മീലാദ്
(നബിദിനം സംഘടിപ്പിക്കൽ) ....................................
(സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ) ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله അംഗീകരിക്കുന്നു.
ഇമാം അസ്ഖലാനി (റ)യുടെ അരുമശിഷ്യനായ
ഇമാം സഖാവി رحمه الله പറഞ്ഞു:
“എന്റെ ഗുരുവും ഇസ്‌ലാമിലെ മഹാപണ്ഡിതന്മാരുടെ ഗുരുവും മഹാന്മാരായ ഇമാമുമാരുടെ അവസാന കണ്ണിയുമായഹാഫിള്‍ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله,
മീലാദ് പരിപാടി (നബിദിനം) നടത്തുന്നതിന് ഒരു സ്ഥിരമായ അസ്വൽ (തെളിവ്/അടിസ്ഥാനം) ഉണ്ടെന്ന് സ്ഥാപിച്ചു.
സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ടിട്ടുള്ള ഹദീസാണ് അതിന്റെ അടിസ്ഥാനം.
എന്റെ ഗുരു (ഹാഫിള് ഇബ്നു ഹജർ റ ) പറഞ്ഞു:
ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നത്, പ്രത്യേക ദിവസം അല്ലാഹു നൽകിയ അനുഗ്രഹത്തിനോ നീക്കിക്കളഞ്ഞ വിപത്തിനോ നന്ദി പ്രകടിപ്പിക്കുന്നതിനായി ആരാധന ചെയ്യാമെന്നും, ഓരോ വർഷവും അതേ ദിവസത്തിൽ അതിന് സമാനമായ രീതിയിൽ അത് ആവർത്തിക്കാമെന്നുമാണ്.
അല്ലാഹുവിനുള്ള നന്ദി വിവിധ തരത്തിലുള്ള ആരാധനകളിലൂടെയാണ് പ്രകടിപ്പിക്കുന്നത്; ഉദാഹരണത്തിന് സുജൂദ്, നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയവ.
തിരുജന്മദിവസം ഈ നബി ﷺ ലോകത്ത് പ്രത്യക്ഷപ്പെട്ടതിനെക്കാൾ മഹത്തായ മറ്റേതൊരു അനുഗ്രഹമാണുള്ളത്?”
— ഇമാം സഖാവി رحمه الله, «الأجوبة المرضية»
قال الإمام السخاوي: بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت
وهو ما ثبت في الصحيحين من أنه ﷺ دخل المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق الله فيه فرعون ونجى موسى، فنحن نصومه شكراً لله، فقال ﷺ: «فأنا أحق بموسى منكم» فصامه وأمر بصيامه»
وقال: «ما عملت إلى ... الحديث».
قال شيخنا: فيستفاد منه فعلُه الشكر لله تعالى على ما منَّ به في يوم معين من إسناء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة، والشكر لله تعالى يحصل بأنواع العبادة، كالسجود والصيام والتلاوة، وأي نعمة أعظم من النعمة ببروز هذا النبي ﷺ في ذلك اليوم.
(الأجوبة المرضية لإمام السخاوي)
നിരവധി പണ്ഡിതന്മാർ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ)യുടെ ഈ ഫത്വ അംഗീകരിച്ച് ഉദ്ധരിച്ചിട്ടുണ്ട്.
ചില ഉദാഹരണങ്ങൾ കാണാം:
➤ ഇമാം സുയൂത്വി (റ) — (الحاوي للفتاوي للإمام السيوطي ١/٢٢٩)
➤ ഇമാം ഷാമി (റ) — (سبل الهدى والرشاد للإمام الشامي ١/٣٣١)
➤ ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) — (المورد الروي في المولد النبوي)
➤ ഇമാം സർഖാനി (റ) — (شرح الزرقاني على المواهب اللدنية ١/١٢٣)
➤ ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (റ) — (إتمام النعمة)
➤ ഇമാം ഇസ്മാഈൽ ഹഖി (റ) — (تفسير روح البيان ٩/٤٧)
➤ ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) — (مولد الإمام نجم الدين الغيطي)
➤ ശൈഖ് തഹ്താവി (റ) — (نهاية الإيجاز في سيرة ساكن الحجاز)
ഇമാം നജ്മുദ്ദീൻ അൽ-ഗൈത്വി (റ) പറയുന്നു:
قال الإمام نجم الدين الغيطي: وما ذكره الحافظ ابن حجر من التخريج أنسب وأظهر ... كما هو الظاهر؛ لأن فعل صوم عاشوراء يتكرر كل عام، وهو في وقت معين، فكان عمل المولد المذكور مثله.
(مولد الإمام نجم الدين الغيطي، نهاية الإيجاز في سيرة ساكن الحجاز للشيخ الطهطاوي ١٣)
ഇമാം ഹാഫിള്‍ ഇബ്നു ഹജർ അൽ-അസ്ഖലാനി (റ) ഈ ഹദീസിനെ നബിദിനാഘോഷത്തിന് രേഖയാക്കിയത് അനുയോജ്യവും സുവ്യക്തവുമാണ്.
CM media Aslam pgi
No comments:
Post a Comment