Wednesday, December 25, 2024

വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും

 7️⃣7️⃣3️⃣6️⃣

..........................................

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

⛺⛺⛺⛺⛺⛺⛺⛺


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 08


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....