*മുജാഹിദുകൾക്ക്*
*തൗഹീദാണോ പ്രധാനം*
`✍️Aslamsaquafi payyoli`
കേരള വഹാബികൾക്ക്
തൗഹീദാണ് പ്രധാനമെങ്കിൽ
താഴെപ്പറയുന്ന കാര്യങ്ങൾ
വ്യക്തത വരുത്തേണ്ടതുണ്ട്.
1️⃣ വഹാബികളുടെ നിലവിലുള്ള ഫത്‌വ പ്രകാരം ശിർക്കായ കാര്യമാണ് ഉറുക്ക്. ഇത് ശിർക്കാണെന്നതിൽ വഹാബികളിലെ എല്ലാ ഗ്രൂപ്പും ഏകോപിച്ചിട്ടുമുണ്ട്.
അതേ സമയം ഉറുക്ക് ഉപയോഗിക്കൽ അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവിയെ മുജാഹിദ് നേതാവായി എല്ലാ വിഭാഗം മുജാഹിദുകളും പരിചയപ്പെടുത്തുന്നു. (കെ എം മൗലവിയുടെ ഉറുക്ക് ഫത്‌വ ഇന്നും മുജാഹിദുകൾ വിറ്റഴിക്കുന്ന കെ എം മൗലവി ഫത്‌വകൾ എന്ന പുസ്തകത്തിലുണ്ട്. (പേജ് 16) യുവതയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)
❓മുജാഹിദ് വിശ്വാസ പ്രകാരം ഉറുക്ക് അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവി ശിർക്ക് പ്രചാരകനല്ലേ..?
❓ ശിർക്ക് പ്രചരിപ്പിച്ചവനായി സ്ഥിരപ്പെട്ട ഒരാൾ തൗഹീദ് പ്രസ്ഥാനത്തിൻ്റെ നേതാവാകുന്നതെങ്ങിനെ?
❓ഈ ഫത്‌വ കെ എം മൗലവി പിൻവലിച്ച വല്ല രേഖയുമുണ്ടോ ?
❓ഉണ്ടെങ്കിൽ എവിടെ ?
❓ മുജാഹിദുകൾക്ക് തൗഹീദാണ് പ്രധാനമെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യതയില്ലേ..?!
(തുടരും)
No comments:
Post a Comment