Wednesday, October 22, 2025

മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?

 ചോദ്യം: മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?


ഉത്തരം: കറാഹത്താണ്. ശറഈ നിയമങ്ങൾക്ക് വിധേയമല്ലാത്ത അനാചാരമാണത്. മയ്യിത്തിൻ്റെ നഖവും മുടിയും നീക്കുന്നത് വൃത്തിയാണെന്ന വാദം അംഗീകൃതമല്ല. മയ്യിത്തിന്റെ ശരീര ഭാഗങ്ങളെല്ലാം ആദരവർഹിക്കുന്നതും ആദരവോടെ ഇടപെടണമെന്നുമാണ് നിയമം. മുടിയും മറ്റും നീക്കം ചെയ്യുന്നത് ഇതിന് വിരുദ്ധമാണ്. (തുഹ്ഫ: 3/113).


എന്നാൽ കുളിപ്പിക്കുമ്പോൾ വെള്ളം ചേരാത്തവിധം മുടി കൾ ഒട്ടിപ്പിടിക്കുക മൂലം നീക്കൽ നിർബന്ധമായി വരുന്ന അപൂർവ്വ സാഹചര്യങ്ങളിൽ കറാഹത്തില്ലെന്ന് ഇമാം റംലി(റ) വിശദീകരിച്ചിട്ടുണ്ട്. (നിഹായ: 2/455).


ഫതാവാ നമ്പർ : 302

 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

No comments:

Post a Comment

മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?

 ചോദ്യം: മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്? ഉത്തരം: കറാഹത്താണ്. ശറഈ നിയമങ്ങൾക്ക് വിധേയമല്ലാത്ത അനാചാരമാണത്. ...