ഭംഗി പ്രകടിപ്പിച്ചു നടക്കുന്ന സ്ത്രീകളോട് വിശുദ്ധ ഖുർആൻ
തലയിൽ തട്ടം ഇട്ടു തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾ
...........................
ഇന്ന് മുസ്ലിം സ്ത്രീകളിൽ അധികവും ഖുർആനുംഇസ്ലാമും പഠിപ്പിച്ച വസ്ത്രധാരണ രീതിയല്ല പിന്തുടരുന്നത്.
നമ്മുടെ പ്രവാചകർ മുത്ത് നബി മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിക്കാത്ത രീതിയാണ് പിന്തുടരുന്നത്.
ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ ഇതാണ്
1*ഭംഗി പ്രകടിപ്പിക്കരുത് എന്ന അല്ലാഹുവിൻറെ കല്പന ലംഘിച്ച് തലമുടിയും കഴുത്തും തണ്ടം കൈയും പുറത്ത് കാണിച്ചു നടക്കുന്ന വർ *
2*ചിലർ തലയിൽ ശിരോവസ്ത്രം ധരിച്ച് അത് മാറിലേക്ക് താഴ്ത്തി ഇടണമെന്ന് അല്ലാഹുവിൻറെ കൽപ്പന ലംഘിച്ച് തട്ടം എന്ന പേരിൽ തലയിൽ ഒരു ശാല്ചുറ്റി തലമുടിയുടെ പല ഭാഗങ്ങളും കാണിച്ചു നടക്കുന്നവർ*
*ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട് പക്ഷേ മുടി മുഴുവനും മറഞ്ഞിട്ടില്ലാത്തവർ*
3*ചിലർ തട്ടം തോളിലൂടെ ഇടുന്നവർ*
4*ചിലർ വസ്ത്രം ധരിച്ചവരാണെങ്കിലും നേരിയ വസ്ത്രം ധരിച്ച് ശരീരത്തിന്റെ നിറം കാണിച്ചു നടക്കുന്ന വർ*
5 * ചിലർ ഭാഗികമായി മാത്രം വസ്ത്രം ധരിച്ച് ശരീരത്തിൻറെ മറ്റു ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നവർ*
6*ചിലർ ജീൻസ് പോലെയുള്ള ഇറുകിയ ഡ്രസ്സ് ഇട്ടു ശരീരത്തിന്റെ വടിവ് കാണിച്ചു നടക്കുന്നവർ *
അല്പം തട്ടമിട്ട്
ഇതിൽ നിന്നും തലമുടി കാണിച്ചു നടക്കുന്ന ഇന്നത്തെ ചില സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരം ആണെന്നും അവർ കടുത്ത തെറ്റാണ് ചെയ്യുന്നത് എന്നും വ്യക്തമാണ്.
മുസ്ലിമീങ്ങൾ ആണെങ്കിൽ വിശുദ്ധ ഖുർആനും തിരുസുന്നത്തും പഠിപ്പിച്ച ആശയത്തിലേക്ക് വരേണ്ടതുണ്ട്.തിരുനബി പഠിപ്പിച്ച ആദർശം പിൻപറ്റേണ്ടതുണ്ട്.നമ്മുടെ മക്കളെക്കൊണ്ടും സഹോദരിമാരെ കൊണ്ടും അത് ചെയ്യിപ്പിക്കേണ്ടതുണ്ട്.
ഇതെല്ലാം അനുവദനീയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ പരലോകത്ത് ശക്തമായ ശിക്ഷയുണ്ട് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.
തട്ടം തുറന്നിട്ടാൽ ഈമാൻ പോകുമോ എന്ന് ചോദിക്കുന്ന പെൺകുട്ടികൾ വ്യാപിച്ചിട്ടുണ്ട്.
തിന്മകൾ ചെയ്യുമ്പോൾ ഈമാനിന്റെ പൂർണ്ണത നഷ്ടപ്പെടും എന്ന് തന്നെയാണ് തിരുനബി നമ്മെ പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നത് കാരണം അല്ലാഹു പൊറുത്തു തന്നില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും
ചില മനസ്സിലാക്കിയത് ഇതെല്ലാം ചെയ്യുന്നവർക്ക് ചെയ്യാം ഇല്ലെങ്കിൽ ചെയ്യേണ്ടതില്ല എന്നാണ്.എന്നാൽ ഇസ്ലാം അതല്ല പഠിപ്പിക്കുന്നത് ഔറത്ത് മറച്ചു നടക്കൽ നിർബന്ധ കടമയായി തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് അല്ലാത്തവർക്ക് ശക്തമായ ശിക്ഷ പരലോകത്ത് ലഭിക്കുന്നതാണ് എന്നുകൂടി പഠിപ്പിച്ചിട്ടുണ്ട് അല്ലാതെ എൻറെ ഓപ്ഷനാണെന്ന് പറഞ്ഞു നിയമത്തെ അതിലിക്കുന്നത് പരലോക ശിക്ഷക്ക് കാരണമായിത്തീരുന്നതാണ്.
