Saturday, June 15, 2024

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 117

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...