Wednesday, June 12, 2024

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ



ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4

- ..................


പത്ത് കിത്താബും  സുന്നി ആചാരങ്ങളും



മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും 

പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?



*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*



- ..................

Aslam Saquafi kamili

Parappanangadi


വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

മൂന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക


ചുരുക്കത്തിൽ, മരിച്ച വ്യക്തിയുടെ പേരിൽ നടത്തുന്ന അന്നദാനത്തിന് യാതൊരു തെളിവുമില്ലെന്ന് പത്ത് കിതാബിലെ തന്നെ മേൽ ഉദ്ധരണിയിൽ നിന്നും പകൽ വെളിച്ചം പോലെ വ്യക്തമായി! 


മറുപടി


മരണപ്പെട്ടവർക്ക്  പ്രതിഫലം ലഭിക്കാൻ വേണ്ടി ഭക്ഷമോ മറ്റോ സ്വദഖ ചെയ്യലും

 ദാനധർമ്മങ്ങൾ ചെയ്യലും 

പുണ്യമാണെന്നതും അതുകൊണ്ട് മയ്യത്തിന് ഉപകാരമുണ്ട് എന്നതും പണ്ഡിതലോകം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.

അത് ഹദീസുകളിൽ നിന്നും ഫിഖ്‌ഹിന്റെ എല്ലാ ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

അതുതന്നെയാണ് സുന്നികൾ മരിച്ച വീട്ടിൽ ചെയ്യാറുള്ളത്

ദുഖാചാരണത്തിന്റെ ഭാഗമായി ഭക്ഷണമൂട്ടിൽ പരിപാടി അതിനെയാണ് ഗ്രന്ഥങ്ങളിൽ എതിർത്തിട്ടുള്ളത്.

മയ്യത്തിൻറെ പേരിൽ സ്വദഖ യായി ഭക്ഷണവിതരണം ചെയ്യുന്നതിന് ഒരു പണ്ഡിതനും എതിർത്തിട്ടില്ല.


ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ)


നിവേദനം ചെയ്‌ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.


 أَنْ سَعْدَ بْنَ عُبَادَةَ رَضِيَ اللَّهُ عَنْهُ تُوفِّيَتْ أُمَّهُ وَهُوَ غَائِبٌ عَنْهَا ،

فَقَالَ يَا رَسُولَ اللَّهِ إِنْ أُمِّي تُوُفِّيَتْ وَأَنَا غَائبٌ عَنْهَا، أَيَنفَعُهَا شَيْئً؟ إِنْ تَصَدِّقْتُ بِهِ عَنْهَا؟ قَالَ: نَعَمْ، قَالَ: فَإِنِّي أُشْهِدُكَ أَنْ حَائِطي

المِحْرَافَ صَدَقَةٌ عَلَيْهَا. (البخاری: ٢٥٥٦ / مسلم: ٤٣٠٨)


സഅ്‌ദുബ്നു ഉബാദ(റ)സ്ഥലത്തില്ലാ ത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(صلى الله عليه وسلم)യെ സമീപ്പിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എൻ്റെ ഉമ്മ മരണപ്പെട്ടു. അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ: ചെയ്തതാൽ അതവർക്കു ഫലം ചെയ്യുമോ?' നബി(صلى الله عليه وسلم) പറഞ്ഞു: “അതെ”. അപ്പോൾ സഅ്ദ്(റ) പ്രഖ്യാപിച്ചു: 'താങ്കൾ സാക്ഷി. നിശ്ചയം എൻ്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്‌ലിം: 4308)


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവീ (റ)എഴുതുന്നു:


وَفِي هَذَا الْحَدِيثِ أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ، وَيَصِلُهُ

ثَوَابُهَا ، وَهُوَ كَذَلِكَ بِاجْمَاعِ الْعُلَمَاءِ. (شرح مسلم: ٤٤٤/٣)


 മയ്യിത്തിൻ്റെ പേരിൽ ചെയ്യുന്ന സ്വദഖ: മയ്യിത്തിനുഫലം ചെയ്യുമെന്നും അതിൻ്റെ  പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം  ഏകോപിച്ചുപറഞ്ഞ അഭിപ്രായവും അതു = തന്നെയാണ്. ( ശർഹുമുസ്‌ലിം: 3/444)


ഇബ്നു‌ ഹജറുൽ അസ്ഖലാനി(റ)


എഴുതുന്നു:


وفي حديث الباب من الفوائد، جواز الصدقة عن الميت وأن ذلك -

ينفعه، بوصول ثواب الصدقة إليه ، ولا سيما إن كَانَ مِنَ الولد .

وَهُوَ مُخَصِّصَ لِعُمُوم قَوْلِهِ تَعَالَى وَأن ليس للإنسان إلا ما سعى ) .


ഈ അധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങളുണ്ട്. മയ്യിത്തിൻ്റെ പേരിൽ ദാന  ധർമ്മം നടത്തൽ അനുവദനീയമാണന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്ന് ഫലം ചെയ്യു  മെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിൻ്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താന മാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് 1അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല” എന്നർ ത്ഥം വരുന്ന ആയത്തിൻ്റെ വ്യാപകാർ ത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)



മയ്യിത്തിൻ്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് “ഇജ് മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു‌ ഹജർ ഹൈതമീ(റ) "ഫതാവൽ - കുബ്‌റാ"യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേ ഹം എഴുതുന്നു.


فَإِنْ قُلْتَ: لِمَ كُرِّرَ الإِطْعَامُ سَبْعَةَ أَيَّامٍ دُونَ التَّلْقِينِ؟ قُلْتُ: لأن

مصلحة الإطعام متعدية، وفائدته للميت أَعْلَى إِذِ الإِطْعَامُ عَنِ

الْمَيِّتِ صَدَقَة، وهي تُسَن عَنهُ إِجماعا الفتاوي الكبرى : ١٩٣/٣)

 ഏഴുദിവസം മയ്യിത്ത് ഖബ്റിൽ പരീ ക്ഷണം നേരിടുന്നതിൻ്റെ പേരിലാണല്ലോ

ഏഴു ദിവസം മയ്യിത്തിൻ്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴു ദിവസം ആവർത്തിക്കേണ്ടതല്ലേ എന്ന സംശയത്തിനു ഇപ്രകാരം മറുപടി പറയാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കു ന്നതും അതുമുഖേന മയ്യിത്തിനുലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം *മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖ യാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്നകാര്യം ഇജ്‌മാഅ് (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്.* (ഫതാവൽ കുബ്റാ: 3/193)


അന്നദാനം സ്വദഖ:യുടെ പരിധിയിൽ വരില്ലെന്നു പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്ന് തോന്നു ന്നില്ല. കാരണം ഇസ്‌ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങളിലൊന്നാ യാണ് പ്രബലമായ ഹദീസുകളിൽ അന്ന ദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു.


أَنَّ رَجُلاً سَأَلَ النَّبِيِّ ﷺ أَيُّ الإِسْلامِ خَيْرٌ؟ قَالَ: «تَطْعِمُ الطَّعَامَ

وتقرأ السلام على من عرفت ومن لم تعرف (بخاري : ١١)

 ഇസ്ല‌ാമിൽവെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാൾ നബി(صلى الله عليه وسلم) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്ത വർക്കും സലാം പറയലുമാണെന്നും അവി ടുന്ന് മറുപടി നൽകി. (ബുഖാരി: 11)


 ഇമാം അസ്ഖലാനി(റ)യുടെ വാക്കുകൾ ശ്രദ്ധിക്കുക, 


وفي حديث الباب من الفوائد، جواز الصدقة عن الميت.

وأن ذلك ينفعه بوصول ثواب الصدقة إليه 

ഈ അധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങളുണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവദനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിൻ്റെ നേട്ടം അവനുലഭിക്കുന്നതുമാണ്. (ഫ ത്ഹുൽബാരി: 8/331)


പ്രത്യുത മരണ പ്പെട്ടവർക്കുവേണ്ടി ചെയ്യുന്ന സ്വദഖയുടെ നേട്ടം അവർക്കുലഭിക്കുമെന്നത് പണ്ഡിത ലോകം ഏകോപിച്ചുപറഞ്ഞകാര്യമാ ണെന്ന് ഇമാം നവവി(റ)യും മറ്റും രേഖ പ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ)പറയുന്നു.


فَإِنَّ الصَّدَقَةَ تَصِلُ إِلَى الْميت وينتفع بها بلا خلاف بين الْمُسْلِمِينَ، وَهَذَا هُوَ الصواب. (شرح مسلم: ٢٥/١)


സ്വദഖ മയ്യിത്തിലേക്കെത്തുന്നതും അതിൻ്റെ ഫലം അവനു ലഭിക്കുന്നതുമാണ്. ഈ വിഷയത്തിൽ മുസ്‌ലിം ലോകത്ത് പക്ഷാന്തരമില്ല. ഇതുമാത്രമാണ് ശരിയായ വീക്ഷണം. (ശർഹുമുസ്‌ലിം: 1/25)

അപ്പോൾ പുത്തൻ വാദികളുടെ നിലപാട് ഇജ്‌മാഇന്ന് വിരുദ്ധമാണെന്നു മനസ്സിലായല്ലോ.


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അധ്യാപനങ്ങൾ അക്ഷരത്തിലും അർത്ഥത്തിലും ജീവിതത്തിൽ പകർത്തി അടുത്ത തലമുറക്ക് അപ്പടി പകർന്നു കൊടുത്തവരാണല്ലോ സഹാബ് ഈ വിഷയത്തിൽ അവരുടെ സമീപനം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം


📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:


 ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ الحاوي للفتاوي


"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*


*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).

ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.


*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*


രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.


*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.


إن سنة الإطعام سبعة أيام تلعنى أنها مستمرة إلى الآن يمكن والمدينة، فالظاهر أنها لم تتركة من عهد الصحابة إلى الآن، وأنهم أَحَدُوهَا خَلَقًا عَنْ سَلَفَ إِلَى الصدر الأول (الحاوي (٣٧٥/٢)


*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*



ഇവിടെ ഒരു ഗ്രന്തങ്ങളിലും മയിത്തിന് വേണ്ടി സ്വദഖ യായി ഭക്ഷണ വിതരണം ചെയ്യൽ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല ഉണ്ടങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്


മരിച്ചതിന്റെ പേരിൽ ദുഖ ദുഃഖപ്രകടനാമായി  നടത്തുന്ന ഒരാചാരത്തെയാണ് എതിർത്തിട്ടുള്ളത് എന്ന്

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്


ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن تحفة المحتاج

അതിനെ നിയാഹത്തിൽ എണ്ണാൻ കാരണം ദു:ഖ പ്രകടിപ്പിക്കൽ കൊണ്ട്

ശക്തിയാക്കൽ ഉള്ളത് കൊണ്ടാണ്

(തുഹ്ഫ)


മയ്യിത്തിന് സ്വദഖയായി നടത്തുന്നതല്ല തെറ്റ് എന്നും ദു:ഖം പ്രകടിപ്പിച്ച് നടത്തുന്നതാണ് തെറ്റ് എന്നും മനസ്സിലാക്കാം 


തുഹ്ഫതുൽ മുഹ്താജിൽ ഇബ്നു ഹജർ റ പറയുന്നു.


تحفة المحتاج


ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن ومن ثم كره لاجتماع أهل الميت ليقصدوا بالعزاء قال الأئمة بل ينبغي أن ينصرفوا في حوائجهم فمن صادفهم عزاهم وأخذ جمع من هذا ومن بطلان الوصية بالمكروه وبطلانها بإطعام المعزين لكراهته لأنه متضمن للجلوس للتعزية وزيادة وبه صرح في الأنوار نعم إن فعل لأهل الميت مع العلم بأنهم يطعمون من حضرهم لم يكره [ ص: 208 ] وفيه نظر ودعوى ذلك التضمن ممنوعة ومن ثم خالف ذلك بعضهم فأفتى بصحة الوصية بإطعام المعزين وأنه ينفذ من الثلث وبالغ فنقله عن الأئمة وعليه فالتقييد باليوم والليلة في كلامهم لعله للأفضل فيسن فعله لهم أطعموا من حضرهم من المعزين أم لا أمر ما داموا مجتمعين ومشغولين لا لشدة الاهتمام بأمر الحزن تحفة المحتاج

മയ്യത്തിന്റെ വീട്ടുകാർക്ക് തയ്യാറാക്കപെടുന്ന ഭക്ഷണം അവിടെ ഹാജറാവുന്നവർ ഭക്ഷിപിക്കുന്നത് കറാഹത്തല്ല. അത് പാടില്ല എന്ന് പറഞ്ഞത് ശരിയല്ല.

സമാധാനിപ്പിക്കാൻ വേണ്ടി വരുന്നവർക്ക്  ഭക്ഷണം നൽ കാൻ വസ്വിയത്ത് ചെയ്യൽ സ്വഹീഹാണന്ന്   ചില മഹാൻമാർഫത്വ വ നൽകിയിട്ടുണ്ട്  അത് അനന്തര സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നും നടപ്പാവും -മറ്റു ഇമാമുമാരും അത് പറഞ്ഞിട്ടുണ്ട്


ശക്തമായ ദുഖാചാരണഭാകമായിട്ടല്ലാതെ സമാധാനിപ്പിക്കാൻ വരുന്നവർ ഭക്ഷണം കഴിച്ചാലും ഭക്ഷണമുണ്ടാക്കൽ സുന്നത്താണ് (തുഹ്ഫ )



*നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിത്തിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*

*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്.*



عﻥ ﺳﻔﻴﺎﻥ ﻗﺎﻝ : ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ * .

*സുഫ്യാന്(റ)വില് നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര് ഏഴുദിവസം അവരുടെ ഖബ്റുകളില് വിഷമാവസ്ഥയിലായിരിക്കും. ആയതിനാല് സ്വഹാബിമാര് അത്രയും ദിവസം അവര്ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു” (അല്ഹാവി ലില് ഫതാവാ 2/216)*

*"ഏഴ് ദിവസം (മരണ വീട്ടില്) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല് മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല് ഹാവീലില് ഫതാവാ)*


*നബി(സ) തന്നെ മരിച്ച വീട്ടില് നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

👇🏻👇🏻👇🏻

* ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻓﻲ ﺳﻨﻨﻪ ﺑﺴﻨﺪ ﺻﺤﻴﺢ ﻋﻨﻪ ﻋﻦ ﺃﺑﻴﻪ ﻋﻦ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻗﺎﻝ ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺟﻨﺎﺯﺓ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻭﻫﻮ ﻋﻠﻰ ﺍﻟﻘﺒﺮ ﻳﻮﺻﻲ ﺍﻟﺤﺎﻓﺮ : ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺟﻠﻴﻪ ، ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺃﺳﻪ ، ﻓﻠﻤﺎ ﺭﺟﻊ ﺍﺳﺘﻘﺒﻠﻪ ﺩﺍﻋﻲ ﺍﻣﺮﺃﺗﻪ ﻓﺄﺟﺎﺏ ، ﻭﻧﺤﻦ ﻣﻌﻪ ، ﻓﺠﻲﺀ ﺑﺎﻟﻄﻌﺎﻡ ﻓﻮﺿﻊ ﻳﺪﻩ ، ﺛﻢ ﻭﺿﻊ ﺍﻟﻘﻮﻡ ﻓﺄﻛﻠﻮﺍ ﺍﻟﺤﺪﻳﺚ . ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ، ﻭﺍﻟﺒﻴﻬﻘﻲ ﻓﻲ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ : ﺃﺑﻮﺩﻭﺩ 4/644 ﻭﺍﻟﺒﻴﻬﻘﻲ 9/335 *

*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില് പങ്കെടുത്ത് തിരിച്ചു വരുമ്പോള് മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള് അവിടെ ചെന്നപ്പോള് ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)*


*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*


ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


മേൽ ഹദീസ് വിവരിച്ചു അല്ലാമ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ ശറഹ് മിർഖാത്തിൽ പറയുന്നു.


هَذَا الْحَدِيثُ بِظَاهِرِهِ يَرِدُ عَلَى مَا قَدَّرَهُ أَصْحَابُ مَذْهَبْنَا مِن أَنَّهُ يُكْرَهُ الْخَاذُ الطَّعَامِ فِي الْيَوْمِ الْأَوَّلِ أَوِ الثَّانِي أَوِ الثَّالِثِ أَوْ بَعْدَ الْأَسْبُوعِ، كَمَا فِي الْبَزَّازية .... فَيَنْبَغِي أَنْ يُقيد كلامهم بِنَوْعٍ خَاصٌ مِنْ اجْتِمَاعِ يُوجِبُ اسْتِحْيَاءَ أَهْلِ الْمَيِّتِ فَيُطْعِمُونَهُم كَرْهًا ، أَو يُحْمَلُ عَلَى كَوْنَ بَعْضِ الْوَرَثَةِ صَغِيرًا أَوْ غَائِبًا أَو لَمْ يُعْرَفْ رِضَاهُ، أَوْ لَمْ يَكُنِ الطَّعَامُ عِنْدَ أَحَدٍ مُعَيْنِ مِنْ مَالِ نَفْسِهِ، لَا مِنْ مَالِ الْمَيِّتِ قَبْلَ قِسْمَتِهِ، وَنَحْوِ ذَلِكَ، وَعَلَيْهِ يُحْمَلُ قَوْلِ قَاضِي خان يُكْرَهُ الْخَاذُ الضَّيَافَةِ فِي أَيَّامِ الْمُصِيبَةِ، لِأَنَّهَا أَيَّامُ تَأَسُّفَ، فَلَا يَلِيقُ بِهَا مَا يَكُونُ لِلسُّرُورِ، وَإِنِ اتَّخَذَ طَعَامًا ورة