ഇത്തരം രീതികൾ എല്ലാം ഇസ്ലാം നിരോധിച്ചതും ഖുർആനിന്റെ കൽപ്പനക്ക് വിരുദ്ധമായതും അല്ലാഹു ശക്തമായി വിലക്കിയതും തിരുനബി ഇഷ്ടപ്പെടാത്തതുമായ രീതികളാണ്.
ഇന്നത്തെ മുസ്ലിം സ്ത്രീകൾ പലരും അല്ലാഹുവും അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم
പഠിപ്പിച്ച രീതിയിൽ അല്ലാത്ത വസ്ത്രധാരണം സ്വീകരിക്കുകയും ശരീരത്തിൻറെ പലഭാഗങ്ങളും പുറത്തു കാണിക്കുകയും ചെയ്തുകൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണ്.
പ്രായപൂർത്തിയായ മുസ്ലിം സ്ത്രീകളും വകതിരിവെത്തിയ നമ്മുടെ പെൺകുട്ടികളെയും
വിശുദ്ധ ഖുർആനിൽ അല്ലാഹു കൽപ്പിച്ചതും പ്രവാചകർ പഠിപ്പിച്ചതും ആയ വസ്ത്ര രീതി തുടരേണ്ടതാണ്.
അത് സ്കൂളിലേക്ക് പോകുകയാണെങ്കിലും കുടുംബത്തിലേക്ക് പോവുകയാണെങ്കിലും അന്യ പുരുഷൻറെ മുമ്പിൽ നിൽക്കുമ്പോൾ എല്ലാം ഇത് പാലിക്കേണ്ടതാണ്.
മഹറമല്ലാത്ത അന്യ പുരുഷന് മുമ്പിൽ
ഒരു മുസ്ലിം സ്ത്രീ
അവളുടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും മറക്കേണ്ടതാണ്,
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.
സത്യവിശ്വാസികളായ സ്ത്രീകളോട് തങ്ങൾ പറയൂ
സ്ത്രീകൾ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുക, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക .
*അവരുടെ ഭംഗി (ശരീര സൗന്ദര്യം ) വെളിപ്പെടുത്താതിരിക്കുവാനും പറയുക.* -
അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - (വസ്ത്രത്തിന്റെ മേൽഭാഗം )
*അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ*
*അവര്‍ തങ്ങളുടെ ഭംഗി വെളിപ്പെടുത്തുകയും ചെയ്യരുത്;*
(താഴെ പറയുന്നവര്‍ക്കല്ലാതെ)
ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ.
*തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്.*
*ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.*
നൂര്‍ - 24:31
ഇത്രയും ശക്തമായി സ്ത്രീകൾ ഭംഗി പ്രകടിപ്പിച്ചു നടക്കരുത് എന്ന് വിശുദ്ധ ഖുർആനിൽ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു കൽപ്പിച്ചിട്ടും അതൊന്നും അനുസരിക്കാതെ ദുനിയാവിൽ ജീവിക്കുന്നവരുടെ സ്ഥിതി എന്താണ് ?
തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു.
“എൻറെ ഉമ്മത്തിൽ രണ്ട് വിഭാഗം നരകവാസികളിൽ പെട്ടതാണ് . ഞാൻ അവരെ കാണുകയില്ല .
അതിൽ ഒരു വിഭാഗം പശുവിന്റെ വാൽപോലുള്ള ചങ്ങലകളുമായി ആളുകളെ അടിക്കുന്നവർ.
രണ്ടാമത്തത് —
*വസ്ത്രം ധരിച്ചിട്ടും നഗ്നരായ സ്ത്രീകൾ;*
തന്നെ വഴിതെറ്റുന്നവരും, മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരും;
(അവരിലേക്ക് ആകർഷിക്കാൻ വേണ്ടി പല ക്രീമുകളും മറ്റും തേച്ച് ഭംഗി പ്രദർശിപ്പിച്ച് നടക്കുന്നവർ )
അവരുടെ തലകൾ വളഞ്ഞ -ഒട്ടകത്തിന്റെ കൂമ്പാരം പോലെ;
(ഭംഗി പ്രകടിപ്പിക്കാൻ വേണ്ടി തലമുടി മോഡൽ ആക്കുന്നവർ )
*അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ ഗന്ധം പോലും അവർ അനുഭവിക്കുകയില്ല;
അതിന്റെ ഗന്ധം വളരെ ദൂരം വരെ അനുഭവിക്കാവുന്നതാണ്*
അല്ലാഹുവിൻറെ റസൂൽ മുത്ത് നബി صلى الله عليه وسلم
നമ്മെ പഠിപ്പിക്കുന്നു.
നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക
Aslam Kamil saquafi parappanangadi
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment