https://m.facebook.com/story.php?story_fbid=pfbid02ij819r8t2PySCbnyHf349i3bEU38c2Dzr4txjEyakLBjt2DXLxLW7xoxpcMaNvMyl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 56/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*മലബാർ ജില്ലാ ലീഗ് കമ്മിറ്റി രൂപീകരിച്ചു
*ആദ്യ തീരുമാനങ്ങളിൽ*
*സംഘടിത സക്കാത്ത്*
കൊടുങ്ങല്ലൂരിൽ വെച്ച് മുസ്‌ലിം ഐക്യ സംഘം എന്ന പേരിൽ സംഘടിച്ചു കൊണ്ടായിരുന്നു ബിദ്അത് പ്രചരിപ്പിക്കാൻ കെ എം മൗലവി തുടക്കം കുറിച്ചത്. അത് അധികം വൈകാതെ തമ്മിൽതല്ലി നാശത്തിൽ കലാശിച്ചപ്പോൾ മലബാറിൽ രാഷ്ട്രീയ സംഘടന രൂപീകരിച്ച് ജനങ്ങളെ ആകർഷിപ്പിക്കുകയും അതിലൂടെ പിഴച്ച ചിന്താഗതികൾ കടത്തിവിടുകയും ചെയ്യുകയെന്നതായിരുന്നു മൗലവിയുടെ ആസൂത്രിത നീക്കം. കെ എം സീതി സാഹിബിനെ പോലുള്ളവരുടെ സർവ്വ പിന്തുണയും ഇതിനുണ്ടായിരുന്നു.
കെ എൻ എം എട്ടാം സംസ്ഥാന സമ്മേളന സുവനീറിൽ നിന്ന് :
"ഐക്യ സംഘമാണ് മലബാറിൽ മുസ്‌ലിം ലീഗിന് വേണ്ട ആദർശപരമായ മണ്ണൊരിക്കയത്. ഐക്യ സംഘത്തിൻെറ നേതാക്കൾ തന്നെയാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചത്. 1934 നു മുമ്പ് മലബാറിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന് വേരുകൾ ഉണ്ടായിരുന്നില്ല. "
(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം
2012സുവനീർ - പേ: 73 )
1938 ലാണ് മലബാർ ജില്ലാ മുസ്ലിം ലീഗ് രൂപീകരിക്കുന്നത്. ഇതിൻെറ ആദ്യ മീറ്റിങ്ങിലെ തീരുമാനങ്ങളിൽ മൂന്നാമത്തേത് മുസ്‌ലിംകളുടെ സക്കാത്ത് ലീഗ് കമ്മിറ്റി ശേഖരിക്കുകയും അത് സ്ഥാപനങ്ങൾക്ക് നൽകണമെന്നുമുള്ള നിർദ്ദേശമാണ്.
മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദ് മാസിക എഴുതുന്നു:
"മുസ്‌ലിം ലീഗ് പ്രതിനിധി മഹായോഗം :
മലബാർ ജില്ലയിലെ മുസ്‌ലിം ലീഗ് പ്രതിനിധികളുടെ ഒരു മഹായോഗം ഇക്കഴിഞ്ഞ ശവ്വാൽ 15ന് ഡിസംബർ 19 ആം തീയതി തലശ്ശേരിയിൽ വെച്ച് കൂടുകയുണ്ടായി. യോഗത്തിൽ ആദ്യം സുൽത്താൻ അബ്ദുറഹ്മാൻ അലി രാജാ സാഹിബ് അവർകളും പിന്നീട് കെ എം മൗലവി സാഹിബ് അവർകളും അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വെച്ച് മലബാർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിക്കുകയും ഒരു വിശിഷ്ടമായ പ്രവർത്തി പരിപാടി തയ്യാറാക്കുകയുമുണ്ടായി എന്നുള്ളത് സസന്തോഷം ഞങ്ങൾ ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു. എന്നാൽ ഇനി ആ പ്രവർത്തി പരിപാടിയെ വിജയകരമാക്കുവാൻ പരിശ്രമിക്കുകയാണ് നാം ഓരോരുത്തരും വേണ്ടത്.
മുസ്‌ലിം സമുദായത്തിന്റെ രക്ഷക്കും ഉയർച്ചക്കും ഏറ്റവും പര്യാപ്തമായ ആ പ്രവർത്തി പരിപാടി വായനക്കാരുടെ സവിശേഷമായ ശ്രദ്ധയിൽപ്പെടുന്നതിനായി താഴെ ചേർക്കുന്നു :
3)സക്കാത്ത് മത വിധിപ്രകാരം അതതു കമ്മറ്റികളുടെ അധികാരാതൃത്തികളിൽ പെട്ട എല്ലാവരിൽ നിന്നോ ഇല്ലെങ്കിൽ അതിനു സമ്മതിക്കുന്നവരിൽ നിന്നോ പിരിച്ചെടുത്ത് അത് ലഭിക്കുവാൻ അർഹതയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക. "
(അൽ മുർശിദ് മാസിക
1938 ജനുവരി പേ: 39,40 )
സക്കാത്ത് വിതരണത്തിന് മൂന്നു മാർഗ്ഗമാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.
1) സക്കാത്ത് വിഹിതം അവകാശിക്ക് സ്വന്തമായി എത്തിച്ചു കൊടുക്കുക.
2) ഇസ്‌ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏൽപ്പിക്കുക.
3) അവകാശികളിലെത്തിക്കാൻ വേണ്ടി വിശ്വസ്തനായ ഒരു വക്കീലിനെ ചുമതലപ്പെടുത്തുക.
നാലാമതൊരു രൂപം ഇതിനില്ല.
വക്കീലിനെ ഏൽപ്പിക്കുക എന്ന വകുപ്പിൽ കമ്മറ്റി ഒരിക്കലും വരില്ല. കാരണം വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. കമ്മറ്റി ഒരിക്കലും നിശ്ചിത വ്യക്തി ആവില്ലല്ലോ.
സമുദായത്തിന്റെ സക്കാത്ത് നിഷ്ഫലമാക്കാനുള്ള ആദ്യ തീരുമാനവുമായാണ് മലബാർ ജില്ല ലീഗ് കമ്മിറ്റി നിലവിൽ വന്നത്.
No comments:
Post a Comment