7️⃣7️⃣4️⃣6️⃣
...........................................
*മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*
🔰🔰🔰🔰🔰🔰🔰
❓ഞങ്ങളുടെ നാട്ടിൽ മയ്യിത്തു നിസ്കാരത്തിനു ഇമാമത്ത് നിന്ന ഒരാൾ ഏഴു തവണ തക്ബീർ ചൊല്ലി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ''നിസ്കാരം ശരിയായിട്ടില്ല, വീണ്ടും നിസ്കരിക്കണം'' എന്നു പറഞ്ഞു ജനങ്ങൾ പള്ളിയിൽ വെച്ച് ശബ്ദമുണ്ടാക്കി. അപ്പോൾ പള്ളിയിലെ ഖത്വീബ് 'ഏഴു തക്ബീർ ചൊല്ലി നിസ്കരിച്ചത് കൊണ്ട് നിസ്കാരം ബാത്വിലാവില്ല, വീണ്ടും നിസ്കരിക്കേണ്ടതില്ല' എന്നു പറഞ്ഞു. അപ്പോൾ ജനങ്ങൾ ശാന്തമായി.
ആ ഖത്വീബ് പറഞ്ഞതാണോ മസ്അല?
✅ അതേ, അദ്ദേഹം പറഞ്ഞതാണ് ശരി. [ മസ്അല അറിയാത്ത ജനങ്ങൾ സ്വന്തം അഭിപ്രായം പറയുന്നതാണ് പ്രശ്നം ]
ഏഴു തക്ബീറോ അതിലധികം തക്ബീറോ ഒരാൾ മറന്നോ മന: പൂർവ്വമോ കൊണ്ടു വന്നാലും നിസ്കാരം ബാത്വിലാവുകയില്ല. നാലിൽ കൂടുതൽ തക്ബീറ് കൊണ്ടുവരൽ കറാഹത്താണ്. കൂടുതൽ കൊണ്ടുവന്നവൻ അതിനു ശേഷം ദുആ ചെയ്യലാണ് ഏറ്റവും നല്ലത് .കാരണം, നാലാം തക്ബീറിൻ്റെ വിധിയിലാണത്. അതിനു ശേഷം പ്രാർത്ഥനയാണല്ലോ സുന്നത്ത്. (തുഹ്ഫ: ശർവാനി:3/134)
اﻟﺜﺎﻧﻲ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ) ﺑﺘﻜﺒﻴﺮﺓ اﻹﺣﺮاﻡ ﺇﺟﻤﺎﻋﺎ (ﻓﺇﻥ ﺧﻤﺲ) ﺃﻭ ﺳﺪﺱ ﻣﺜﻼ ﻋﻤﺪا ﻭﻟﻢ ﻳﻌﺘﻘﺪ اﻟﺒﻄﻼﻥ (ﻟﻢ ﺗﺒﻄﻞ) ﺻﻼﺗﻪ (ﻓﻲ اﻷﺻﺢ) ﻭﺇﻥ ﻧﻮﻯ ﺑﺘﻜﺒﻴﺮﻩ اﻟﺮﻛﻨﻴﺔ ﺧﻼﻓﺎ ﻟﺠﻤﻊ ﻣﺘﺄﺧﺮﻳﻦ ﻭﺫﻟﻚ ﻟﺜﺒﻮﺗﻪ ﻓﻲ ﺻﺤﻴﺢ ﻣﺴﻠﻢ ﻭﻷﻧﻪ ﺫﻛﺮ ﻭﺯﻳﺎﺩﺗﻪ ﻭﻟﻮ ﺭﻛﻨﺎ ﻻ ﺗﻀﺮ ﻛﺘﻜﺮﻳﺮ اﻟﻔﺎﺗﺤﺔ ﺑﻘﺼﺪ اﻟﺮﻛﻨﻴﺔ ﺇﻣﺎ ﺳﻬﻮا ﻓﻼ ﻳﻀﺮ ﺟﺰﻣﺎ ﻭﻣﺮ ﺃﻧﻪ ﻻ ﻣﺪﺧﻞ ﻟﺴﺠﻮﺩ اﻟﺴﻬﻮ ﻓﻴﻬﺎ ( تحفة: ٣ / ١٣٤)
ﺃﻭ ﺳﺪﺱ ﻣﺜﻼ) ﻇﺎﻫﺮﻩ ﻋﺪﻡ اﻟﺒﻄﻼﻥ ﻭﻟﻮ ﻛﺜﺮ اﻟﺰاﺋﺪ ﺟﺪا ﻭﺗﻜﺮﻩ اﻟﺰﻳﺎﺩﺓ ﻋﻠﻴﻬﺎ ﻟﻠﺨﻼﻑ ﻓﻲ اﻟﺒﻄﻼﻥ ﺑﻬﺎ ﻭﺣﻴﺚ ﺯاﺩ ﻓﺎﻷﻭلى ﻟﻪ اﻟﺪﻋﺎء ﻣﺎ ﻟﻢ ﻳﺴﻠﻢ ﻟﺒﻘﺎﺋﻪ ﺣﻜﻤﺎ ﻓﻲ اﻟﺮاﺑﻌﺔ ﻭاﻟﻤﻄﻠﻮﺏ ﻓﻴﻬﺎ اﻟﺪﻋﺎء ﺣﺘﻰ ﻟﻮ ﻟﻢ ﻳﻜﻦ ﻗﺮﺃ اﻟﻔﺎﺗﺤﺔ ﻓﻲ اﻷﻭﻟﻰ ﺃﺟﺰﺃﺗﻪ ﺣﻴﻨﺌﺬ ﻓﻴﻤﺎ ﻳﻈﻬﺮ ﺛﻢ ﺭﺃﻳﺖ ﻋﻠﻰ ﺣﺞ ﺻﺮﺡ ﺑﻤﺎ اﺳﺘﻈﻬﺮﻧﺎﻩ ( شرواني : ٣ / ١٣٤)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ആഖിറ: 13
No comments:
Post a Comment