١٢] وقال تعالى: (ويل لكل همزة لمزة) (١) [الهمزة: ١] وقال تعالى: (هماز مشاء بنميم) [القلم: ١١] .
തിരുനബിصلى الله عليه وسلم)
സഹാബത്തിനോട് ചോദിച്ചു പരദൂശണം - ഗീബത്ത് - എന്താണ് എന്ന് നിങ്ങൾ അറിയുമോ ?അവർ പറഞ്ഞു. അല്ലാഹുവിനും റസൂലിനും അറിയാം . അപ്പോൾ തിരുനബി പറഞ്ഞു നിൻറെ സഹോദരനെ കുറിച്ച് അവൻ വെറുപ്പുള്ളത് നീ പറയലാണ്.
അപ്പോൾ തിരുനബിയോട് ചോദിച്ചു ' എൻറെ സഹോദരനെ പറ്റി ഞാൻ പറയുന്നത് അവനിൽ ഉള്ളതാണെങ്കിലോ ?
അവിടുന്ന് പറഞ്ഞു ഉള്ളത് പറഞ്ഞാൽ അതാണ് ഗീബത്ത് .അവനിൽ ഇല്ലാത്തത് നീ പറയുകയാണെങ്കിൽ നീ അവനെ പറ്റി കള്ളത്തരം പറഞ്ഞവനാണ് . തിർമുദി
١٠٣٣ - وروينا في " صحيح مسلم " وسنن أبي داود والترمذي والنسائي عن أبي هريرة رضي الله عنه أن رسول الله (صلى الله عليه وسلم) قال: " أتدرون ما الغيبة؟ " قالوا: الله ورسوله أعلم، قال: " ذكرك أخاك بما يكره "، قيل: أفرأيت إن كان في أخي ما أقول، قال: " إن كان فيه ما تقول فقد اغتبته، وإن لم يكن فيه ما تقول فقد بهته " (٣) قال الترمذي: حديث حسن صحيح.
ഹജ്ജത്തുൽ വദാഇൽ പെരുന്നാൾ ദിവസം തിരുനബിയുടെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു .
നിശ്ചയം നിങ്ങളുടെ രക്തങ്ങളും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും നിങ്ങളുടെ മേലിൽ ഹറാമാണ്. ഈ പുണ്യദിവസത്തിന്റെ മഹത്വം പോലെ ഈ രാജ്യത്തിൻറെ മഹത്വം പോലെ . അറിയുക. ഞാൻ ഇത് നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ ?
١٠٣٤ - وروينا في " صحيحي البخاري ومسلم " عن أبي بكرة رضي الله عنه، أن رسول الله (صلى الله عليه وسلم) قال في خطبته يوم النحر بمنى في حجة الوداع: " إن دماءكم وأموالكم وأعراضكم حرام عليكم، كحرمة يومكم هذا، في بلدكم هذا ألا هل بلغت؟ ".
ആയിഷ ബീവി പറയുന്നു.
ഞാൻ തിരുനബിയോട് ഇങ്ങനെ പറഞ്ഞു നിങ്ങൾക്ക് സഫിയ മതി അവൾ കുള്ള ത്തി അല്ലേ ?
അപ്പോൾ തിരുനബി പറഞ്ഞു നീ പറഞ്ഞ വാക്ക് സമുദ്ര വെള്ളത്തോട് കലർത്തിയാൽ സമുദ്രം പകർച്ചയാകുന്നതാണ്.
ആയിഷ ബീവി പറയുന്നു ഞാൻ തിരുനബിയോട് ഒരു മനുഷ്യനെ പറ്റി പറയുമ്പോൾ അവിടുന്ന് പറഞ്ഞു ഒരു മനുഷ്യനെ പറ്റി പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.