للْفُقَرَاء كَانَ حَسَنًا». (مرقاة : ٥-٤٨٦)


*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട് (വീട്ടുകാർ ഭക്ഷണം നന്നാക്കൽ പാടില്ലെന്നതിനോട്) പൊരുത്തപ്പെടാത്ത ആശയമാണോ ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... 


അതിനാൽ 

( മരിച്ച വീട്ടുകാർ ഭക്ഷണം നന്നാക്കൽ പാടില്ലെന്ന)

അവരുടെ പരമാർശം 

പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോസ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*



ചുരുക്കത്തിൽ മയ്യത്തിന്റെ വീട്ടുകാർ മനപ്പൊരുത്തമില്ലാതെ നടത്തിയില്ലെങ്കിൽ മോശമല്ലേ എന്ന് നിനക്ക് ലജ്ജ കാരണമായി ഉണ്ടാക്കുന്നതും

ജനങ്ങൾ തടിച്ചു കൂടുമ്പോൾ നിർബന്ധിതമായി ഭക്ഷണം പാകം ചെയ്യുന്നതിനെ പറ്റിയും 


അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോസ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുമ്പോഴും

ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി നടത്തുന്നതിനെപ്പറ്റിയും

അല്ലെങ്കിൽ ദുഃഖപ്രകടനമായി നടത്തുന്നതിനെ പറ്റിയുമാണ്

പാടില്ല എന്ന് പറയപ്പെട്ടത്

അതാണ് ഹദീസുകളിൽ നിയാഹത്തിന്റെ ഭാഗമായി എണ്ണിയത്.

അല്ലാതെ മയ്യത്തിന്റെ മേൽ സ്വദഖയായി ഭക്ഷണ വിതരണം ചെയ്യുകയും മയ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന കാര്യത്തെപ്പറ്റി അല്ല .

മയ്യത്തിന് സ്വദഖയായി ചെയ്യുന്ന ഭക്ഷണവിതരണം സഹാബത്തിനെ കാലം മുതലേ തുടർന്നു പോരുന്നതാണ്.



മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.

👇🏻👇🏻


*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


صُنْعُ الطَّعَامِ لأَجْلِ التَّرَحمِ بِالدُّعَاءِ لِلْمَيِّتِ وَالتَّرَحُمِ عَلَيْهِ، فَهُوَ مَقْصِدٌ حَسَنٌ، وَإِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَهُوَ أَصْلٌ مِنَ الْأُصُولِ الْمُعْتَمَدَة في الأَقْوَالِ وَالْأَفْعَالِ، وَلَا يَكُونُ بِدْعَةً،

മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.



*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ലാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.


മരണപ്പെട്ടതിന്റെ പേരിൽ ദുഃഖപ്രകടനമായി ചെയ്യപ്പെടുന്ന ഭക്ഷണം ഊട്ടൽ പരിപാടി നല്ലതല്ല എന്ന് പണ്ഡിമാരുടെ ഗ്രന്ഥങ്ങളിലും ഹദീസുകളിലും വന്നിട്ടുണ്ടെങ്കിലും

മയ്യത്തിന്റെ മേലിൽ സ്വദഖയായി ചെയ്യപ്പെടുന്ന ഭക്ഷണ വിതരണം ഇജ്മാഉ കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്ന് അതേ ഗ്രന്ഥത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് .എല്ലാം ഈ വഹാബി പുരോഹിത വർഗ്ഗം കട്ട് വെച്ചു ജനങ്ങളെ കബളിപ്പിക്കുകയാണ്.


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....