Thursday, January 4, 2024

ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.*

 ഐക്യസംഘം:*

*ന്യായീകരിച്ചു വഷളാവുന്നു.*


https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO

https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 54/313 ➖➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.* ഐക്യസംഘം തല്ലി പിരിഞ്ഞത് പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതായിരുന്നുവെന്ന് അംഗീകരിക്കാൻ ആധുനിക മൗലവിമാർക്ക് ഒരു നിലക്കും സാധിക്കുന്നില്ല. പലരും പല രൂപത്തിൽ ന്യായീകരിച്ച് ന്യായീകരിച്ച് കുഴങ്ങുകയാണ്. കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിലെ ന്യായീകരണം കാണുക: *ന്യായീകരണം - 1* " എല്ലാവരും അംഗീകരിക്കുന്ന ഒരൊറ്റ നേതൃത്വം ഉണ്ടായിരുന്നില്ല. സംഘടനയുടെ അന്ത്യത്തിലേക്ക് വഴി തെളിയിച്ച ഒരു ഘടകം ഇതുതന്നെയായിരുന്നു. നിലച്ചുപോയ പ്രവർത്തനം ജീവിപ്പിക്കാൻ ഒരു നേതൃത്വം ഇല്ലാത്തതിനാൽ ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. " (ഇസ്ലാഹി പ്രസ്ഥാനം പേജ് 41) എന്നാൽ ഈ ന്യായീകരണത്തെ പൊളിക്കുന്നതായിരുന്നു കെ.കെ കരീമിന്റെ വിശദീകരണം "ഐക്യ സംഘവും കേരള മുസ്‌ലിം മജ്‌ലിസും ഒരേ ആദർശക്കാരാകയാൽ ഇനി ഐക്യസംഘം നിലനിർത്തേണ്ടതില്ലെന്നും കേരള മുസ്‌ലിം മജ്ലിസിൽ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മതിയെന്നും ആ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അങ്ങനെ കേരള മുസ്‌ലിം ഐക്യ സംഘം കേരള മുസ്‌ലിം മജ്ലിസിൽ ലയിച്ചു " (കെ എം മൗലവി ജീവചരിത്രം പേജ് 100) അപ്പോൾ പിന്നെ, നേതൃത്വം ഇല്ലാത്തതിനാൽ എന്ന ന്യായീകരണത്തിന് പ്രസക്തിയില്ല. കേരളാ മുസ്‌ലിം മജ്‌ലിസിനില്ലാത്ത ഒരു നേതൃദാരിദ്ര്യം മുസ്‌ലിം ഐക്യ സംഘത്തിന് മാത്രം വന്നതെങ്ങിനെ ? മാത്രമല്ല, ഐക്യസംഘം രൂപീകരിച്ചത് മുതൽ ഒരു വർഷം പോലും ഒഴിയാതെ എല്ലാ വർഷവും സംസ്ഥാന സമ്മേളനം നടത്തിയത് നേതൃ ദാരിദ്ര്യത്തിന്റെ അടയാളമായിരുന്നോ? കെ എം മൗലവി, കെ എം സീതി സാഹിബ്, ഇ. മൊയ്തു മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ കോൺഗ്രസിലും മറ്റും പ്രവർത്തിച്ച് മികവുറ്റ പ്രവർത്തകരാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ നേതാക്കൾ തന്നെയായിരുന്നു പിന്നീട് കേരള നദ് വതുൽ മുജാഹിദീൻ (കെ എൻ എം) രൂപീകരിച്ചതും പ്രവർത്തിച്ചതും. "ഈ സംഘടനയുടെ നേതാക്കൾ കേരളത്തിലെ പണ്ഡിത പാമര ഭേദമന്യേ ചെറിയവരെന്നോ വലിയവരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവർക്കും അംഗങ്ങളാവാൻ പറ്റിയ കേരള നദ് വതുൽ മുജാഹിദീൻ രുപീകരിക്കുകയും ചെയ്തു." (ഐക്യ സംഘവും കേരള മുസ്‌ലിംകളും എൻ കെ അഹമ്മദ് മൗലവി പേജ് : 57 ) *ന്യായീകരണം - 2* " ഐക്യസംഘം സ്വന്തമായി സ്വത്തുക്കളോ സ്ഥാപനങ്ങളോ ഓഫീസുകളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല. അത് സംഘത്തിൻെറ അന്ത്യത്തിന് കാരണമായ കാര്യങ്ങളിൽ ഒന്നാണ്. ഏതെങ്കിലും വിധത്തിലുള്ള ആസ്തി ഉണ്ടായിരുന്നുവെങ്കിൽ അവയുടെ നിലനിൽപ്പിന്റെയും അവകാശത്തിന്റെയും പേരിലെങ്കിലും സംഘം നാമമാത്രമായെങ്കിലും നിലനിൽക്കുമായിരുന്നു. " (ഇസ്‌ലാഹി പ്രസ്ഥാനം കെ എൻ എം പേജ് : 41 ) ഐക്യ സംഘത്തിന് യാതൊരു സമ്പാദ്യവും ഇല്ലെന്നതും ശുദ്ധ കളവാണ്. ഐക്യ സംഘത്തിൻെറ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണ് ചെയ്തത്. കെ കെ കരീം എഴുതുന്നു: "ഐക്യ സംഘത്തിന്റെ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണുണ്ടായത്." (കെ എം മൗലവി ജീവചരിത്രം പേജ് 100) ഏതായാലും നാട്ടുകാർ തമ്മിലുള്ള തർക്കം തീർക്കാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട ഐക്യ സംഘം അതിന്റെ നേതൃത്വത്തിനിടയിലെ തർക്കം തീർക്കാൻ സാധിക്കാതെ പിരിച്ചുവിടേണ്ടിവന്നു എന്ന ജാള്യത മറച്ചു വെക്കാനാണ് ഈ ന്യായീകരണങ്ങളെല്ലാം.


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....