١٠٣٥ - وروينا في سنن أبي داود والترمذي عن عائشة رضي الله عنها قالت: قلت للنبي (صلى الله عليه وسلم) : حسبك من صفية كذا وكذا " قال بعض الرواة: تعني قصيرة، فقال: " لقد قلت كلمة لو مزجت بماء البحر لمزجته "، قالت: وحكيت له إنسانا (٤) فقال: " ما أحب أني حكيت إنسانا (٥) وأن لي كذا وكذا " قال الترمذي: حديث حسن صحيح.
ഇവിടെ ആയിഷ റ യുടെ കുള്ളത്തി എന്ന പദം സമുദ്രത്തോട് കലർന്നാൽ അത് പകർച്ച വരുമെന്നതിന്റെ അർത്ഥം അതിൻറെ ദുർഗന്ധത്തിന്റെയും അഴുക്കിന്റേയും ശക്തിയാൽ അതിൻറെ രുചിയും നിറവും മാറ്റം വരുന്നതാണ് എന്നാണ് അർത്ഥം.
ഈ ഹദീസ് ഗീബത്തിനെ തൊട്ട് തടയുന്നതിൽ ഏറ്റവും ഗൗരവമുള്ളതാണ് പരദൂഷണത്തെ മോശമാക്കുന്നതിൽ ഇത്തരം സ്ഥാനത്ത് എത്തിയ മറ്റൊരു ഹദീസും ഞാൻ കണ്ടിട്ടില്ല. മുത്ത് നബി صلي الله عليه وسلم
ദിവ്യ സന്ദേശം അല്ലാതെ സ്വയം ഇഷ്ടപ്രകാരം ഒന്നും സംസാരിക്കുകയില്ല എന്ന് ഖുർആനിൽ ഉണ്ട് .
അല്ലാഹു ഇഷ്ടപ്പെടാത്ത എല്ലാ കാര്യങ്ങളെ തൊട്ടും അവൻറെ ഔദാര്യം കൊണ്ട് നമ്മെ രക്ഷപ്പെടുത്തട്ടെ .
قلت: مزجته: أي خالطته مخالطة يتغير بها طعمه أو ريحه لشدة نتنها وقبحها، وهذا الحديث من أعظم الزواجر عن الغيبة أو أعظمها، وما أعلم شيئا من الأحاديث يبلغ في الذم لها هذا المبلغ (وما ينطق عن الهوى إن هو إلا وحي يوحى) [النجم: ٣] نسأل الله الكريم لطفه والعافية من كل مكروه.
തിരുനബി صلى الله عليه وسلم
പറയുന്നു.എന്നെ മിഅ്റാജ് നടത്തപ്പെട്ടപ്പോൾ ഞാൻ ഒരു ജനതയുടെ അരികിലൂടെ നടന്നു അവർക്ക് ചെമ്പിനാലുള്ള നഖങ്ങളുണ്ട് അവരുടെ മുഖവും നെഞ്ചും അതുകൊണ്ട് മാന്തുന്നുണ്ട് ഞാൻ ചോദിച്ചു ഇത് ആരാണ് ജിബിരീൽ അപ്പോൾ ജിബിരീൽ പറഞ്ഞു ഇത് മനുഷ്യരുടെ പച്ചമാംസം തിന്നുന്നവരാണ് അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നവരുമാണ്.
١٠٣٦ - وروينا في سنن أبي داود عن أنس رضي الله عنه قال: قال رسول الله (صلى الله عليه وسلم) : " لما عرج بي مررت بقوم لهم أظفار من نحاس يخمشون وجوههم وصدورهم، فقلت: من هؤلاء يا جبريل؟ قال: هؤلاء الذين يأكلون لحوم الناس ويقعون في أعراضهم " (١) .
തിരു നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു.ഏറ്റവും വലിയ പലിശ അവകാശമില്ലാതെ മുസ്ലിമിന്റെ അഭിമാനത്തിൽ നീട്ടുന്നതാണ്.
١٠٣٧ - وروينا فيه عن سعيد بن زيد رضي الله عنه عن النبي (صلى الله عليه وسلم) قال: " إن من أربى الربا الاستطالة في عرض المسلم بغير حق " (٢) .
