https://m.facebook.com/story.php?story_fbid=pfbid03vcGrAsNQcToGdn3R3EQEWC8jH4HTatWLBj3vbUtoFU1dfjVFu1vUUn3wTbVwPbcl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 21/313
➖➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം:
മുജാഹിദ് വൈരുദ്ധ്യങ്ങൾ (ആറ്)
➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ഇബാദതുകൾക്ക്*
*പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?*
പ്രത്യേക സമയവും രൂപവും ശൈലിയും നിർദ്ദേശിക്കപ്പെടാത്ത ഇബാദത്തുകൾക്ക് പുതിയ രീതിയും ശൈലിയും സ്വീകരിക്കൽ ബിദ്അത്താണത്രെ.
അൽമനാർ എഴുതുന്നു:
" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "
(അൽ മനാർ 2018
നവംബർ പേജ് 20)
നിരുപാധികം ചെയ്യാവുന്ന ഇബാദത്തുകൾക്ക് സമയവും രൂപവും നിശ്ചയിക്കുന്നത് എല്ലാവരാലും സ്വീകാര്യമായ കാര്യമാണ്.
പക്ഷേ ദിക്ർ ഹൽഖ, നബിദിനാഘോഷം പോലുള്ള നന്മകളെ മുടക്കാൻ മൗലവിമാർ കണ്ടെത്തുന്ന ഒരു പുത്തൻവാദം മാത്രമാണ് നിരുപാധിക ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ലായെന്നത്.
മൗലവിമാർ തന്നെ ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ചിലത് താഴെ ചേർക്കാം.
വിചിന്തനം വരികയിൽ എഴുതുന്നു:
"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."
(വിചിന്തനം വാരിക 2010
ഫെബ്രുവരി 12 പേജ്:12)
സൽസബീലിൽ എഴുതുന്നു:
"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു. മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.
(സൽസബീൽ 1986
മാർച്ച്, പേജ്: 24)
നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക് സമയമോ എണ്ണമോ രൂപമോ നിശ്ചയിക്കാൻ പാടില്ലെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.
അല്ലെങ്കിൽ പിന്നെ, സുന്നികൾ ചെയ്യുന്ന നബിദിനാഘോഷത്തിന് മാത്രം ബാധകമാകുന്ന ഒരു നിയമമാണോ ഇതെന്ന് വ്യക്തമാക്കേണ്ടത് മൗലവിമാരാണ്.
No comments:
Post a Comment