7️⃣7️⃣4️⃣0️⃣
----------------------------------------------------
*ദർസു കിതാബുകൾ സംശയങ്ങളും മറുപടികളും*
_( ഭാഗം ഇരുപത്തി രണ്ട് )_
🧻🧻🧻🧻🧻🧻🧻🧻🧻
*الأصح المنصوص*
*എന്നതിൻ്റെ ഉദ്ദേശ്യമെന്ത്?*
❓ ഇമാം നവവീ (റ) തൻ്റെ മിൻഹാജിൽ الأصح എന്നു പറഞ്ഞാൽ അതു ശാഫിഈ അസ്വ്'ഹാബിൻ്റെ വീക്ഷണമാണല്ലോ.എന്നാൽ المنصوص എന്നാൽ ഇമാം ശാഫിഈ (റ)വിൻ്റെ വീക്ഷണമല്ലേ? ഇമാം ശാഫിഈ (റ)വിന് ഒരു '' നസ്വ് ''' ഉണ്ടാകുമ്പോൾ അസ്ഹാബിന് എങ്ങനെ ' വജ്ഹ് ' ഉണ്ടാകും.? രണ്ടും ഒരുമിച്ച് ഉണ്ടാവൽ വൈരുദ്ധ്യമല്ലേ ?
= അബൂ സുഹൈൽ പാണ്ടിക്കാട്
✅ മിൻഹാജിൽ കാണുന്ന الأصح المنصوص എന്നത് الراجح എന്ന അർത്ഥത്തിനാണ്. കാരണം, نص - الأصح - എന്നിവ അതിൻ്റെ യതാർത്ഥ ഉദ്ദേശ്യത്തിൽ ഒരുമിച്ച് കൂടൽ (ചോദ്യകർത്താവ് പറഞ്ഞതുപോലെ ) വൈരുദ്ധ്യമാണ്. ( ഹാശിയത്തുന്നിഹായ : 1/302)
ﻗﻠﺖ: اﻷﺻﺢالمنصوص) ﻫﻮ ﻫﻨﺎ ﺑﻤﻌﻨﻰ اﻟﺮاﺟﺢ ﺑﻘﺮﻳﻨﺔ ﺟﻤﻌﻪ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻤﻨﺼﻮﺹ، ﻭﻻ ﻳﺼﺢ ﺣﻤﻠﻪ ﻋﻠﻰ ﻇﺎﻫﺮﻩ ﻟﻤﺎ ﻳﻠﺰﻡ ﻋﻠﻴﻪ ﻣﻦ اﻟﺘﻨﺎﻓﻲ، ﻓﺈﻥ اﻷﺻﺢ ﻣﻦ اﻷﻭﺟﻪ ﻟﻷﺻﺤﺎﺏ ﻭاﻟﻤﻨﺼﻮﺹ ﻟﻹﻣﺎﻡ ﻭﻓﻲ اﻟﻮﺻﻒ ﺑﻬﻤﺎ ﻣﻌﺎ ﺗﻨﺎﻑ | حاشية النهاية: ١ / ٣٠٢)
🖊️ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 10
No comments:
Post a Comment