അബൂബക്കർ റ പറയുന്നു.
അല്ലാഹുവിന്റെ റസൂൽ സ്വ പറഞ്ഞു.
ഒരു മുസ്ലിം മറ്റൊരു മുസ്മിന്റെ സഹോദരനാണ്.
അത് കൊണ്ട് ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ചതിക്കുകയോ കളവാക്കുകയോ നിസാരമാക്കുകയോ ചെയ്യരുത് -
ഏതൊരു മുസ്ലിമും മറ്റൊരു മുസ്ലിമിന്റെ മേൽ ഹറാമാണ് അവന്റെ അഭിമാനവും ധനവും രക്തവും ഹറാമാണ്.
തഖ് വ - ഭക്തി - ഇവിടെയാണ് - ഹൃദയത്തിൽ .
ഒരാൾക്ക് മതിയായ തിന്മയാണ് അവൻറെ സഹോദരനെ നിസ്സാരപ്പെടുത്തുക എന്നത് . -തിർമിദി -
١٠٣٨ - وروينا في كتاب الترمذي عن أبي هريرة رضي الله عنه قال: قال رسول الله (صلى الله عليه وسلم) : " المسلم أخو المسلم لا يخونه ولا يكذبه ولا يخذله، كل المسلم على المسلم حرام عرضه، وماله ودمه، التقوى ها هنا، بحسب امرئ من الشر أن يحقر أخاه المسلم " قال الترمذي: حديث حسن.
ഇമാം നവവി പറയുന്നു ഈ ഹദീസിൽ ധാരാളം ഫലങ്ങളും മഹത്വങ്ങളും ഉപകാരങ്ങളും ഉണ്ട്
قلت: ما أعظم نفع هذا الحديث وأكثر فوائده،
*ഗീബത്ത് കേൾക്കൽ*
ഗീബത്ത് പറയുന്നവന്റെ മേലിൽ അത് പറയാൻ ഹറാമായതുപോലെ കേൾക്കുന്നവന് അത് ശ്രദ്ധിച്ചുകേൾക്കലും അത് അംഗീകരിച്ചു കൊടുക്കലും ഹറാമാണ് .ഹറാമായ ഗീബത്ത് ഒരാൾ തുടങ്ങുകയാണെങ്കിൽ അതിനെ തടയൽ കേൾക്കുന്നവന്റെ മേലിൽ നിർബന്ധമാണ്.മേൽപ്പറഞ്ഞത് വ്യക്തമായ അപകടം ഭയന്നിട്ട് ഇല്ലെങ്കിലാണ്.വ്യക്തമായ അപകടം ഭയക്കുന്നുണ്ടെങ്കിൽ ഹൃദയംകൊണ്ട് അതിനെ എതിർക്കേണ്ടതും കഴിയുമെങ്കിൽ ആ സ്ഥലത്ത് നിന്ന് മാറേണ്ടതുമാണ്.
നാക്ക് കൊണ്ട് അതിനെ എതിർക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റു സംസാരത്തിലൂടെ അത് നിർത്താൻ കഴിയുമെങ്കിൽ അത് അവന്ന് നിർബന്ധമാണ്.
ഇങ്ങനെയൊന്നും ചെയ്യുന്നില്ല എങ്കിൽ അവൻ കുറ്റക്കാരനാണ്.
അവൻ ഗീബത്ത് തുടരട്ടെ എന്ന് മനസ്സിൽ ആഗ്രഹിച്ചുകൊണ്ട് സംസാരിക്കരുത് അടങ്ങ് എന്ന് ഒരാൾ പറഞ്ഞാൽ ഇമാം ഗസ്സാലി പറയുന്നു അത് കാപട്യമാണ് അവൻ കുറ്റത്തിൽ നിന്ന് മുക്തമല്ല.മനസ്സിൽ വെറുപ്പുണ്ടാകാൻ കൂടാതെ കഴിയില്ല.
