Wednesday, December 25, 2024

ശൈഖ് രിഫാഈ (റ) തിരുനബി(സ്വ)യുടെ കരം ചുംബിച്ച സംഭവം രിഫാഈ മൗലിദിലുണ്ടല്ലോ

 7️⃣7️⃣4️⃣1️⃣

............................................

*രിഫാഈ മൗലിദ് : സംശയ നിവാരണം*

 (09)

💚💚💚💚💚💚💚💚💚

❓ ശൈഖ് രിഫാഈ (റ) തിരുനബി(സ്വ)യുടെ കരം ചുംബിച്ച സംഭവം രിഫാഈ മൗലിദിലുണ്ടല്ലോ. അതു അല്പം വിവരിക്കാമോ?

     

✅  രിഫാഈ മൗലിദിൽ മാത്രമല്ല, നിരവധി ചരിത്ര ഗ്രന്ഥങ്ങളിലുമുണ്ട്. 

       ശൈഖ് രിഫാഈ(റ) വിൽ നിന്നു നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട്. അതിൽ പ്രസിദ്ധ പ്രചാരം നേടിയതാണ് തിരുനബി(സ്വ)യുടെ കൈ ചുംബിച്ച സംഭവം. അതിങ്ങനെ:


     നബി(സ്വ)യുടെ ഹുജ്റത്തുശ്ശരീഫ:യിലേക്ക് സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) തിരുനബി(സ്വ)യോട് അഭിമുഖമായി നിന്നുകൊണ്ട് രണ്ടു വരി പദ്യം ചൊല്ലി:


*فِـي حَالَـةِ الْبُـعْدِ رُوحِــي كُـنْـتُ اُرْسِــلُهَا*

*تُـقَـبِّـلُ اْلأرْضَ عَـنِّــي فَـهِــيَ نَـائِـبَـتِـــي*


*فَــهَــذِهِ نَــوْبَــةُ اْلأشْــبَــاحِ قَــدْ حَضَــرَتْ*

*فَامْـدُدْ يَمِـينَكَ لِكَـيْ تَحْظَـى بِهَا شَفَتِـي*


*അർത്ഥം:* 

   ഞാൻ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തി മണക്കാൻ പറഞ്ഞയക്കാറുണ്ട്. എന്നാൽ ആത്മാവ് അതിന്റെ ശരീരത്തോടെ തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാൻ ഒന്ന് നീട്ടിത്തരൂ...


    ഈ വരികൾ ചൊല്ലിയ ഉടനെ പുണ്യകരം വെളിവാകുകയും ശൈഖ് രിഫാഈ(റ) മുത്തമിടുകയും ചെയ്തു. 

     ഈ സംഭവം നിരവധി പണ്ഡിതർ ഉദ്ധരിച്ചിട്ടുണ്ട്. (الحاوي للفتاوي

= അൽ ഹാവീ 

ലിൽ ഫതാവീ) 

   

   *രിഫാഈ മൗലിദിൽ يمينك എന്നതിനു പകരം يديك* *എന്നാണുള്ളത്* 

_[ ഈ പരമ്പര അവസാനിച്ചു ]_


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 10

ht

No comments:

Post a Comment

അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله

 അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله ....................... ......