Monday, June 9, 2025

70000 തഹ് ലീൽ📿

 മരിച്ചവർക്ക്70000 തഹ് ലീൽ📿


*🍃🌾സ്വർഗത്തിന്റെ താക്കോൽ🗝( لا اله الا الله)*

🍂🌺🍂🌺🥀🥀🍂🌺🍂🌺


*🖼📿70000 തഹ് ലീൽ📿🖼*


     *തഹ് ലീൽ (لا اله الا الله) എഴുപതിനായിരം തവണ ചൊല്ലി ഒരു കോഴ്സ് പൂർത്തീകരിച്ചാൽ പാപമുക്തനാവുമെന്നും മറ്റൊരാൾക്ക് വേണ്ടി ചൊല്ലി ഹദ് യ(هدية) ചെയ്താൽ അയാൾക്ക് പാപമോചനം സിദ്ധിക്കുമെന്നും ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.*


    *ശൈഖ് മുഹ് യുദ്ദീനു ബ്നു അറബി (റ) അവർകൾ പറയുന്നു:*

 

    *ഒരാൾ 70000 തവണ لا اله الا الله  ചൊല്ലിയാൽ അയാൾക്ക് പാപമോചനം ലഭിക്കും, മറ്റൊരാൾക്ക് വേണ്ടി ചൊല്ലിയാൽ അയാൾക്കും പാപമോചനം ലഭിക്കും. എന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസ് എനിക്ക് ലഭിച്ചു.*


    *അങ്ങനെ പ്രസ്തുതയെണ്ണം തഹ് ലീൽ ഞാൻ പൂർത്തീകരിച്ചു. ചൊല്ലിത്തീർന്നുവെന്നല്ലാതെ ഒരാളെയും പ്രത്യേകമായി ഉദ്ദേശിച്ചില്ല.*


   *അങ്ങനെയിരിക്കെ ചില കൂട്ടുകാരോടൊപ്പം ഒരു സദ്യക്ക് പങ്കെടുത്തു.ദിവ്യ വെളിപ്പാട് കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ് അക്കൂട്ടത്തിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാൾ പരസ്യമായി വിലപിക്കുകയുണ്ടായി. ഞാൻ അദ്ദേഹത്തോട് കാരണമന്വേഷിച്ചു.*


   *"എന്റെ മാതാവിനെ ശിക്ഷയിലായിട്ടു ഞാൻ കാണുന്നു." യുവാവ് വിലാപ കാരണം വെളിപ്പെടുത്തി.*


    *അപ്പോൾ ഞാൻ ചൊല്ലി വെച്ച 70000 തഹ് ലീൽ ആ സ്ത്രീക്കു ദാനം ചെയ്തതായി ഞാൻ മനസ്സിൽ കരുതി.*


    *താമസം വിനാ ആ യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു: തീർച്ചയായും മാതാവിനെ ഇപ്പോൾ നല്ല അവസ്ഥയിൽ ഞാൻ കാണുന്നുണ്ട്.*

 

   *ശൈഖ് ഇബ്നു അറബി (റ) പറയുന്നു:*


     *അങ്ങനെ അയാളുടെ വെളിപ്പാടിന്റെ സാധുത മുഖേന ആ ഹദീസിന്റെ സുബദ്ധത എനിക്കു മനസ്സിലായി.*


   *ഹദീസിന്റെ സുബദ്ധതയിലൂടെ അയാളുടെ വെളിപ്പാടിന്റെ സാധുതയും എനിക്കു ബോധ്യപ്പെട്ടു.*


*(മിർഖാതുൽ മഫാതീഹ് ശർഹു മിശ്കാത്തുൽ മസ്വാബീഹ് 3/98)*'


قال الشيخ محيي الدين بن العربي: أنه بلغني «عن النبي صلى الله عليه وسلم أن من قال: لا إله إلا الله سبعين ألفًا غفر له، ومن قيل له غفر له أيضًا» ، فكنت ذكرت التهليلة بالعدد المروي من غير أن أنوي لأحد بالخصوص، بل على الوجه الإجمالي، فحضرت طعاما مع بعض الأصحاب، وفيهم شاب مشهور بالكشف، فإذا هو في أثناء الأكل أظهر البكاء فسألته عن السبب فقال: أرى أمي في العذاب فوهبت في باطني ثواب التهليلة المذكورة لها فضحك وقال: إني أراها الآن في حسن المآب، قال الشيخ: فعرفت صحة الحديث بصحة كشفه، وصحة كشفه بصحة الحديث."مرقاة المفاتيح باب ما علي المؤموم


No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...