فصل:
اعلم أن الغيبة كما يحرم على المغتاب ذكرها، يحرم على السامع استماعها وإقرارها فيجب على من سمع إنسانا يبتدئ بغيبة محرمة أن ينهاه إن لم يخف ضررا ظاهرا، فإن خافه وجب عليه الإنكار بقلبه ومفارقة ذلك المجلس إن تمكن من مفارقته، فإن قدر على الإنكار بلسانه، أو على قطع الغيبة بكلام آخر، لزمه ذلك، إن لم يفعل عصى، فإن قال بلسانه: أسكت وهو يشتهي بقلبه استمراره، فقال أبو حامد الغزالي: ذلك نفاق لا يخرجه عن الإثم، ولا بد من كراهته بقلبه،
ഗീബത്ത് ഉള്ള ആസദസ്സിൽ നിന്നും എഴുന്നേറ്റ് പോവൽ നിർബന്ധിതമായാൽ അതിനെ എതിർക്കാൻ അസാധ്യമായാൽ അല്ലെങ്കിൽ എതിർത്തിട്ടും സ്വീകരിക്കുന്നില്ലെങ്കിൽ ഒരു വഴിയിലൂടെയും അവിടുന്ന് വിട്ടുപിരിയാൻ സാധിച്ചിട്ടുമില്ലങ്കിൽ ഇല്ലെങ്കിൽ അതിലേക്ക് ശ്രദ്ധിച്ചു കേൾക്കുകയും ചെവി കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യൽ ഹറാമാണ്.
മറിച്ച് അവനുള്ള വഴി അവൻറെ നാവുകൊണ്ടും ഹൃദയംകൊണ്ടും അല്ലാഹുവിന് ദിക്റ് ചൊല്ലുകയും അല്ലെങ്കിൽ ഹൃദയം കൊണ്ട് മാത്രം ദിക്റ് ചൊല്ലുകയോ അല്ലെങ്കിൽ മറ്റു കാര്യത്തിൽ ചിന്തിക്കുകയോ ചെയ്യേണ്ടതാണ് അപ്പോൾ അവൻ അതിലേക്ക് ശ്രദ്ധിക്കലിനെ വിട്ട് ജോലിയാകാൻ കഴിയും.
ومتى اضطر إلى المقام في ذلك المجلس الذي فيه الغيبة، وعجز عن الإنكار، أو أنكر فلم يقبل منه ولم يمكنه المفارقة بطريق حرم عليه الاستماع والإصغاء للغيبة، بل طريقه أن يذكر الله تعالى بلسانه وقلبه، أو بقلبه، أو يفكر في أمر آخر ليشتغل عن استماعها،
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മേൽപ്പറഞ്ഞ സന്ദർഭത്തിൽ ശ്രദ്ധിച്ചു കേൾക്കാതെയും ചെവി കൊടുക്കാതെയും ഉണ്ടാവുന്ന കേൾവിക്ക് പ്രശ്നമില്ല.
ولا يضره بعد ذلك السماع من غير استماع وإصغاء في هذه الحالة المذكورة،
ഇങ്ങനെയുള്ള സന്ദർഭത്തിൽ ശേഷം വിട്ടു പിരിയാൻ സാധിക്കുമെങ്കിൽ അവർ ഗീബത്തി തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കിൽ അപ്പോൾ വിട്ടുപിരിയൽ നിർബന്ധമാണ്.
അല്ലാഹു ഖുർആനിൽ പറയുന്നു. നമ്മുടെ ആയാത്തുകളിൽ ഒരാൾ ആക്ഷേപിച്ചുകൊണ്ട് ഇറങ്ങുന്നത് കണ്ടാൽ മറ്റു സംസാരത്തിൽ അവർ ഇറങ്ങുന്നത് വരെ നീ അവരെ തൊട്ടു പിന്തിരിഞ്ഞു കളയുക.
