Monday, October 27, 2025

അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്

 *മുജാഹിദുകൾക്ക്* 

*തൗഹീദാണോ പ്രധാനം ?* 2️⃣

`✍️Aslamsaquafi payyoli`


വഹാബികൾക്ക് തൗഹീദ് 

ഒരു പ്രധാന വിഷയമേ അല്ല.

തൗഹീദിനെ നിന്ദിക്കുന്നവരാണവർ.

ഒരു ഉദാഹരണം പറയാം. 


അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ് അഥവാ തൗഹീദിന് വിരുദ്ധമാണ് എന്ന് KNM ഔദ്യോഗികമായി പുറത്തിറക്കിയ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു.


"അർശിൽ അവൻ ആരോഹണം ചെയ്തു എന്ന വാക്യത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവൻ്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്"

(വിശുദ്ധ ഖുർആൻ വിവരണം. പേജ്: 1102)


തൗഹീദിന് വിരുദ്ധമാണെന്ന് KNM പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറഞ്ഞ ഈ കാര്യം തൗഹീദായി KNM പ്രസിദ്ധീകരിച്ച ഫാതിഹയുടെ തീരത്ത് എന്ന മറ്റൊരു പുസ്തകത്തിൽ പഠിപ്പിക്കുന്നു. 

"അല്ലാഹു സിംഹാസനത്തിൽ ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്." (ഫാത്തിഹയുടെ തീരത്ത് പേജ് 17)


അതായത് ഒരു കാര്യം തൗഹീദിന് വിരുദ്ധമാണെന്നും അത് തന്നെ തൗഹീദാണെന്നും ഒരേ ടീം പഠിപ്പിക്കുന്നു, വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു.!!


1987 മുതൽ ഈ പരസ്പര വിരുദ്ധ വിശ്വാസം KNM പഠിപ്പിച്ചു വരുന്നുണ്ട്. ഇന്നുവരെ ഒരു തിരുത്തും വന്നിട്ടില്ല. വഹാബികൾക്ക് ഒരു പരാതിയും ഇല്ല. ഇനി പറയൂ ഇവർക്ക് തൗഹീദ് ഒരു പ്രധാന വിഷയമാണോ...?!

🍃➖🍃

No comments:

Post a Comment

പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*جمع التأخير

  *പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ* ഒരാൾ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംമാക്കുകയും മഗരിബും ഇശാഉം   യാത്രയിൽ നിന്ന് തന്നെ നിസ്കരിക്ക...