Thursday, January 4, 2024

കെ എം മൗലവിയുടെ* *മുസ്‌ലീം ലീഗ് രൂപീകരണം

 https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO


https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 55/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*മുസ്‌ലീം ലീഗ് രൂപീകരണം*


ബ്രിട്ടീഷ് ഗവൺമെന്റിന്റെ പിടിയിൽ പെടാതെ കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിയ കെഎം മൗലവി മലബാറിലേക്ക് തിരികെ വന്നത് 1933 ലാണ്. അക്കാലത്ത് മലബാറിൽ ഐക്യ സംഘത്തിൻെറ പ്രവർത്തനങ്ങൾ സജീവമായിരുന്നില്ല. ഐക്യ സംഘക്കാർ പിഴച്ചവരാണെന്നും അവർ സ്വീകരിക്കാൻ കൊള്ളാത്തവരാണെന്നമുള്ള ഒരു പൊതു ധാരണ ജനങ്ങൾക്കുണ്ടായിരുന്നു.


കെ. എം മൗലവി ഐക്യ സംഘത്തിൻെറ നേതാവായി തിരിച്ചെത്തിയപ്പോഴേക്കും മലബാറിൽ അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടിരുന്നു.


"മുസ്ലിം ബഹുജനങ്ങൾ അദ്ദേഹത്തെ(കെ എം മൗലവിയെ) പിഴച്ച ഐക്യക്കാരനായിട്ടാണത്രെ പരിഗണിച്ചിരുന്നത്. "

(കെ എം മൗലവി

 ജീവചരിത്രം - 110)


ജനങ്ങൾ അദ്ദേഹത്തെ അറപ്പുളവാക്കുന്ന വാക്കുകളാൽ പരിഹസിച്ചിരുന്നു.


"വടി വിഴുങ്ങി, തീമിയ്യാ മതക്കാരൻ , വഹാബി തലവൻ , ഐക്യക്കാരൻ , നജിദിലെ ശൈത്താന്റെ പിൻഗാമി, കോൺഗ്രസ്സൊഹാബി... "

(കെ എം മൗലവി

 ജീവചരിത്രം 25 )


അതോടൊപ്പം 1934 ൽ ഐക്യസംഘം പിരിച്ചുവിടുകയും ചെയ്തതോടെ ഇനി സമൂഹത്തിനിടയിൽ ഈ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗമെന്തെന്നായി പിന്നീടുള്ള ചിന്ത.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ആലോചനയിൽ വിരിഞ്ഞതാണ് മുസ്‌ലിം സമുദായത്തിന്റെ പേരിൽ കേരളത്തിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും അതിൻെറ മറവിൽ ആശയ പ്രചരണം സാധ്യമാക്കുകയും ചെയ്യുകയെന്നത്.


ഇ മൊയ്തു മൗലവിയെ പോലുള്ള ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും മൂന്ന് സ്ഥലങ്ങളിലായി മുസ്‌ലിം ലീഗ് രൂപീകൃതമായി.


തലശ്ശേരി, തിരൂരങ്ങാടി , കോഴിക്കോട് പ്രഥമ യൂനിറ്റുകളായ ഈ മൂന്നിടങ്ങളിലും ഭാരവാഹികൾ ഐക്യസംഖക്കാർ തന്നെയായിരുന്നു.


"1935ൽ തലശ്ശേരിയിലാണ് മുസ്‌ലിം ലീഗിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നത്. ഹാജി അബ്ദുസ്സത്താർ സേട്ട് സാഹിബ്, കെ എം സീതി സാഹിബ് , കെ ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, എ.കെ കുഞ്ഞുമാഹിൻ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രഥമ കമ്മിറ്റി. തിരൂരങ്ങാടിയിൽ കെ എം മൗലവി, കൊളക്കാടൻ കോയാമു ഹാജി, ടി വി മുഹമ്മദ് സാഹിബ് എന്നിവരുടെ നേതൃത്വത്തിലും കോഴിക്കോട് എം. വി ഹൈദറോസ് വക്കീൽ, കാത്തിരികോയ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലും മുസ്ലിം ലീഗിൻറെ കമ്മിറ്റികൾ വന്നു. "

(കേരള മുസ്‌ലിം

 നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് പ്രസിദ്ദീകരണം.)


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....