അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം* ________________________ حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ
📚
*അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം*
________________________
حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا
صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ
മഖ്‌ദൂം(റ) ഓറുടെ പ്രസിദ്ധ അദ്കിയാഇലെ രണ്ടു വരികളാണിത്. സൂര്യോദയം വരെ ദിക്റിൽ മുഴുകി, ഉദയത്തിന് ശേഷം രണ്ട് റക്അത് നിസ്‌കരിക്കാനുണ്ട്. 'ഇശ്റാഖ്' എന്ന പേരിലുള്ള ഈ നിസ്‌കാരം, 'ളുഹാ' നിസ്‌കാരത്തിന് മുമ്പ് നിസ്‌കരിക്കാനുള്ളതാണ്. പക്ഷെ, ഉദയത്തിന് ഉടനെ നിസ്‌കരിക്കാൻ പാടില്ല. സൂര്യൻ അൽപം ഉയർന്നതിന് ശേഷമാണ് നിർവ്വഹിക്കേണ്ടത്.
ഇതിൻ്റെ സമയം കണക്കാക്കുന്നതിൽ ഇമാമുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഒരു കുന്തത്തിൻ്റെ അളവ് ഉയരണമെന്നാണ് ഒരുപക്ഷം. അഥവാ, നമ്മുടെ കാഴ്ചയിൽ ഏഴ് മുഴം.
(ഉദയം മുതൽ 18 മിനിറ്റും 48 സെക്കൻ്റും - കൃത്യമായ സമയം ഇങ്ങനെ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 20 മിനിറ്റെന്ന് പറയാം.
وقدر الرمح بخمس درجات تقريبًا، وقيل تسع؛ لأن قدر الرمح بالتحقيق أربع درجات وسبعة أعشار درجة، فيجبر الكسر في الرمح الواحد؛ لزيادته عن النصف، وتُلقى في قدر الرمحين لأنه أقل منها، فيكون تسع درج. اهـ
(تعليقات المؤلف لباكورة الأجنية ص: ٣٤)
ഇബ്‌നു ഹജർ(റ) പ്രബലപ്പെടുത്തിയത് ഏഴു മുഴം എന്നതാണ്:
وَمِمَّا لَا يُسَنُّ جَمَاعَةً رَكْعَتَانِ عَقِبَ الْإِشْرَاقِ بَعْدَ خُرُوجِ وَقْتِ الْكَرَاهَةِ . اهـ
(تحفة: ٢/٢٣٧)
(وَتُكْرَهُ الصَّلَاةُ عِنْدَ الِاسْتِوَاءِ..وَبَعْدَ الصُّبْحِ حَتَّى تَرْتَفِعَ الشَّمْسُ كَرُمْحٍ ) طُولُهُ نَحْوُ سَبْعَةِ أَذْرُعٍ فِي رَأْيِ الْعَيْنِ. اهـ
(تحفة: ١/٤٤١)
എന്നാൽ, അത്ര തന്നെ വേണ്ടതില്ല. അതിൻ്റെ പകുതി മതി എന്ന മറ്റൊരു വീക്ഷണവുമുണ്ട്. ഇമാം ഗസാലി(റ) ഈ പക്ഷത്താണ്:
الورد الثاني ما بين طلوع الشمس إلى ضحوة النهار وأعني بالضحوة منتصف ما بين طلوع الشمس إلى الزوال وذلك بمضي ثلاث ساعات من النهار إذا فرض النهار اثنتي عشرة ساعة وهو الربع وفي هذا الربع من النهار وظيفتان زائدتان إحداهما صلاة الضحى وقد ذكرناها في كتاب الصلاة وأن الأولى أن يصلي ركعتين عند الإشراق وذلك إذا انبسطت الشمس وارتفعت قدر نصف رمح. اهـ
(إحياء علوم الدين: ١/٣٣٧)
ഈ രണ്ടാം വീക്ഷണമാണ്, മഖ്‌ദൂം(റ) 'അദ്കിയാ'ഇലെ
كرميحنا
എന്ന
تصغير
ചെയ്ത പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്. ഇത് ബൈതിന് വേണ്ടി പ്രയോഗിച്ചതാണെന്ന് പറയേണ്ടതില്ല. മറ്റു ന്യായങ്ങൾ ഇല്ലാത്തിടത്താണല്ലോ ഈ
ضرورة
ലേക്ക് പോകേണ്ടത്. 'അദ്കിയാ'ഇൻ്റെ ശറഹിൽ ഈ ന്യായം പറഞ്ഞിട്ടുമുണ്ട്:
أي فإذا ظهرت الشمس وارتفعت قدر رمح وهو مقدار سبعة أذرع أو قدر نصفه كما في الإحياء وكما أشار إلى ذلك الناظم بقوله رميحنا بصيغة التصغير. اهـ
