നബിദിനാഘോഷം
ഇമാം ഹാഫിള് സുയൂത്വി
(റ)അംഗീകരിക്കുന്നു
നബിദിന ആഘോഷത്തെക്കുറിച്ച് മഹാനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
“നബിദിനാഘോഷം എന്നാൽ ജനങ്ങൾ ഒരുമിച്ച് കൂടുകയും, തിരുനബി ﷺ യുടെ ജനനത്തെക്കുറിച്ചും ആ സമയത്ത് ഉണ്ടായ അത്ഭുതങ്ങളെക്കുറിച്ചും ഖുർആനിൽ നിന്ന് പാരായണം ചെയ്യാൻ കഴിയുന്നതും, നബി ﷺ യുടെ ജനനവുമായി ബന്ധപ്പെട്ട വാർത്തകൾ പറയുകയും, ശേഷം ഭക്ഷണം വിതരണം ചെയ്ത് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്യുന്നതാണ്..അത് പുണ്യം ലഭിക്കുന്ന നല്ല ആചാരങ്ങളിൽപ്പെട്ടതാണ്. തിരുനബി ﷺ യെ ആദരിക്കുന്നതും, തിരുജന്മത്തിൽ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നതും ഇതിലുണ്ട്.”
قال الإمام السيوطي: قد وقع السؤال عن عمل المولد النبوي في شهر ربيع الأول، ما حكمه من حيث الشرع؟ وهل هو محمود أم مذموم؟ وهل يثاب فاعله أو لا؟ الجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي ﷺ وما وقع في مولده من الآيات، ثم يمد بهم سماطًا يأكلونه وينصرفون من غير زيادة على ذلك، هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي ﷺ وإظهار الفرح والاستبشار بمولده الشريف.
(الحاوي للفتاوي للإمام السيوطي 1/221)
ഈ ഫത് വ നിരവധി പണ്ഡിതന്മാർ ഏറ്റെടുത്ത് അംഗീകരിക്കുന്നുണ്ട്:
◈ ഇമാം ഷാമി (റ) — (سبل الهدى والرشاد للإمام الشامي 1/367)
◈ ഇമാം സർഖാനി (റ) — (حاشية الشرقاوي 7/422)
◈ ഇബ്നു ഖാസിം അൽ-അബ്ബാദി (റ) — (حاشية ابن قاسم 7/497)
◈ ഇമാം സയ്യിദുൽ ബക്റി (റ) — (إعانة الطالبين 1/414)
◈ സുയൂഥി (റ)യുടെ അന്നത്തെ കാലത്തെ പണ്ഡിതന്മാർ — (ترشيح المستفيدين 335)
നബിദിനാഘോഷം സുന്നത്ത് ആണ് എന്ന് തന്നെ ഇമാം സുയൂതി (റ) പറയുന്നു:
فَيَسْتَحِبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.
(الحاوي للفتاوي للإمام السيوطي 1/230)
“തിരുജന്മത്തിൽ സന്തോഷിച്ച് ഒരുമിച്ച് കൂടലും ഭക്ഷണം നൽകലും മറ്റു നല്ല കാര്യങ്ങളും നമുക്ക് സുന്നത്താണ്.”
ഇതും നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്:
◈ ഇമാം ഷാമി (റ) — (سبل الهدى والرشاد 1/367)
◈ ഇമാം സർഖാനി (റ) — (شرح الزرقاني على المواهب اللدنية 1/264)
◈ ഇമാം ഹൽബി (റ) — (السيرة الحلبية 1/117)
CM media pgi
No comments:
Post a Comment