7️⃣7️⃣6️⃣0️⃣
----------------------------------------------------
*തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*
🧻🧻🧻🧻🧻🧻🧻🧻🧻
❓ സുബ്ഹിലും മഗ്'രിബ്, ഇശാഅ് എന്നിവയിലെ ആദ്യത്തെ രണ്ടു റക്അത്തിലും ഇമാം ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്തുണ്ടല്ലോ .ഈ സുന്നത്ത് ഒറ്റക്ക് നിസ്കരിക്കുന്നവനുണ്ടോ?
✅ അതേ, ഒറ്റക്കു നിസ്കരിക്കുന്ന പുരുഷനും ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്താണ് .
അന്യർ ഇല്ലാത്ത സ്ഥലമാണെങ്കിൽ സ്ത്രീയും ഉറക്കെയാക്കൽ സുന്നത്തുണ്ട്. പക്ഷേ, പുരുഷൻ ഉറക്കെയാക്കുന്നതിലും കുറഞ്ഞ ശബ്ദത്തിലാവണം. *മസ്ബൂഖും ജഹ്റാക്കണം*
ഇമാമിൻ്റെ നിസ്കാര ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂഖിനു, ആ റക്അത്തുകൾ നിസ്കാരത്തിൽ ഉറക്കെ ഓതൽ സുന്നത്തുള്ള റക്അത്തുകളാണെങ്കിൽ [ സുബ്ഹ് നിസ്കാരം,മഗ്'രിബ് ഇശാഇലെ ആദ്യത്തെ രണ്ട് റക്അത്ത് , ജുമുഅ: എന്നിവയാണെങ്കിൽ ] ഉറക്കെ ഓതൽ സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 1/249)
يسن الجهر بالقراءة لغير المرأة والخنثى - وغير المؤموم - أما هما بحضرة الأجانب فيسن لهما عدم الجهر خشية الفتنة وبحضرة نحو المحارم فيسن لهما الجهر لكن دون جهر الرجل وسنية الجهر تكون في ركعتي الصبح وأولتي العشاءين أي المغرب والعشاء وفي الجمعة *حثى في ركعة المسبوق التي يأتي بها* ( شرح بافضل , الحواشي المدنية : ١ / ٢٤٩)
🖌️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 22
No comments:
Post a Comment