7️⃣7️⃣5️⃣6️⃣
...........................................
*മിമ്പറിൽ കയറുന്ന ഖത്വീബ്*
🔰🔰🔰🔰🔰🔰🔰🔰🔰
❓ ഖുത്ബ നിർവ്വഹിക്കാനായി മിമ്പറിൽ കയറുന്ന ചിലർ മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറുന്നത് കാണാം. സാധാരണ രീതിയിൽ കോണി കയറാൻ സാധിക്കുന്നവർ ചിലർ വരെ ഇങ്ങനെ ചെയ്യുന്നുണ്ട്. മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറണമെന്നുണ്ടോ?
✅ ഇല്ല, സാധാരണ സ്റ്റപ്പുകൾ കയറുമ്പോഴുള്ള പതിവ് പോലെയാണ് മിമ്പറിൻ്റെ പടവുകളും ചവിട്ടിക്കയറേണ്ടത്. അതാണ് സുന്നത്ത്. പതിവ് സ്റ്റപ്പ് കയറുന്നതിനു വിരുദ്ധമായി മിമ്പറിൻ്റെ ഓരോ പടവുകളിലും രണ്ടു കാലും വെച്ച് നിന്നു കൊണ്ട് കയറൽ സുന്നത്തിനു വിരുദ്ധവും കറാഹത്തുമാണ്. [ ശർവാനി :2/ 462 , 1/282 ,ഹാശിയത്തുന്നിഹായ :2/327]
_മിമ്പറിൻ്റെ സ്റ്റപ്പ് സാധാരണ രീതിയിൽ കയറാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും ഖത്വീബ് ഓരോ സ്റ്റപ്പിലും രണ്ടു കാലും വെച്ച് കയറിയിട്ടുണ്ടെങ്കിൽ അതു ആരും അനുകരിക്കരുത് . അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം_
ﻭﻗﻮﻝ اﻟﺒﻴﻀﺎﻭﻱ ﻳﻘﻒ ﻓﻲ ﻛﻞ ﻣﺮﻗﺎﺓ ﺃﻱ ﺩﺭﺟﺔ ﻭﻗﻔﺔ ﺧﻔﻴﻔﺔ ﻳﺴﺄﻝ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻌﻮﻧﺔ ﻭاﻟﺘﺴﺪﻳﺪ ﻏﺮﻳﺐ ﺿﻌﻴﻒ اﻩـ ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻗﺪ ﻳﻘﺘﻀﻲ ﻛﻼﻣﻪ ﻛﺮاﻫﺔ ﺫﻟﻚ اﻟﻮﻗﻮﻑ *ﻓﻴﻄﻠﺐ ﻣﻨﻪ اﻟﺼﻌﻮﺩ ﻣﺴﺘﺮﺳﻼ ﻓﻲ ﻣﺸﻴﻪ ﻋﻠﻰ اﻟﻌﺎﺩﺓ* ﻛﻤﺎ ﻓﻲ اﻟﺰﻳﺎﺩﻱ ﻋﻦ اﻟﺘﺒﺼﺮﺓ ﻭﻓﻲ ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻋﻦ اﻟﻌﺒﺎﺏ ﻋ ﺷ ( شرواني : ٢ / ٢٦٢)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 19
https://
No comments:
Post a Comment