Saturday, June 15, 2024

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...