Sunday, October 1, 2023

ജന്മദിനാഘോഷം* *ജൂത സൃഷ്ടിയാണെന്ന്*28

 https://www.facebook.com/100024345712315/posts/pfbid0Y1haVieVHtVtAg2t2jLnLMGYGYL3WyNXZ83gjZ7vEuGCCHizigZH4oKuW78Hg9n7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  28/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (13)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനാഘോഷം*

*ജൂത സൃഷ്ടിയാണെന്ന്*


പ്രവാചക സ്നേഹത്തിൽ നിന്നും സമുദായത്തെ അകറ്റി നിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്.


കെ എൻ എം മുഖപത്രം

അൽമനാർ മാസിക എഴുതുന്നു:

" ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്ലിങ്ങളിലേക്ക് പകരുകയായിരുന്നു. അതിന് കുടപിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു.സൂഫികളോടും ഷീകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെപകർപ്പവകാശം ഏറ്റെടുത്തവർ."

(അൽ മനാർ 2015

 ഡിസംബർ പേ: 5)


പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി (സ)യെ സാധാരണക്കാരനാക്കി അവിടുത്തെ ജന്മത്തേയും ഒരു സാധാരണക്കാരന്റെ ജന്മം പോലെയാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് എങ്ങനെ പറയാൻ പറ്റും നബി(സ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന്.


നബി(സ) യുടെ ജന്മദിന ആഘോഷം മുസ്ലിംകൾ ആഘോഷിച്ചു വരുന്നതാണെന്നും, നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു:

" പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ്ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈകമഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 9 )

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....