7️⃣7️⃣5️⃣7️⃣
.............................................
*ഇമാമത്തു നിൽക്കുന്ന സ്ത്രീ*
🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️
❓ മദ്റസയിൽ വെച്ച് മഗ്'രിബും ഇശാഉം പെൺകുട്ടികൾ ജമാഅത്തായി നിർവ്വഹിക്കാറുണ്ട്. പെൺകുട്ടി തന്നെയാണ് ഇമാമത്ത് നിൽക്കാറുള്ളത്. നിസ്കാരം ശ്രദ്ധിക്കാനും തെറ്റുണ്ടെങ്കിൽ പറഞ്ഞു തരാനും ഉസ്താദ് പിന്നിൽ നിന്നു വീക്ഷിക്കാറുണ്ട്. ഇത്തരം വേളയിൽ പുരുഷ ഇമാമ് നിസ്കാരത്തിൽ ഖിറാഅത്തും തക്ബീറുകളും ഉറക്കെയാക്കും പോലെ
'' സത്രീ ഇമാം''
ഉറക്കെയാക്കാമോ?
= സീനത്ത് കൊടക്കാട്
✅ ഉറക്കെയാക്കാവതല്ല. അന്യപുരുഷനുള്ള സ്ഥലത്ത് (ഉദാ: ഉസ്താദ്) ഇമാമത്ത് നിൽക്കുന്ന സ്ത്രീ ഖിറാഅത്തും തക്ബീറുകളും പതുക്കെയാക്കണം.
അന്യപുരുഷൻ ഇല്ലെങ്കിൽ ഇമാമായ സ്ത്രീക്ക് ഉറക്കെയാക്കൽ സുന്നത്തുണ്ട്. എന്നാലും പുരുഷ ഇമാമ് ഉറക്കെയാക്കുന്നത്ര ഉറക്കെയാക്കരുത്. അതിൻ്റെ താഴെയാവണം. (ഇആനത്ത്: 1/180)
_[ ഉസ്താദ് ക്ലാസിൽ വെച്ച് മസ്അല പറഞ്ഞു കൊടുത്ത് നിസ്കാരം വീക്ഷിക്കാൻ പോകാതിരിക്കലാണ് തടിക്ക് മെച്ചം ]_
(ﻭاﻋﻠﻢ) ﺃﻥ ﻣﺤﻞ ﻣﺎ ﺫﻛﺮ ﻣﻦ اﻟﺠﻬﺮ ﻭاﻟﺘﻮﺳﻂ ﻓﻲ ﺣﻖ اﻟﺮﺟﻞ، ﺃﻣﺎ اﻟﻤﺮﺃﺓ ﻭاﻟﺨﻨﺜﻰ ﻓﻴﺴﺮاﻥ ﺇﻥ ﻛﺎﻥ ﻫﻨﺎﻙ ﺃﺟﻨﺒﻲ، ﻭﺇﻻ ﻛﺎﻧﺎ ﻛﺎﻟﺮﺟﻞ، ﻓﻳﺠﻬﺮاﻥ ﻭﻳﺘﻮﺳﻄﺎﻥ، ﻭﻳﻜﻮﻥ ﺟﻬﺮﻫﻤﺎ ﺩﻭﻥ ﺟﻬﺮ اﻟﺮﺟﻞ. ( اعانة: ١ / ١٨٠)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ: 19
No comments:
Post a Comment