https://www.facebook.com/100024345712315/posts/pfbid0iEbJjGXru3jigUjwWFizaYxp7jY1G5W2fomXQMEGeMwTb6LRX9M5S4aM7mii8Mo4l/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 11 / 313
➖➖➖➖➖➖➖➖➖➖
✍️Aslam saquafi payyoli
സ്വഹാബികളെ
അവഗണിച്ചവർ
ഈജിപ്തിലെ മത യുക്തിവാദികളിൽ നിന്നും വക്കം മൗലവിയെ ആകർഷിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നല്ലോ.
അതിൽ ഹദീസ് നിഷേധത്തെ കുറിച്ചാണ് നമ്മൾ വിശാലമായി ചർച്ചചെയ്തത്.
രണ്ടാമത്തെ കാര്യം സ്വഹാബികളെ അവഗണിക്കുക എന്നതാണ്. അതായത് സ്വഹാബികൾ ചെയ്ത കാര്യങ്ങൾ അത് നബി (സ) ചെയ്തിട്ടില്ല, അവിടുന്ന് പഠിപ്പിച്ചിട്ടില്ല, അതിനാൽ നമ്മൾ അത് ചെയ്യേണ്ടതില്ല. അത്തരം കാര്യങ്ങൾ അനാചാരങ്ങളാകുന്നു, നമ്മൾ നബി(സ)തങ്ങളെയാണ് പിന്തുടരേണ്ടത്. ഇങ്ങനെ കേട്ടാൽ നല്ല ആശയമാണെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു വിശ്വാസികളെ സ്വഹാബികളിൽ നിന്നും അകറ്റി നിർത്തുക.
ഇതുകൊണ്ടാണ് ഒരുപാട് സുന്നത്തായ കാര്യങ്ങൾ ബിദ്അത്തായി മൗലവിമാർക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.
മുജാഹിദ് പണ്ഡിതനും എഴുത്തുകാരനുമായ എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:
"ഖുർആനിലും നബിചര്യയിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഈജിപ്തിലെ നവോത്ഥാന നായകർ സ്വീകരിച്ചിരുന്നത്.മുജാഹിദ് പ്രസ്ഥാനം ഇതുവരെയും അംഗീകരിച്ചു വരുന്നതും ഈ വീക്ഷണമാണ്. അതിനാലാണ് വെള്ളിയാഴ്ചയിലെ രണ്ടാം വാങ്ക് ബിദ്അത്താണെന്ന് നാം അഭിപ്രായപ്പെടുന്നത്. പക്ഷേ ഈ നിലപാടിനോട് ഗൾഫിലെ സലഫികൾ മൗലികമായി തന്നെ വിയോജിക്കുന്നു. ഖുർആനിലും നബി ചര്യയിലും രേഖയില്ലെങ്കിലും ഖുലഫാഉ റാശിദയിൽ (അബൂബക്കർ,ഉമർ,ഉസ്മാൻ,അലി എന്നിവരിൽ നിന്ന്) ആരെങ്കിലും അംഗീകരിച്ചവയാണെന്ന് ബോധ്യമായാൽ അവ സുന്നത്തിൽ പെട്ടവ തന്നെയാണെന്നാണ് അവർ പറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദ് നബവിയിലും സൗദി അറേബ്യയിലെ ഇതര പള്ളികളിലും വെള്ളിയാഴ്ച രണ്ട് വാങ്കുകൾ വിളിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല."
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് 27 )
എം. ഐ സുല്ലമി തുടരുന്നു :
"സ്വഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതുമൂലമാണ് വെള്ളിയാഴ്ചയിലെ രണ്ടു വാങ്ക്, മുത്വലാഖ് , തറാവീഹിന്റെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്."
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് 143)
ഇമാം ബുഖാരി 916 നമ്പറായി തൻ്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഹദീസാണ് ഉസ്മാൻ (റ) ജുമുഅക്ക് രണ്ട് വാങ്ക് നടപ്പിലാക്കിയെന്നത്. സ്വഹീഹായ ഹദീസായി സ്ഥിരപ്പെട്ടിട്ട് പോലും അത് നബി ചെയ്തിട്ടില്ല, അതിനാൽ ജുമുഅക്ക് രണ്ട് വാങ്ക് ബിദ്അത്താകുന്നു എന്ന് മൗലവിമാർ പ്രഖ്യാപിച്ചതിലൂടെ സ്വഹാബത്തിനോടുള്ള വിരോധത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാൻ പറ്റും. മാത്രമല്ല ഉസ്മാൻ (റ) ഇസ്‌ലാമിൽ ഒരു ബിദ്അത്ത് (അനാചാരം) കടത്തിക്കൂട്ടി എന്നും അതിന് അക്കാലത്തുള്ള എല്ലാ സ്വഹാബികളും ആ അനാചാരത്തിന് അംഗീകാരം കൊടുത്തു എന്നുമാണല്ലോ ഇതുവഴി മൗലവിമാർ സമുദായത്തിന് നൽകുന്ന സന്ദേശം. മആദല്ലാഹ് ....
(തുടരും)
No comments:
Post a Comment