സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ
ഫത്‌വ:
ചോദ്യം:
അടുത്ത കാലത്തായി ഉടലെടുത്ത
മൗദൂദി പാർട്ടിയിൽ പെട്ട ആളുകളുമായി
മുസ്ലിംകൾ എങ്ങനെയല്ലാമാണ് പെരുമാറേണ്ടത് ?
അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും,
മയ്യിത്ത് നമസ്കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
സുന്നികളുടെ ജുമുഅ പള്ളികളിൽ വെച്ച്
അവാമും ഖവാസ്വുകളും ( സാധാരണ ജനങ്ങളും പ്രധാനികളും )
കൂടി ചേർന്ന് കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലെയുള്ളവർ ഇമാമായി
അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതിന്റെ ഹുക് മെന്ത്?
1. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങള്‍ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്നു തീര്‍പ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്.
ഇമാം നവവി(റ) പറയുന്നു: ”മുബ്തദിഉകളുടെ മേല്‍ സലാം ചൊല്ലുകയും മടക്കുകയും ചെയ്യാതിരിക്കേണ്ടതാണ്.” ഇപ്രകാരം ഇമാം ബുഖാരിയും മറ്റു പല ഉലമാക്കളും പ്രസ്താവിച്ചിട്ടുണ്ട് (അദ്കാര്‍- പുറം: 206).
2. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടുള്ളതല്ല.
മുഹ്‌യിസ്സുന്നത്തി വദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി) പറയുന്നു: വിശ്വാസികള്‍ സുന്നത്തിനെ പിന്‍പറ്റുകയും, മുബ്തദിഉകള്‍ പിഴച്ചവരാണെന്നു വിശ്വസിച്ചുകൊണ്ട് അവരെ അനുകരിക്കുകയോ അടുത്തുപെരുമാറുകയോ അവര്‍ക്കു സലാം പറയുകയോ അവരുമായി ഒന്നിച്ചിരിക്കുകയോ അടുക്കുകയോ ആഘോഷങ്ങളില്‍ അനുമോദിക്കുകയോ പേരു പറയുമ്പോള്‍ കൃപ തേടുകയോ ചെയ്യാതിരിക്കേണ്ടതും അവരുമായി വേര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ ശത്രുത കാണിക്കേണ്ടതുമാണ്(ഗുന്‍യത്ത്- പുറം: 89, 90).
3. മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്- ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍(റദ്ദുല്‍മൗദൂദിയ്യ: 40, 41).
https://m.facebook.com/story.php?story_fbid=pfbid0DNLnsf77uALaeAb1eNyQawi1a9vR2R4jAfg2usv1NZxcm4gDjtLMj8aejCih1tAYl&id=100016744417795&mibextid=Nif5oz
No comments:
Post a Comment