فإن تمكن بعد ذلك من المفارقة وهم مستمرون في الغيبة ونحوها، وجب عليه المفارقة، قال الله تعالى: (وإذا رأيت الذين يخوضون في آياتنا فأعرض عنهم حتى يخوضوا في حديث غيره وإما ينسينك الشيطان فلا تقعد بعد الذكرى مع القوم الظالمين) [الأنعام: ٦٨] .
മഹാനായ ഇബ്റാഹീമുബ്ൻ അദ്ഹം റ വലീമത്ത് (വിവാഹ സദ്യ) സദ്യയിലേക്ക് ക്ഷണിക്കപെട്ടു. അദ്ദേഹം അവിടെ സാന്നിധ്യമായി.അപ്പോൾ അവർ അവിടെ വരാത്ത ഒരാളെ കുറിച്ച് പറയാൻ തുടങ്ങി.അവർ പറഞ്ഞു. അദ്ദേഹം വലിയ കനമുള്ളയാളാണ്.അപ്പോൾ ഇബ്രാഹിം റ പറഞ്ഞു.ജനങ്ങളെ ഗീബത്ത് പറയുന്ന ഈ സദസ്സിലേക്ക് ഞാൻ വന്നത് വലിയ തെറ്റായിപ്പോയി എന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് എഴുന്നേറ്റുപോയി.പിന്നീട് അദ്ദേഹം മൂന്ന് ദിവസം ഭക്ഷണം കഴിച്ചിട്ടില്ല,
وروينا عن إبراهيم بن أدهم رضي الله عنه أنه دعي إلى وليمة، فحضر، فذكروا
رجلا لم يأتهم، فقالوا: إنه ثقيل، فقال إبراهيم: أنا فعلت هذا بنفسي حيث حضرت موضعا يغتاب فيه الناس، فخرج ولم يأكل ثلاثة أيام.
മഹാന്മാർ ഈ വിഷയത്തിൽ ഒരു കവിത ചൊല്ലിയതായി കാണാം അതിൻറെ അർത്ഥം താഴെ
നീ അനാവശ്യം സംസാരിക്കുന്നതിനെതൊട്ടു സൂക്ഷിക്കും പോലെ
അനാവശ്യംകേൾക്കലിനെ തൊട്ട് നിന്റെ ചെവിയെ സൂക്ഷിക്കുക.
നീ അനാവശ്യം കേൾക്കുന്ന സമയത്ത് നീയും പറയുന്നവനോട് പങ്കാളിയാണ് -അതുകൊണ്ട് നീ ഉണരുക.
ومما أنشدوه في هذا المعنى: وسمعك صن عن سماع القبيح * كصون اللسان عن النطق به فإنك عند سماع القبيح * شريك لقائله فانتبه
*നമ്മുടെ ശരീരത്തെ ഗീബത്ത് പറയലിനെ തൊട്ട് തടയുന്ന ചില കാര്യങ്ങൾ വിവരിക്കാം.*
നീ അറിയുക ഈ വിശയത്തിന് ഖുർആനിലും സുന്നത്തിലും ധാരാളം പ്രമാണങ്ങൾ ഉണ്ട് .പക്ഷേ അതിലേക്ക് സൂചന തന്നു കൊണ്ട് ഞാൻ ചുരുക്കട്ടെ .
തൗഫീഖ് ഉള്ളവനാണെങ്കിൽ അതുകൊണ്ടുതന്നെ അവൻ മാറി നിൽക്കും.
അല്ലെങ്കിൽ വാല്യങ്ങൾ ഉള്ള ഗ്രന്ഥങ്ങൾ വായിച്ചാലും അവൻ മാറി നിൽക്കില്ല.
(باب بيان ما يدفع به الغيبة عن نفسه)
اعلم أن هذا الباب له أدلة كثيرة في الكتاب والسنة، ولكني أقتصر منه على الإشارة
إلى أحرف، فمن كان موفقا انزجر بها، ومن لم يكن كذلك فلا ينزجر بمجلدات.