(سلالم الفضلاء شرح الأذكياء: ٤٨، للعلامة محمد نَوَوِي الجاوى- رحمه الله)
ഇശ്റാഖ് നിസ്‌കാരത്തിൻ്റെ സമയം, ഇമാം ഗസ്സാലി(റ)യുടെ വീക്ഷണ പ്രകാരമാണ്, യമനിലെ ഹളർമൗത് നാട്ടുകാർ സ്വീകരിക്കുന്നത്. ഇബ്നു ഹജർ(റ) പ്രബലപ്പെടുത്തിയതിൽ അൽപം ചില മസ്അലഃകളിൽ ഹളർമൗതുകാർ വിയോജിച്ചിട്ടുണ്ട്. അതിലൊന്നാണ് ഇശ്റാഖ് നിസ്‌കാരത്തിലെ സമയം. ഫതാവാ ഇബ്‌നു ഹാമിദിൽ ഇതു പ്രതിപാദിച്ചിട്ടുണ്ട്. യമനികളോടും ഇമാം ഗസ്സാലി(റ)യോടും അനുകരിച്ചിരിക്കുകയാണ് ഇക്കാര്യത്തിൽ മഖ്‌ദൂം ഓർ(റ).
(١٣٥) سُئِلَ: متى يدخل وقت صلاة الضحى والإشراق؟ والمشهور أن وقتهما متحد بارتفاع الشمس كرمح، لكننا نرى كثيرًا من أهل الفضل -بل والعلم- يصلّي مع ظهور نورها بأعالي الجبال، فهل في ذلك ثم وجه يجوز ذلك؟ أجيبونا وأدلّوا ما عندنا من فعلهم.
فأجاب بقوله: هو أن تعلم أولًا ما في صلاة الإشراق من الخلاف من كونها سنة مستقلة أو هي من الضحى؟ فاعتمد ابن حجر: أنها سنة مستقلة، وكثيرين: أنها من الضحى، وكلاهما وقتها من ارتفاع عين الشمس في الأفق كرمح، وهو باعتبار ما يظهر لنا في رأي العين قدر نحو سبعة أذرع، وباعتبار الزمان قدر أربع درج أو نصف من ظهور الشمس على الجبال، ونقل الأول عن ابن حجر ولم أقف عليه في كتبه، والأربع درج عبارة عن (١٦) دقيقة.
وقال الإمام الغزالي في «الإحياء»: يدخل الوقت بالارتفاع بنصف رمح، وفي بقية كتبه حتى «البداية»: كرمح، وعمل سلفنا على ما يقوله الغزالي، وهو الحجة لهم في العمل، وكفى به قدوة وحجة، واختاروا كلامه في العمل حيث كان متسعًا في العلوم الظاهرة والباطنة من علوم المكاشفة حيث كانت تجانس ما في بواطنهم. اهـ
المسائل التي خالف فيها فقهاء حضرموت الإمام ابن حجر الهيتمي]
كما أنهم اختاروا في الفتيا ما قاله ابن حجر الهيتمي غالبًا، وذلك لاتساعه في العلوم النقلية، ودقة مداركه، وشدة تحريه وورعه فيها، ووليله لأهل الله، لا سيما إن كانوا من سلالة رسول الله، بتوجيه كلامهم بما أمكن؛ حسن ظنه بهم، فلذلك كله لم يخالفوه إلا في مسائل محصورة معلومة، منها:
مسألة العهدة المختارة، مسألة نعمة القرض، ومسألة النذر بقصد حرمان العصبة مثلاً؛ وفي الصلاة على الآل في التشهد الأول؛ فهم يصلونها تبعًا للإمام الغزالي، إذ هو قدوتهم في العمل.
وأيضًا: في صلاة الإشراق بعد نصف ربع تبعًا لما قاله في «الإحياء» كما مر. وخالفوه في فعل الصلاة المندوبة ونحوها كسجود التلاوة في الأوقات التي تحرم الصلاة فيها مع نحو السبب، فهم لا يفعلون ذلك فيها مطلقًا تبعًا لصاحب كتاب «قوت القلوب» أبي طالب المكي، ومن ذلك صلاة الجنازة يصلونها بعد صلاة العصر والصبح، وقنوت كل ليلة في السنة يفعلونه تبعًا للمذهب القديم مع الأئمة الثلاثة. اهـ ملخصا
(فتاوى ابن حامد: ٢٤٢ - ٢٤٥)
✨
Comments
Post a Comment