Saturday, June 15, 2024

മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി അസ്‌ലം കാമിൽ സഖാഫി

 മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി


അസ്‌ലം കാമിൽ സഖാഫി


മുത്തശബിഹായ ആയത്തുകളിൽ വിവരിച്ച അല്ലാഹുവിന്റെ  സിഫത്തുകൾക്ക് നേരെ അർത്ഥം പറഞ്ഞു അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണെന്നും മുഖവും കൈകളും തണ്ടംകാലു മല്ലാം  അല്ലാഹുവിനു ഉണ്ടെന്നും

പറയുന്ന വഹാബി പുരോഹിതന്മാർ സലഫുകളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.



അല്ലാഹുവിന്റെ സ്വിഫത്ത് വിവരിക്കുന്ന ആയത്തുകൾ വിവരിച്ചു ഇമാം സുയൂത്വി റ ഇത്ഖാനിൽ എഴുതുന്നു.



من المتشابه : آيات الصفات ، ولابن اللبان فيها تصنيف مفرد ، نحو : الرحمن على العرش استوى [ ص: 602 ] [ طه : 5 ] كل شيء هالك إلا وجهه [ القصص : 88 ] ويبقى وجه ربك [ الرحمن : 27 ] . ولتصنع على عيني [ طه : 39 ] . يد الله فوق أيديهم [ الفتح : 10 ] . والسماوات مطويات بيمينه [ الزمر : 67 ] .


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഉമ്മുസലമ റ നിന്നും ഇങ്ങനെ റിപ്പോർട്ട് ഉണ്ട് .

الرحمن على العرش استوى 

അവർ പറഞ്ഞു: കൈഫ് - എങ്ങനെ എന്നത് ബുദ്ധിപരമല്ല . ഇസ്തിവാ അറിയപ്പെടാത്തതല്ല.അതുകൊണ്ട്  അംഗീകരിക്കൽ ഈമാനിൽ പെട്ടതാണ്.നിഷേധിക്കൽ അവിശ്വാസമാണ്


وجمهور أهل السنة - منهم السلف وأهل الحديث - على الإيمان بها ، وتفويض معناها المراد منها إلى الله تعالى ، ولا نفسرها مع تنزيهنا له عن حقيقتها .


أخرج أبو القاسم اللالكائي في " السنة " عن طريق قرة بن خالد ، عن الحسن ، عن أمه ، عن أم سلمة في قوله تعالى : الرحمن على العرش استوى قالت : الكيف غير [ ص: 603 ] معقول ، والاستواء غير مجهول ، والإقرار به من الإيمان ، والجحود به كفر .

റബീഅ എന്നവരിൽ നിന്നും ഇപ്രകാരം തന്നെയുണ്ട് 


وأخرج - أيضا - عن ربيعة بن أبي عبد الرحمن أنه سئل عن قوله الرحمن على العرش استوى فقال : الاستواء غير مجهول ، والكيف غير معقول ، ومن الله الرسالة ، وعلى الرسول البلاغ المبين ، وعلينا التصديق .


ഇമാം .മാലിക്കിൽ നിന്നും ഇതേ റിപ്പോർട്ട് കാണാം.

وأخرج - أيضا - عن مالك : أنه سئل عن الآية ؟ فقال : الكيف غير معقول والاستواء غير مجهول ، والإيمان به واجب ، والسؤال عنه بدعة .


ഇമാം ബൈഹഖി മാലിക്കിൽ നിന്നും ഇങ്ങനെ കാണാം

അത് അല്ലാഹു അവൻറെ വിശേഷിപ്പിച്ചത് പോലെ തന്നെയാണ് എങ്ങനെയെന്ന് ചോദിക പെടരുത് .എങ്ങനെ എന്നത് അവനെ തൊട്ട് ഒരിക്കലും ഇല്ല.

وأخرج البيهقي عنه أنه قال : هو كما وصف نفسه ، ولا يقال : كيف ، وكيف عنه مرفوع .


മുഹമ്മദ് ബിൻ ഹസൻ പറയുന്നു

മഷ്റിക്ക് മുതൽ മഗ്‌രിബ് വരെയുള്ള പണ്ഡിതന്മാർ ഏകോപിച്ച കാര്യം ഇത്തരം സിഫാത്തുകളെ കൊണ്ട് വിശ്വസിക്കേണ്ടതാണ്  വിവരിക്കുകയോ തുല്യപ്പെടുത്തുകയോ ചെയ്യരുത്.

وأخرج اللالكائي عن محمد بن الحسن ، قال : اتفق الفقهاء كلهم من المشرق إلى المغرب على الإيمان بالصفات من غير تفسير ولا تشبيه .

അല്ലാഹുവിനെ കാണുന്നതിനെപ്പറ്റി പറയുന്ന ഹദീസ് വിവരിച്ചപ്പോൾ ഇമാം തീർമുദി പറയുന്നു

സുഫിയാൻ സൗരി മാലിക്ക് ഇബ്നുൽ മുബാറക്ക് ഇബ്ൻ ഉയൈന വകീഉ  رضي الله عنهم

തുടങ്ങി പണ്ഡിതൻമാരുടെ ഇതിലുള്ള മദ്ഹബ് .അവർ പറയുന്നു വന്നതുപോലെ മേൽ ഹദീസുകളെ നമ്മൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് വിശ്വസിക്കുന്നു. എങ്ങനെ എന്ന് ചോദിക്കാൻ പാടില്ല നാം വിവരിക്കുകയില്ല നമ്മൾ ഊഹിക്കുകയും ഇല്ല .

وقال الترمذي : في الكلام على حديث الرؤية : المذهب في هذا عند أهل العلم من الأئمة - مثل سفيان الثوري ، ومالك ، وابن المبارك ، وابن عيينة ، ووكيع ، وغيرهم - أنهم قالوا : نروي هذه الأحاديث كما جاءت ، ونؤمن بها . ولا يقال : كيف ، ولا نفسر ولا نتوهم .


അഹ്ലുസ്സുന്നയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അല്ലാഹുവിൻറെ മഹത്വത്തിനോട് യോജിച്ച നിലക്ക് നാം അതിനെ വ്യാഖ്യാനിക്കണം എന്നതാണ്

ഇത് പിൻഗാമികളുടെ മദ്ഹബാണ്.

وذهبت طائفة من أهل السنة : على أننا نؤولها على ما يليق بجلاله تعالى ; وهذا مذهب الخلف .

ഇമാമുൽ ഹറമിന് അതിലേക്ക് പോയിരുന്നു പിന്നെ അതിനെ തൊട്ട് മടങ്ങി. അദ്ദേഹത്തിൻറെ രിസാലത്തുൽ നിളാമിയ്യ

എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു നമ്മൾ ദീനായി തൃപ്തിയാകുന്നതും വിശ്വസിക്കുന്നതും സലഫുൽ  ഉമ്മയെ പിൻപറ്റലാണ്.ഇതിൻറെ അർത്ഥങ്ങളിലേക്ക് വെളിവാകലിനെ ഉപേക്ഷിക്കലിലേക്കാണ് അവർ പോയത് .


وكان إمام الحرمين يذهب إليه ، ثم رجع عنه ، فقال في الرسالة النظامية : الذي نرتضيه دينا وندين لله به عقدا ، اتباع سلف الأمة ، فإنهم درجوا على ترك التعرض لمعانيها .

ഇബ്നു സലാഹ് പറയുന്നു. ഇതേ വഴിയുടെ മേലാണ് ഉമ്മത്തിലെ മുൻഗാമികളും നേതാക്കളും ഉള്ളത്  മറ്റു മഹാന്മാരും ഫുഖഹാക്കളും മറ്റു  മഹാന്മാരും അതിനെ തെരഞ്ഞെടുത്തു.

ഹദീസ് പണ്ഡിതന്മാരും അതിലേക്ക് ക്ഷണിച്ചു. മുതകല്ലിമീങ്ങൾ ആയ പണ്ഡിതന്മാർ അതിനെ തൊട്ട് തെറ്റിയിട്ടില്ല.

ഇബ്നു ബുർഹാൻ വ്യാഖ്യാന അഭിപ്രായം തെരഞ്ഞെടുത്തു.


[ ص: 604 ] وقال ابن الصلاح : على هذه الطريقة مضى صدر الأمة وساداتها ، وإياها اختار أئمة الفقهاء وقاداتها ، وإليها دعا أئمة الحديث وأعلامه ، ولا أحد من المتكلمين من أصحابنا يصدف عنها ويأباها .


واختار ابن برهان مذهب التأويل ، قال : ومنشأ الخلاف بين الفريقين : هل يجوز أن يكون في القرآن شيء لم نعلم معناه ، أو لا ، بل يعلمه الراسخون في العلم ؟

ഇമാം ഇബ്നു ദഖീഖുൽ ഈദ് പറഞ്ഞു.

 വ്യാഖ്യാനം അറബി ഭാഷയോട് അടുത്തതാണെങ്കിൽ എതിർക്കപ്പെടേണ്ടതില്ല വിദൂരം ആണെങ്കിൽ നാം സ്റ്റോപ്പ് ചെയ്യും അല്ലാഹുവിനെ പരിശുദ്ധനാക്കളോടുകൂടെ അല്ലാഹു ഉദ്ദേശിച്ച അർത്ഥം ഞാൻ വിശ്വസിക്കുന്നു.

അദ്ദേഹം പറയുന്നു.അറബി സംസാരത്തിൽ നിന്നും പ്രത്യക്ഷത്തിൽ ഗ്രഹിക്കപ്പെടുന്ന (അല്ലാഹുവിൽ പരിശുദ്ധമാക്കപെട്ട )ഒരു അർത്ഥം നാം  അത് പറയും

ഉദാഹരണത്തിന്

ياحسرتا على ما فرطت في جنب الله [ الزمر : 56 ] 



ഈ ആയത്തിന് അല്ലാഹുവിൻറെ ഹഖിൽ അവന് നിർബന്ധമായ ഒന്നിൽ ഞാൻ അതിക്രമം ചെയ്തു എന്ന് അർത്ഥം പറയൂ (ഭാഗത്തുനിന്ന് അർത്ഥം പറയില്ല)

وتوسط ابن دقيق العيد فقال : إذا كان التأويل قريبا من لسان العرب لم ينكر ، أو بعيدا توقفنا عنه ، وآمنا بمعناه على الوجه الذي أريد به مع التنزيه ، قال : وما كان معناه من هذه الألفاظ ظاهرا مفهوما من تخاطب العرب قلنا به من غير توقيف ، كما في قوله تعالى : ياحسرتا على ما فرطت في جنب الله [ الزمر : 56 ] فنحمله على حق الله وما يجب له


ശേഷം ഇസ്തിവാഇനെ പറ്റി പറയുന്നു.


ഇസ്തിവക്ക് ഇസ്തഖറ് റ സ്ഥിരമായി എന്ന അർത്ഥം നൽകുന്നത് അല്ലാഹുവിന്ന് ജിസ്മ് ഉണ്ട് എന്ന് അറിയിക്കുന്നതിനാൽ

അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.

من ذلك صفة ( الاستواء ) وحاصل ما رأيت فيها سبعة أجوبة :


أحدها : حكى مقاتل والكلبي ، عن ابن عباس : أن ( استوى ) بمعنى استقر ، وهذا إن صح يحتاج إلى تأويل ، فإن الاستقرار يشعر بالتجسيم .

 .

അൽ ഇത്ഖാൻ 1/602



ശേഷം അഹല് സുന്നയുടെ പണ്ഡിതന്മാർ ഓരോ സിഫാത്തിനെയും വ്യാഖ്യാനിച്ച രീതികൾ തുടർന്ന് ഇമാം സുയൂത്വി റ പറയുന്നുണ്ട്. 


ഇവിടെ ഇമാം സുയൂത്വി തുടക്കത്തിൽ പറഞ്ഞത് ഇങ്ങനെയാണ്


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഇതിന് തെളിവായി കൊണ്ടാണ് ഇമാം മാലിക്കിന്റെയും മറ്റു പണ്ഡിതന്മാരുടെയും ഉദ്ധരണികൾ മഹാനവർകൾ കൊണ്ടുവന്നത്


ഇതിൽ നിന്നും സ്വിഫാതുകൾ വിവരിക്കുന്ന വചനങ്ങൾക്ക് നേരെ അർത്ഥം പറയുകയും എന്നിട്ട്


അല്ലാഹു അർശിൻമേൽ ഇരിക്കുകയാണെന്നും അല്ലാഹുവിന് കൈമുഖം തുടങ്ങിയവഉണ്ടെന്നുമുള്ള

 വഹാബിവാദം തെറ്റാണെന്നും അഹ്ലുസ്സുന്നത്തിനും സലഫുകൾക്കും വിരുദ്ധമാണെന്നും അവിടെ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിനെ ഏൽപ്പിക്കുക എന്നതാണ് ഭൂരിപക്ഷ സലഫിന്റെ അഭിപ്രായമെന്നും

മനസ്സിലാക്കാം.എന്നാൽ വഹാബി പുരോഹിതന്മാർ അതിൻറെ അർത്ഥം ഞങ്ങൾക്കറിയാം എന്ന് പറഞ്ഞ് നേരെ അർത്ഥം പറയുകയും അല്ലാഹുവിനെ കൈകാലുകൾ സ്ഥിരപ്പെടുത്തുകയും അല്ലാഹു അർശിന് മേഖലകളിൽ ഇരിക്കുകയാണെന്ന് വാദിക്കുകയും ആണ് ചെയ്യുന്നത് ഇത് സലഫുകളുടെ മദ്ഹബ് അല്ല .


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....