അതിൽ പ്രധാനപ്പെട്ട കാര്യം.
ഗീബത്ത് ഹറാമാണ് എന്നതിൽ നാം പറഞ്ഞ വ്യക്തമായ പ്രമാണങ്ങൾ അവൻ അവന്റെ മനസ്സിലേക്ക് ഓർത്തുകൊണ്ടിരിക്കണം.
പിന്നെ അല്ലാഹുവിൻറെ വാചകത്തിലേക്ക് അവൻ ചിന്തിക്കണം അല്ലാഹു പറഞ്ഞു അവൻ ഒരു വാക്കും സംസാരിക്കുകയില്ല അവൻറെ അരികിൽ ഉണ്ടായിട്ടല്ലാതെ .
നിങ്ങൾ അതിനെ ചെറുതാണെന്ന് കരുതുന്നു അല്ലാഹുവിൻറെ അടുക്കൽ അതു വലുതാണ് എന്നും അല്ലാഹു പഠിപ്പിച്ചു.
وعمدة الباب أن يعرض على نفسه ما ذكرناه من النصوص في تحريم الغيبة، ثم يفكر في قول الله تعالى: (ما يلفظ من قول إلا لديه رقيب عتيد) [ق: ١٨] وقوله تعالى: (وتحسبونه هينا وهو عند الله عظيم) [النور: ١٥] .
തിരുനബി പഠിപ്പിച്ച ഹദീസും നാം ഓർക്കണം
ഒരു മനുഷ്യൻ അല്ലാഹുവിൻറെ കോപത്തിൽ പെട്ട ഒരു വചനം അവൻ മൊഴിയുന്നു അവൻ അത് വലിയൊരു പ്രശ്നമാക്കുന്നില്ല അത് മാത്രം കൊണ്ട് തന്നെ അവൻ ജഹന്നമിലേക്ക് വീണുപോകുന്നു
ഇങ്ങനെയുള്ള ധാരാളം വചനങ്ങൾ കാണാവുന്നതാണ്. നാവിനെ സൂക്ഷിക്കുന്ന അധ്യായത്തിലും ഗീബത്തിന്റെ അധ്യായത്തിലും നാം അത് വിവരിച്ചിട്ടുണ്ട്.
അതോടുകൂടി അവൻ അല്ലാഹു എൻറെ കൂടെയുണ്ട്.
അല്ലാഹു
എനിക്ക് സാക്ഷിയാണ് . അല്ലാഹു എന്നെ നോക്കുന്നുണ്ട് എന്ന വചനം ഒരു വിട്ടുകൊണ്ടിരിക്കണം
الله معي، الله شاهدي، الله ناظر إلي.
١٠٣٩ - وما ذكرناه من الحديث الصحيح " إن الرجل ليتكلم بالكلمة من سخط الله تعالى ما يلقي لها بالا يهوي بها في جهنم " وغير ذلك مما قدمناه في " باب حفظ اللسان " " وباب الغيبة "، ويضم إلى ذلك قولهم:
الله معي، الله شاهدي، الله ناظر إلي.
മഹാനായ ഇബ്നുൽ മുബാറക്ക് റ ഇങ്ങനെ പറയുകയുണ്ടായി ഞാൻ ആരെയെങ്കിലും ഗീബത്ത് പറയുകയാണെങ്കിൽ എൻറെ മാതാപിതാക്കളെയാണ് ഞാൻ പറയുക
കാരണം എന്റെ നന്മകളെ കൊണ്ട് അവരാണ് ഏറ്റവും അവകാശികൾ
وعن الحسن البصري رحمه الله أن رجلا قال له: إنك تغتابني، فقال: ما بلغ قدرك عندي أن أحكمك في حسناتي.
وروينا عن ابن المبارك رحمه الله قال: لو كنت مغتابا أحدا لاغتبت والدي لأنهما أحق بحسناتي
അൽ അദ്കാറ് ഇമാം നവവി
......
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി