Monday, October 27, 2025

സ്ത്രീകൾ മുഖം മറക്കണം*

 *സ്ത്രീകൾ മുഖം മറക്കണം*


ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു


ആഇശ ബീവി പറയുന്നു 


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)


അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം


ആഇശാബീവി പറയുന്നു.


ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"

ഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇമാം ഇബ്നു ഹജർ റ പറയുന്നു.

അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)

نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

Aslam Kamil Saquafi

parappanangadi

No comments:

Post a Comment

സന്തുഷ്ട കുടുംബം എങ്ങിനെ ? *ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*

  സന്തുഷ്ട കുടുംബം എങ്ങിനെ ? *ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ* باب حق الزوج على المرأة *വിരിപ്പിലേക്ക് ക്ഷണിച്ചാൽ* * ഭർത്താവിനോട് പിണങ...