7️⃣7️⃣5️⃣5️⃣
..........................................
*മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️
📗📗📗📗📗📗📗
❓ ഖബ്ർ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോൾ സാധാ നടത്തം നടക്കാതെ പിന്നിലേക്ക് നടക്കുന്ന ചിലരെ കാണാം. അങ്ങനെ നടത്തം സുന്നത്തുണ്ടോ?
✅ ഇല്ല , സുന്നത്തില്ല.
സാധാരണ നടക്കും പോലെയാണ് നടക്കേണ്ടത് . പിന്നിലേക്ക് നടക്കരുത്. എന്നു ഫുഖഹാഅ് വിവരിച്ചു തന്നിട്ടുണ്ട്.അതു തന്നെ നബി(സ്വ)യുടെ ഹുജ്റ: ശരീഫ: സിയാറത്ത് ചെയ്തു മടങ്ങുന്നതിനെ ക്കുറിച്ചാണ്. അതാണല്ലോ ലോകത്ത് ഏറ്റവും മഹത്വമുള്ള , കൂടുതൽ അദബ് കാണിക്കേണ്ട സ്ഥലം .
(അപ്പോൾ മഖ്ബറ: സിയാറത്ത് കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നിന്നു സാധാരണ നടത്തമാണ് നടക്കേണ്ടത്)
(കൂടുതൽ പoനത്തിന് ശർവാനി: 4/145 മുഗ്നി,2/ 284 ,നിഹായ :3/231, ഖൽയൂബി1/158 നോക്കുക)
*ﻭﺇﺫا ﺃﺭاﺩ اﻟﺴﻔﺮ اﺳﺘﺤﺐ ﺃﻥ ﻳﻮﺩﻉ اﻟﻤﺴﺠﺪ ﺑﺮﻛﻌﺘﻴﻦ ﻭﻳﺄﺗﻲ اﻟﻘﺒﺮ اﻟﺸﺮﻳﻒ ﻭﻳﻌﻴﺪ اﻟﺴﻼﻡ اﻷﻭﻝ ﻭﻳﻘﻮﻝ اﻟﻠﻬﻢ ﻻ ﺗﺠﻌﻠﻪ ﺁﺧﺮ اﻟﻌﻬﺪ ﻣﻦ ﺣﺮﻡ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺴﺮ ﻟﻲ اﻟﻌﻮﺩ ﺇﻟﻰ اﻟﺤﺮﻣﻴﻦ ﺳﺒﻴﻼ ﺳﻬﻼ ﻭاﺭﺯﻗﻨﻲ اﻟﻌﻔﻮ ﻭاﻟﻌﺎﻓﻴﺔ ﻓﻲ اﻟﺪﻧﻴﺎ ﻭاﻵﺧﺮﺓ ﻭﺭﺩﻧﺎ ﺇﻟﻰ ﺃﻫﻠﻨﺎ ﺳﺎﻟﻤﻴﻦ ﻏﺎﻧﻤﻴﻦ ﻭﻳﻨﺼﺮﻑ ﺗﻠﻘﺎء ﻭﺟﻬﻪ ﻭﻻ ﻳﻤﺸﻲ اﻟﻘﻬﻘﺮﻯ*
✏️ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 18
https://chat.whatsapp.com/Gm5wQEYS3AC8siGhyQLV74
No comments:
Post a Comment