Sunday, October 1, 2023

മുജാഹിദ് പ്രസ്ഥാനം10മൗലവിമാർ* *ഹദീസ് നിഷേധികൾ* ഇമാം മഹ്ദിയുടെ ആഗമനത്തെ

 https://www.facebook.com/100024345712315/posts/pfbid027Qe632mzfNajymEQ3eskJQKxAahJxeEC6W49vF6oTmXL1cUuRHwUYcLdCmuk51nNl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 10/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മൗലവിമാർ*

*ഹദീസ് നിഷേധികൾ*


ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ചു പരാമർശിക്കുന്ന ഹദീസ് നിഷേധിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ചത് ഈജിപ്തിലെ ഹദീസ് നിഷേധികളായ മുഹമ്മദ് അബ്ദുവും റഷീദ് രിളയുമാണെന്ന യാഥാർത്ഥ്യം എം. ഐ സുല്ലമി വിശദീകരിക്കുന്നു :


"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ വിവിധ ചേരികളും മഹ്ദി ഇമാമിന്റെ വരവിനെ കുറിച്ച് സുവിശേഷ മറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാൽ മുജാഹിദുകൾ, ജമാഅത്തുകാർ മുതലായവർ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠ പുസ്തകങ്ങളിലോ മഹ്ദിയുടെ ആഗമനത്തിനുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല.

മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദ് പണ്ഡിതർ വിമർശിക്കാറുണ്ട്. 

സയ്യിദ് റശീദ് രിള, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്. സയ്യിദ് റശീദ് രിളയുടെ വിഖ്യാതമായ ഖുർആൻ വിശദീകരണമാണല്ലോ തഫ്സീറുൽ മനാർ. അതിൻെറ ഒമ്പതാം വാല്യം 499 മുതൽ 504 വരെയുള്ള പേജുകളിൽ മഹ്ദിയെ കുറിച്ച് ഉദ്ധരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുർബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് രിള പറയുന്നു. അബ്ബാസികളും ശിയാക്കളും സൂഫികളും എല്ലാം തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് മഹ്ദി വാദം എന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. ആ ചർച്ചയുടെ വിരാമം ഇപ്രകാരമാണ്: മഹ്ദിയെ സംബന്ധിച്ചുള്ള നിവേദനങ്ങളെല്ലാം വ്യാജവും പരസ്പര വിരുദ്ധങ്ങളുമാണെന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം. സൂഫി - ശിആ ഗ്രന്ഥങ്ങളിലുള്ളത് കൂടി വിലയിരുത്തിയാൽ അതൊരു മഹാത്ഭുതമായിത്തീരും.  പക്ഷേ അതിനൊരു സ്വതന്ത്ര കൃതി തന്നെ വേണ്ടിവരും. (തഫ്സീറുൽ മനാർ 9- 499 ) "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ്: 32)


ഹദീസിൽ സ്ഥിരപ്പെട്ട മഹ്ദി ഇമാമിന്റെ ആഗമനം ശിയാക്കൾ മെനഞ്ഞുണ്ടാക്കിയതാണെന്നും അത് സൂഫികൾ ഏറ്റുപിടിച്ചെന്നും സൂഫികൾ ശിയാക്കളെ ഫോളോ ചെയ്യുന്നവരാണെന്നും പ്രചരിപ്പിച്ച് വിശ്വാസികളെ വിഢികളാക്കാനാണ് റശീദ് രിള ശ്രമിക്കുന്നത്. 


നബിദിനാഘോഷം, മഖ്ബറ, ഖബർ സിയാറത്ത് തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ശിയാക്കളിലേക്ക് ചേർത്തി സുന്നി - ശിആ ബന്ധം സ്ഥാപിച്ചെടുക്കുന്ന മൗലവിമാരുടെ പാരമ്പര്യം ആരുടേതാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.


സി എന്നിന്റെ ഹദീസ് നിഷേധത്തിന് തെളിവായി പറഞ്ഞ മറ്റൊന്ന് ഹജറുൽ അസ്‌വദിന്റെ ഹദീസ് തള്ളിയതായിരുന്നല്ലൊ. 

എന്നാൽ ആ വാദവും കേരളത്തിൽ മുജാഹിദ് വ്യാപകമായി പഠിപ്പിച്ചിട്ടുണ്ട്.

കെ എൻ എം പിളർപ്പിനു മുമ്പേ പ്രസിദ്ധീകരിച്ച  മുസ്‌ലിംകളിലെ അനാചാരങ്ങൾ ഒരു  സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ 106 മത്തെ അനാചാരമായി എഴുതുന്നു : 


"ഹജറുൽ അസ്‌വദ് ഒരു സാധാരണ കല്ലാണ്.... ഹജറുൽ അസ് വദിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു ഹദീസ് പോലും ശരിയായിട്ടില്ല സർവ്വ ഹദീസുകൾക്കും ന്യൂനതകൾ ഉണ്ട്. "

(പേജ് : 297)


ചുരുക്കത്തിൽ സി. എൻ മൗലവി ഉൾപ്പെട്ട ഹദീസ് നിഷധികളുടെ പട്ടികയിൽ എല്ലാ മൗലവിമാരേയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, സി എൻ നിഷേധിച്ചതായി പറഞ്ഞ പല ഹദീസുകളും മൗലവിമാരും നിഷേധിച്ചിട്ടുണ്ട്.

ഇമാമുകളെ തള്ളി അബ്ദുവിനെയും റശീദ് രിളയെയും കൂട്ടുപിടിച്ച് 'പുതിയ ഇസ്‌ലാം' പ്രചരിപ്പിച്ചതിന്റെ ഭവിഷത്താണ് ഹദീസ് നിഷേധത്തിൽ നിന്നും കരകയറാനാകാതെ  മൗലവിമാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.


               (തുടരും)

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...