7️⃣7️⃣5️⃣2️⃣
---------------------------------------------------
*പഴയ ഖബ്‌റു മാന്തൽ*
❓ പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി അസ്ഥികളും മറ്റും പൂർണ്ണമായി നശിച്ചിട്ടില്ലാത്ത ഖബ്‌റുകൾ മാന്തുന്നതിന്റെ മത വിധിയെന്ത്? ഖബ്‌റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തിൻ്റെ എല്ലുകൾ കണ്ടെത്തിയാൽ എന്തു ചെയ്യണം?
✅ *ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും (വാൽ കുറ്റി ഒഴികെ) നുരുമ്പുന്നതിനു മുമ്പ് മറ്റൊരു മയ്യിത്തിനെ അവിടെ മറവു ചെയ്യുന്നതും അതിനു വേണ്ടി ഖബ്റു മാന്തുന്നതും ഹറാമാണ്. ആദ്യത്തെ മയ്യിത്ത് പൂർണ്ണമായും നശിച്ചിരിക്കുമെന്നു ഭൂപ്രദേശത്തെ സംബന്ധിച്ചു വിവരമുള്ളവർ അഭിപ്രായപ്പെട്ടാൽ പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി പഴയ ഖബ്റുകൾ മാന്താവുന്നതാണ്. ഖബ്റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവുചെയ്യപ്പെട്ട മയ്യിത്തിന്റെ എല്ലു കണ്ടാൽ കുഴി പൂർത്തിയാക്കുവാൻ പാടില്ല. മണ്ണിട്ടു നികത്തണം. കുഴി പൂർത്തിയായതിനു ശേഷമാണ് എല്ലുകൾ കണ്ടതെങ്കിൽ അവ ഖബ്റിന്റെ ഒരു ഭാഗത്തേക്കു നീക്കം ചെയ്തു പുതിയ മയ്യിത്തിനെ മറവു ചെയ്യാവുന്നതാണ്.*
(തുഹ്ഫ: 3/ 173)
*ﻭﻳﺤﺮﻡ ﺃﻳﻀﺎ ﺇﺩﺧﺎﻝ ﻣﻴﺖ ﻋﻠﻰ ﺁﺧﺮ ﻭﺇﻥ اﺗﺤﺪا ﻗﺒﻞ ﺑﻠﻰ ﺟﻤﻴﻌﻪ ﺃﻱ ﺇﻻ ﻋﺠﺐ اﻟﺬﻧﺐ ﻓﺈﻧﻪ ﻻ ﻳﺒﻠﻰ ﻛﻤﺎ ﻣﺮ ﻋﻠﻰ ﺃﻧﻪ ﻻ ﻳﺤﺲ ﻓﻠﺬا ﻟﻢ ﻳﺴﺘﺜﻨﻮﻩ ﻭﻳﺮﺟﻊ ﻓﻴﻪ ﻷﻫﻞ اﻟﺨﺒﺮﺓ ﺑﺎﻷﺭﺽ ﻭﻟﻮ ﻭﺟﺪ ﻋﻈﻤﺔ ﻗﺒﻞ ﻛﻤﺎﻝ اﻟﺤﻔﺮ ﻃﻤﻪ ﻭﺟﻮﺑﺎ ﻣﺎ ﻟﻢ ﻳﺤﺘﺞ ﺇﻟﻴﻪ ﺃﻭ ﺑﻌﺪﻩ ﻧﺤﺎﻩ ﻭﺩﻓﻦ اﻵﺧﺮ*
(تحفة)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 17
No comments:
Post a Comment