*നബിദിനാഘോഷം:*
*മൗലവിമാരുടെ*
*ശിആ ആരോപണം*
*പിൻവലിക്കാനുള്ളതാണ്*
➖➖➖➖➖➖➖➖➖➖➖
✍️ Aslamsaquafi payyoli
നബിദിനം ശിയാക്കളുടെ ആചാരമാണെന്ന് വഹാബികൾ പറയുന്നതിൽ അത്ഭുതപ്പെടാനില്ല. അവർ അത് പറയുകയും പിന്നീട് പിൻവലിക്കുകയും ചെയ്യും. അങ്ങനെ പലതും ശിആ ആചാരമായി തള്ളുകയും പിന്നീടത് വിശ്വാസമായി സ്വീകരിക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമുള്ളവരാണ് കേരള വഹാബികൾ.
ഉദാഹരണം :
1 - ഇമാം മഹ്ദിയുടെ ആഗമനം ശിയാക്കളിലെ ഫാത്വിമികളുടെ വിശ്വാസമാണെന്നും സുന്നികൾ അത് ഏറ്റുപിടിച്ചെന്നും മൗലവിമാർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ അത് പിൻവലിച്ചു. ഇമാം മഹ്ദിയുടെ ആഗമനം ശരിയായ വിശ്വാസമാണെന്ന് പഠിപ്പിക്കുന്നു.
2 - തങ്ങന്മാർ (നബി കുടുംബം) ഇസ്‌ലാമിലില്ലെന്നും അത് ശിയാക്കളുടെ വിശ്വാസമാണെന്നും അത് സുന്നികൾ ഏറ്റുപിടിച്ചെന്നും വഹാബികൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ശിആ ആരോപണം പിൻവലിച്ച് തങ്ങന്മാരുണ്ടെന്നും അവരെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു.
ഈ വഹാബികൾ തന്നെയാണ് ഇപ്പോൾ നബിദിനാഘോഷം ശിആ വിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതും പിൻവലിക്കാനുള്ളത് തന്നെയാണ് ; നമുക്ക് കാത്തിരിക്കാം.
No comments:
Post a Comment