Sunday, October 1, 2023

നബി(സ)കൽപ്പിക്കാത്തതെല്ലാം* *ബിദ്അതാണെന്നോ... ഖുതുബയിൽ സ്വലാത്ത് ബിദ് | 22

 https://www.facebook.com/100024345712315/posts/pfbid033HNDorLzopaRq6c8QkehnErbpwsGuUzfP3zbfZ3mvn7kdc6Rz9tN39Gd87iVvLPbl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 22/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


നബിദിനാഘോഷം:

മുജാഹിദ് വൈരുദ്യങ്ങൾ (ഏഴ് )

➖➖➖➖➖➖➖➖➖➖➖


*നബി(സ)കൽപ്പിക്കാത്തതെല്ലാം*

*ബിദ്അതാണെന്നോ...?!*


നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 


അല്ലാഹുവും റസൂലും കൽപ്പിക്കാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.


"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 

(അൽ മനാർ 2018 

നവംബർ പേജ് 20)


നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :

"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "

(അൽ മനാർ 2015 

ഡിസംബർ പേജ് 5)


ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. 


എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ, റസൂലോ കൽപ്പിക്കാത്തത് ധാരാളം നമുക്ക് കാണാൻ കഴിയും.

ഒരു ഉദാഹരണം പറയാം.


എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു.


"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "

(അൽമനാർ 2022

ജൂൺ പേജ് 39 )


"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "

(ശബാബ് 2019 

ഏപ്രിൽ 2 പേജ് 26 )


എന്നാൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?

ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 


ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 

" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:


"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "

(പേജ്: 12. 1945 ൽ 

പ്രസിദ്ധീകരിച്ചത്.)


അപ്പോൾ ഹദീസിൽ ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.

ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :


"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 

(ശബാബ് 2009 

ജൂലൈ 10 പേജ് 21)


നോക്കൂ..., 

ഖുതുബയിലെ സ്വലാത്ത് ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 

എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്ത് നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിന് നാം കാണുന്നു. 


ഖുതുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും.


വഹാബികൾ നബി(സ) ചെയ്യാത്തത് കൊണ്ടാണത്രെ നബിദിനാഘോഷമെന്ന സുന്നത്ത് ഒഴിവാക്കുന്നതും ബിദ്അതായി പ്രഖ്യാപിച്ചതും. 

എന്നാൽ മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത (നബി(സ)ചെയ്യാത്ത) ഖുതുബയിലെ സ്വലാത്ത് നിർബന്ധപൂർവ്വം ചെയ്യുന്നു. 

ചെയ്യാൻ കൽപിക്കുന്നു.


ഹാ ... എന്തൊരു കഷ്ടം.

വൈരുദ്ധ്യമേ... നിന്റെ പേരോ വഹാബിസം.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...