*ചോദ്യം:* 2️⃣2️⃣7️⃣1️⃣
അറഫ നോമ്പ് എന്നാണ് ?
ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫ നോമ്പ് പിടിക്കേണ്ടതെന്ന് ചിലർ പറയുന്നു. വസ്തുത എന്ത്?
അറഫ ദിവസത്തിൻ്റെ പ്രത്യേകത എന്താണ്?
അറഫ നോമ്പിൻ്റെ പ്രത്യേകത എന്താണ്?
ഹജ്ജാജിമാർക്ക് അറഫാ നോമ്പ് സുന്നത്തുണ്ടോ?
അറഫ നോമ്പിൻ്റെ കൂടെ ഫർള് നോമ്പ് നഷ്ടപ്പെട്ടവർക്ക് അതും കരുതാമോ?
*ഉത്തരം:*
ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്.
(ശർവാനി: 3 - 454)
ഹജ്ജാജിമാർക്കും രോഗികൾക്കും യാത്രക്കാർക്കും ഒഴികെ അന്ന് നോമ്പ് പിടിക്കൽ ശക്തിയായ സുന്നത്താണ് .
(തുഹ്ഫ: 3/454)
(ഫത്ഹുൽ മുഈൻ പേജ്:109,)
(മുഗ്നി: 1/446 )
ദുൽഹിജ്ജ ഒമ്പതിനാണ് അറഫാ നോമ്പ്
(തുഹ്ഫ: 3/454, )
(മുഗ് നി :1/446,) (ഫത്ഹുൽ മുഈൻ: പേജ്: 178
നമുക്ക് എന്നാണോ ദുൽഹിജ്ജ ഒമ്പത് അന്നാണ് അറഫ നോമ്പ് നമുക്ക് സുന്നത്തുള്ളത് ( ഹാജിമാർ അറഫയിൽ ഒരു മിച്ചു കൂടുന്ന ദിവസം അല്ല .അത് ചിലപ്പോൾ നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനും ആകാം ചിലപ്പോൾ ഒമ്പതിനുമാകാം .ചില സ്ഥലത്ത് രാത്രിയാകാം. )
അറഫ ദിവസത്തെ നോമ്പ് നോറ്റവന് രണ്ട് വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും (മുസ് ലിം)
(ഫത്ഹുൽ മുഈൻ: പേജ്: 178)
(മുഗ് നി :1-446)
(തുഹ്ഫ: 3 - 454)
അറഫ ദിവസത്തെ നോമ്പ് നോറ്റവന് അടുത്ത വർഷം കൂടി ആയുസ് ഉണ്ടാകും എന്ന ഒരു സന്തോഷ വാർത്ത ഇതിൽ നിന്നും മനസിലാക്കാം എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി അല്ലാമാ സയ്യിദുൽ ബക് രി (റ) ഇ ആനത്തിൽ വിശദീകരിച്ചിട്ടുണ്ട്. (ഇആനത്ത് : 2 / 414, 415 )
അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്നും അല്ലാഹു മോചിപ്പിക്കുന്ന വേറെ ദിവസമില്ല.
(മുഗ്നി: 1/446 )
*നിയ്യത്ത് കരുതുമ്പോൾ*
➖➖➖➖➖➖➖
ദുൽഹിജ്ജ ഒമ്പതിന് രണ്ട് രൂപത്തിൽ നോമ്പ് സുന്നത്തുണ്ട്. അറഫ ദിവസം എന്ന നിലക്കും ദുൽഹിജ്ജ പത്തിൽപെട്ടു എന്ന നിലക്കും
(ഇആനത്ത് : 2 /415)
(ശർവാനി: 3/455)
അറഫ നോമ്പിന്റെ കൂടെ റമളാനിൽ നഷ്ടപ്പെട്ടു പോയ നോമ്പ് ഖളാഅ് വീട്ടുന്നു എന്നും ദുൽഹിജ്ജ ആദ്യത്തെ ഒമ്പത് ദിവസത്തിൽ പെട്ട ഒരു ദിവസം (ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) എന്ന നിലക്ക് അതും കരുതിയാൽ മൂന്നും ലഭിക്കും.
*ان يوم عرفة أفضل الأيام*
(حاشية الشرواني ٣/٤٥٤)
*يسن متأكدا صوم يوم عرفة لغير حاج لأنه يكفر السنة التي هو فيها والتي بعدها كما في خبر* *مسلم ،وهو تاسع ذي الحجة*
(فتح المعين ص١٧٨)
*صيام يوم عرفة احتسب علی الله أنه يكفر السنة التي قبله والسنة التي بعده* ،
*وهو أفضل الأيام لخبر* *مسلم،مامن يوم أكثر من أن يعتق الله فيه من النار من يوم عرفة*
*هذا كله في غير المسافر* *والمريض،أما هما فيسن لهما فطره مطلقا كما نص* *عليه الشافعي في الإملاء*
(مغني المحتاج ١/٤٤٦)
*فائدة.قال ابن عباس رضي الله عنه،وهذه بشری بحياة سنة مستقبلة لمن صامه،إذ هو صلی الله عليه وسلم بشر بكفارتها،فدل لصائمه علی الحياة فيها،إذ هو* *صلی الله عليه وسلم لا ينطق عن الهوی،* *ان هو إلا وحي يوحی*
(اعانة الطالبين ٢/٤١٤٬٤١٥)
*أن صوم يوم عرفة مطلوب من جهتين كونه من عشر ذي الحجة وكونه يوم عرفة*
(حاشية الشرواني ٣/٤٥٥)
(اعانة الطالبين ٢/٤١٥)
➖➖➖➖➖➖➖➖➖➖➖
*ദുആ വസ്വിയ്യത്തോടെ*
*പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര*
(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ്, മലപ്പുറം)
9846210736
ദുൽ ഹിജ്ജ:08 (വ്യാഴം)
No comments:
Post a Comment