Thursday, August 13, 2026

നബിദിനം- പ്രമാണത്തിൻ്റെ പ്രമാണം തപ്പിയിറങ്ങിയ മൗലവി മുങ്ങി...🤭

 *നബിദിനം- പ്രമാണത്തിൻ്റെ  പ്രമാണം തപ്പിയിറങ്ങിയ മൗലവി മുങ്ങി...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/1Bp24Hkti8/

✍️രാത്രി 11:30 ന് സഅദിൻ്റെ കോൾ... ആ മൗലവിക്ക് നേരിട്ട് കാണണമെന്ന്... പിറ്റേന്ന് രാവിലത്തേക്ക് ടൈം ഫിക്സ് ചെയ്തു... ഏതാണ്ട് 9 മണി ആയപ്പോൾ ദേ വരുന്നു സഅദിൻ്റെ ഒപ്പം ആ മൗലവി... കുറേ ബുക്സും ഒപ്പമുണ്ട്. ആ മുഖത്തെ ഗൗരവം കണ്ടിട്ട് ഒരു പിടിയും കിട്ടുന്നില്ല... വന്നപാടെ മൂപ്പര് മുന്നിലെ ചെയറിൽ സ്ഥാനം പിടിച്ചു... ഒട്ടും താമസിക്കാതെ കാര്യത്തിൻ്റെ കെട്ടഴിച്ചു. എന്നെ സ്വർഗത്തിൽ കയറ്റാനുള്ള പാസുമായി ആപ്പീസീന്ന് പോന്നതാ കക്ഷി.വിഷയം നബി ദിനം...


                    നബിദിനം  പ്രമാണത്തിൽ കാണണമെന്നായി മൗലവി...ഏത് പ്രമാണത്തിൽ... പ്രമാണം നാലുണ്ടെന്നും അതിൽ കാണണമെന്നും മൂപ്പര്... വഹാബികളുടെ റോളിലേക്ക് ഞാനും ഇറങ്ങിയതോടെ സംഗതി ജോറായി... അല്ല മൗലവീ... ഇസ്ലാം പടച്ചോൻ്റെതല്ലേ... 


അതേ... 


ഖുർആനിലുണ്ടോ ഇസ്ലാമിൽ 4 പ്രമാണമുണ്ടെന്ന്... 


അ...അത്... 


ഹദീസിലൂടെ നബി പഠിപ്പിച്ചോ ഇസ്ലാമിലെ പ്രമാണം 4 എണ്ണമാണെന്ന്... 


അ...തു പിന്നെ... 


ഏത് ആയത്തിൽ ,ഏത് ഹദീസിൽ...ഇസ്ലാമിൻ്റെ നെടുംതൂണുകളായ പ്രമാണങ്ങൾ 4 എണ്ണമാണെന്ന് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും വേഗം കാണിച്ചു തരൂ...


ഞാൻ ഖുർആൻ നീട്ടിയിട്ടും മൗലവി വാങ്ങിയില്ല... മൂപ്പര് വല്ലാതെ വിയർക്കുന്നു... നബിദിനം പ്രമാണത്തിൽ കാണണം. ആ പ്രമാണം 4 ആണെന്ന് ഖുർആനിലെവിടെ...ഹദീസിലെവിടെ... ആദ്യം പ്രമാണം തെളിയിക്കൂ... എന്നിട്ടല്ലേ 'ആ' പ്രമാണമനുസരിച്ച് നബിദിനം തെളിയിക്കൽ... 

                    ''വഹാബികളുടെ 

വാദമനുസരിച്ച് '' ,അല്ലാഹുവോ നബിയോ പഠിപ്പിക്കാത്ത പ്രമാണം കെട്ടിപ്പിടിച്ച് ,അത് മതമായി വിശ്വസിച്ച് നിന്നിട്ടാണ് ആ പ്രമാണം വച്ച് നബിദിനത്തിന് തെളിവ് ചോദിക്കുന്നത്. അടിപൊളി... നബി ജനനത്തിൽ സന്തോഷിക്കുന്ന മുസ്ലിമിന് എല്ലാ വിഷയത്തിലും തെളിവുകൾ വേണ്ടുവോളമുണ്ടെന്നതാണ് വസ്തുത. നുമ്മ തൃപ്തിപ്പെടുന്ന കോലത്തിൽ എല്ലാം എല്ലായിടത്തും വേണമെന്നു വാശി പിടിക്കുന്നവരുടെ അവസ്ഥ കഷ്ടം തന്നെ.ഇത് ഇലാഹീ മതമാണ്. അല്ലാഹു തൃപ്തിപ്പെടുന്ന രൂപത്തിലേ ഇസ്ലാമിൽ നിയമങ്ങളുണ്ടാകൂ... അത് പറ്റാത്തവർ വഹാബിസവുമായി മുന്നോട്ടു പോകട്ടെ...

              വഹാബീ മാനിഫെസ്റ്റോയിൽ കുടുങ്ങിയ അപകടത്തിൻ്റെ ആഴം മണത്തപ്പോൾ ,കൊടുത്ത ചായ പോലും കുടിക്കാതെ വന്ന വണ്ടിക്ക് മുന്നേ മുങ്ങിയ പാവം മൗലവി... ഈ വഹാബികളെല്ലാവരും  മണ്ടൻമാരാണോ എന്ന എൻ്റെ കുട്ടിയുടെ സംശയം  ഇതോടെ ഉറപ്പായി... ആ ഉറപ്പിന് ബലമേകി മൗലവിയുടെ അഡാർ മുങ്ങലും...😄

*ഖുദ്സി*

14-08-2026

No comments:

Post a Comment