Thursday, January 4, 2024

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*53

 

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 53/313

➖➖➖➖➖➖➖➖➖➖➖➖

✍️ aslam saquafi payyoli


*മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*


ജനങ്ങളുടെയിടയിൽ മതിപ്പുണ്ടാക്കാൻ വേണ്ടി മത - രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമായവരെ വഹാബി നേതാവാക്കി പരിചയപ്പെടുത്തുന്ന ശൈലി ആധുനിക മൗലവിമാർ സ്വീകരിച്ചിട്ടുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഇസ്‌ലാഹി നായകന്മാരായി പരിചയപ്പെടുത്തപ്പെട്ടത് 

അങ്ങനെയാണ്. 


"ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ഉന്നത ശീർഷനായ ഒരു ഇസ്‌ലാഹി പ്രവർത്തകനായിരുന്നു. "

(മുജാഹിദ് സംസ്ഥാന സമ്മേളനം.

2002 സുവനീർ പേ: 66)


സത്യത്തിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വഫാത്തായി മൂന്നുവർഷം കഴിഞ്ഞതിനുശേഷമാണ് വഹാബി പ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തത് തന്നെ.(വിശദമായി മുമ്പ് പരാമർശിച്ചിട്ടുണ്ട് ) അദ്ദേഹം വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചവരായതുകൊണ്ട് അവരൊക്കെ മുജാഹിദായിരുന്നു എന്ന് വരുത്തിതീർത്താൽ മുജാഹിദ് പ്രസ്ഥാനം വിമർശിക്കപ്പെടേണ്ടതല്ലെന്ന ഒരു ധാരണ പൊതു സമൂഹത്തിനിടയിൽ ഉണ്ടായിത്തീരും. അതാണ് മൗലവിമാർ ലക്ഷ്യം വെക്കുന്നത്. 


കെ പി സി സി അധ്യക്ഷനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദാണെന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലും ഇതുതന്നെയായിരുന്നു ലക്ഷ്യം. 


സമ്മേളന സുവനീറുകളിലൊക്കെ ഇസ്‌ലാഹി നേതാക്കളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരും കാണാം.


എന്നാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുസ്‌ലിം ഐക്യ സംഘത്തിൽ മെമ്പറായിരുന്നില്ലെന്ന് ഇ. മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.


"പരേതപുരുഷൻ ഐക്യ സംഘത്തിൽ മെമ്പറായി ഒരിക്കലും ചേർന്നിട്ടില്ല. അതിൻെറ സമ്മേളനങ്ങളിൽ എപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നു. നല്ല ആദർശങ്ങളോട് യോജിക്കുകയും ഇഷ്ടപ്പെടാത്തതിനെ മുഖം നോക്കാതെ കർശനമായി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുവിൽ സംഘത്തിൻെറ പ്രവർത്തനം 'കൈപ്പുകൊണ്ടിറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലായി 'രുന്നുവെങ്കിലും  വഴിപിരിയാതെ പോന്നു. "

(എന്റെ കൂട്ടുകാരൻ

പേജ് 198 199)


എന്നാൽ പലിശ അനുവദനീയമാക്കി  

' രിസാലതുൻ ഫിൽ ബങ്കി ' എന്ന പുസ്തകം കെ.എം മൗലവി എഴുതി ഐക്യസംഘം പ്രസിദ്ധീകരിച്ചതോടെ  അതിനെതിരെ ശക്തമായി ശബ്ദിച്ചതും ആ പ്രസ്ഥാനം തന്നെ തരിപ്പണമാവാൻ ഹേതുവായതും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രവർത്തനമായിരുന്നു.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ഈ കുതന്ത്രത്തെ മുളയിലെ നുള്ളി കളഞ്ഞതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് അനല്പമായ പങ്കുണ്ട്. ഇക്കാരണത്താൽ മരണം വരെ കെഎം സീതി സാഹിബ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട് ശത്രുത വെച്ചു പോന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ മുജാഹിദ് നേതാവായി പരിചയപ്പെടുത്തുന്ന ആധുനിക മൗലവിമാരുടെ തൊലിക്കട്ടി സമ്മതിക്കുക തന്നെ വേണം.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....