https://www.facebook.com/100024345712315/posts/pfbid0dcGjKaSUj4dUWGU5xEkg2aDhLgSXSZFu48JHARTTeW8kmr8RKMHgMX2Wuw7Av8Kjl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 27/313
➖➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം :
മുജാഹിദ് വൈരുദ്യങ്ങൾ (12)
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*നബിദിനാഘോഷം :*
*മൗലവിമാർ സമുദായത്തെ
ഭിന്നിപ്പിക്കുന്നു.*
നബിദിനാഘോഷ വിഷയത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ്.
ഫത്‌വയുടെ ചുരുക്കം
ഇങ്ങനെയാണ്.
🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല.
🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും.
ഫത്‌വയുടെ പൂർണ്ണരൂപം:
"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. "
(കെ എം മൗലവിയുടെ
ഫത്‌വകൾ പേജ് 86)
കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.
"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "
(ശബാബ് വാരിക 2009
ഫെബ്രുവരി 6, പേ: 34
മുജാഹിദ് മുഖപത്രം )
കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം.
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:
"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.
അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.
(അൽഹാവി ലില്‍ ഫത്താവ)
ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.
കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:
"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.
ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയ ആളുമാണ് ഇമാം എന്നാണ്. "
(അൽമനാർ 2022
ജൂൺ പേജ് 34)
നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
No comments:
Post a Comment