Sunday, October 1, 2023

നബിദിനാഘോഷം : 23 മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട് അൽമുർഷിദ് )

 https://m.facebook.com/story.php?story_fbid=pfbid0TxMD565MwWBXE5UJfbQxNC4ehVubQJTgdwfXWKSqZbUhwdmhasdY2FtZ1muvQ3n3l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 23/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.* 


നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ല

എന്നാണ് മൗലവിമാരുടെ മറ്റൊരു പ്രചരണം.


" ജന്മദിനാഘോഷം ഇസ്ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "

(അൽമനാർ 2015

 ഡിസംബർ പേജ് : 5 )


മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.

ഓരോ റബീഉൽ അവ്വൽ കഴിയും തോറും നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു എന്നത് നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.


നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നേക്കൂ.


"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 22 )


നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.


" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."

(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )


നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....