തവസ്സുൽ
Aslam Kamil Saquafi parappanangadi
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
htps://islamicglobalvoice.blogspot.in/?m
അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യൽ അനുവദനീയമാണ് -
ഒഹാബീ നേതാവ് ശൗകാനി
ശൗകാനി തുഹ്ഫതുദ്ധാ കിരീൻ എന്ന ഗ്രന്തത്തിൽ
ആവശ്യ പൂർത്തീകരണത്തിനും പ്രയാസ ഘട്ടത്തിലുമുള്ള നിസ്കാരം എന്ന അദ്ധ്യായത്തിൽ പറയുന്നു.
*ദുആ ചെയ്യാൻ ആഗ്രഹിക്കുന്നവൻ വുളു ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ചു പിന്നെ ഇങ്ങനെ ദുആ ചെയ്യണം
അല്ലാഹുവേ
റഹ്മത്തിന്റെ നബി മുഹമ്മദ്
صلي الله عليه وسلم
എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുകയും നിന്നോട് ഞാൻ ചോദിക്കുകയും ചെയ്യുന്നു.
മുഹമ്മദ് നബിയേ
എന്റെ ഈ ആവശ്യം എന്നിക്ക് വീടി കിട്ടാൻ വേണ്ടി എന്റെ ഈ ആവശ്യത്തിൽ എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ഞാൻ മുന്നിടുന്നു.
അല്ലാഹുവേ മുഹമ്മദ് നബിയുടെ സുബാർശ നീ സ്വീകരിക്കണേ . (എന്ന് ദുആ ചെയ്യണം) (തുഹ്ഫതു ദ്ധാ കിരീൻ211)
ഇവിടെ ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ അദ്ധ്യായം എന്ന് പറഞ്ഞുകൊണ്ട്നിസ്കാരം കഴിഞ്ഞതിനുശേഷം മേൽ ദുആ നടത്തണം എന്നാണല്ലോ ഒഹാബി നേതാവ് ശൗകാനി പറയുന്നത്.
ഇത് നബിയുടെ കാലത്ത് മാത്രമേ പാടുള്ളൂ എന്നല്ല പറയുന്നത് .മറിച്ച് ഗ്രന്ഥം രചിക്കുന്ന കാലത്തും ഹദീസിൽ വന്നതുപോലെയുള്ള തവസ്സുൽ നിർവഹിക്കണം എന്ന് തന്നെയാണ്.കാരണം ഇദ്ദേഹം ഹദീസ് ഉദ്ധരിച്ചു പോവുകയല്ല ചെയ്യുന്നത്.
മറിച്ച് ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ അധ്യായം എന്ന് പറഞ്ഞതിനുശേഷം ചെയ്ത് രണ്ടറക്കാത്ത് നിസ്കരിച്ച് ഇങ്ങനെ തവസ്സുലിന്റെ ദുആ നിർവഹിക്കണം എന്നാണ് പറയുന്നത്. അതിനുശേഷം അങ്ങനെ ഹദീസിൽ റിപ്പോർട്ട് ഉണ്ട് എന്ന് വിവരിക്കുകയും ചെയ്യുന്നു.
ശേഷം അദ്ദേഹം പറയുന്നത് കാണുക..
وفي الحديث دليل على جواز التوسل برسول الله صلى الله عليه وسلم إلى الله عز وجل مع اعتقاد أن الفاعل هو الله سبحانه وتعالى وأنه المعطي المانع ما شاء كان وما يشأ لم يكن
211
تحفة الذاكرين للشوكاني
ഈ ഹദീസിൽ അല്ലാഹുവിന്റെ റസൂലിനെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കൽ അനുവദനീയമാണ് എന്നതിന് തെളിവുണ്ട്.
എല്ലാം നൽകുന്നവൻ അല്ലാഹുവാണ് അവനാണ് കൊടുക്കുന്നവൻ അവൻ ഉദ്ദേശിച്ചത് ഉദ്ദേശിച്ചത് പോലെ നൽകുന്നു അവൻ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയില്ല എന്നെല്ലാം വിശ്വസിക്കണം. - (തുഹ്ഫത്തു ദാകിരീൻ 211)
ശൗകാനി
ഇങ്ങനെ സ്വഹാബികൾ ദുആ ചെയ്തതായ ഹദീസ് തിർമിദി ഹാകിം നസാഇ رحمهم الله
ഇബ്നുമാജ എന്നിവർ റിപ്പോർട്ട് ചെയ്തു.
ഹാകിം റ മുസ്തദ്‌റകിൽ സ്വഹീഹാണന്ന് പറഞ്ഞു.
തു
صلاة الضر والحاجة
(يتوضأ ويصلي ركعتين ثم يدعو اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة يا محمد إني أتوجه بك إلى ربي في حاجتي هذه لتقضى لي اللهم فشفعه في (ت. س. مس)) // الحديث أخرجه الترمذي والحاكم في المستدرك والنسائي
كما قال المصنف رحمه الله وهو من حديث عثمان بن حنيف رضي الله عنه قال جاء أعمى إلى رسول الله صلى الله عليه وسلم فقال يا رسول الله ادع الله لي أن يعافيني قال إن شئت دعوت وإن شئت صبرت فهو خير لك قال فادعه قال فأمره أن يتوضأ ويحسن وضوءه وزاد النسائي في بعض طرقه فتوضأ فصلى ركعتين ثم ذكر في
الترمذي ما ذكره المصنف من قوله صلى الله عليه وسلم اللهم إني أسألك الخ وأخرجه من حديثه أيضا ابن ماجه والحاكم في المستدرك وقال صحيح على شرط الشيخين وزاد فيه فدعا بهذا الدعاء فقام وقد أبصر
ഇമാം തിർമിദി റ ഹസനും സ്വഹീഹുമാണന്ന് പറഞ്ഞു.
ഹദീസ് ത്വബ്റാനി സ്വഹീഹാണന്ന് പറഞ്ഞു.
ഇബ്നു ഖുസൈമ റ സ്വഹീഹാക്കി -
ഈ നാല് ഇമാമുമാരു മേൽ ഹദീസ് സ്വഹീഹാക്കി.
وقال الترمذي حسن صحيح غريب لا نعرفه إلا من هذا الوجه من حديث أبي جعفر وهو غير الخطمي وقال وأخرجه الطبراني بعد ذكر طرقه التي روى بها والحديث صحيح وصححه أيضا ابن خزيمة فقد صحح الحديث هؤلاء الأئمة وقد تفرد النسائي بذكر الصلاة ووافقه الطبراني في بعض الطرق التي رواها
............
ترجمة ابن الجزري رحمه الله
أما المؤلف رحمه الله فهو الإمام الكبير محمد بن محمد بن محمد بن علي بن يوسف الجزري رحمه الله
ولد بدمشق سنة إحدى وخمسين وسبعمائة
ഹിജ്റ 751ൽ ജനിച്ച ഇബ്നുൽ ജസിരി
പറയുന്നു.
അമ്പിയാക്കളെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യണം. (ഉദ്ധത്ത് ഹിസ്നുൽ ഹസ്വീൻ)
ഇത് വിവരിച്ച് ശൗകാനി പറയുന്നു
അമ്പിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിൽ പെട്ടതാണ് ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസ് . അത് ഹസനും സ്വഹീഹുമാണന്ന് തിർമുദി പറഞ്ഞിട്ടുണ്ട്.
നസാഇ റ ഇബ്നു മാജ ഇബ്നു ഖുസൈമ സ്വഹീഹിലും ഹാകിമും മേൽ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ബുഖാരി മുസ്ലിമിൻറെ നിബന്ധന ബുഖാരി മുസ്ലിമിൻറെ നിബന്ധന സ്വഹീഹാണെന്ന് ഹാകിം പറഞ്ഞിട്ടുണ്ട് ,
ആവശ്യ നിസ്കാരത്തെ പറ്റി പറയുന്ന അധ്യായത്തിലും ഈ ഹദീസ് വരുന്നുണ്ട്.
സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ അത് സഹീഹിൽ സ്ഥിരപ്പെട്ടതാണ്.സഹാബത്ത് തിരുനബിയുടെ പിതൃവ്യൻ അബ്ബാസ് എന്നവരെ കൊണ്ട് തവസ്തുലാക്കി.
ഉമർ റ പറഞ്ഞു.അല്ലാഹുവേ ഞാൻ നിൻറെ നബിയുടെ എളാപ്പയെ കൊണ്ട് തവസ്സുലാക്കുന്നു.
(തുഹ്ഫതു ദാകിരീൻ 60 )
وجه التوسل بالأنبياء بالصالحين
(قوله ويتوسل إلى الله سبحانه بأنبيائه والصالحين) أقول ومن التوسل بالأنبياء ما أخرجه الترمذي وقال حسن صحيح غريب والنسائي وابن ماجة وابن خزيمة في صحيحه والحاكم وقال صحيح على شرط البخاري ومسلم من حديث عثمان بن حنيف رضي الله عنه أن أعمى أتى النبي صلى الله عليه وسلم فقال يا رسول الله ادع الله أن يكشف لي عن بصري قال أو أدعك فقال يا رسول الله أني قد شق علي ذهاب بصري قال فانطلق فتوضأ فصل ركعتين ثم قل اللهم أني أسألك وأتوجه إليك بمحمد نبي الرحمة الحديث
وسيأتي هذا الحديث في هذا الكتاب عند ذكر صلاة الحاجة
وأما التوسل بالصالحين فمنه ما ثبت في الصحيح أن الصحابة استسقوا بالعباس رضي الله عنه عم رسول الله صلى الله عليه وسلم وقال عمر رضي الله عنه اللهم إنا نتوسل إليك بعم نبينا الخ
60
تحفة الذاكرين للشوكاني
ചുരുക്കത്തിൽ നബി صلي الله عليه وسلم യോട് ദുആ ചെയ്യാൻ വേണ്ടി പറയൽ മാത്രമല്ല അനുവദനീയമായ തവസ്സുൽ എന്നും അവിടുത്തെ വഫാത്തിന് ശേഷവും ആവശ്യ പൂർത്തീകരണ നിസ്കാരം നിർവഹിച്ചിട്ട് മേൽ തവസ്സുൽ നമുക്ക് ദുആ ചെയ്യാം എന്നും ഇതിൽ നിന്നും വളരെ വ്യക്തമാണ്. ഇമാം നവവി തന്റെ അത് അദ്കാറിലും ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ പ്രാർത്ഥന എന്ന ഹെഡിങ്ങിട്ടിട്ടാണ് മേൽ ഹദീസ് കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്. അപ്പോൾ അത് നബിയുടെ കാലത്ത് നബിയോട് ദുആ ചെയ്യാൻ വേണ്ടി പറയൽ മാത്രമേ ഉള്ളൂ എന്ന് പറയുന്ന വഹാബി വാദം പൊളിഞ്ഞു പാളിസാകുന്നു
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment