Sunday, October 1, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം12 സ്വഹാബികളെ അവഗണിച്ച**മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/100024345712315/posts/pfbid023yzH25qFUXrBzv4sQ86im8HadVv31gxjLy4Q4twdDDMpj3hJr1B8dNQhML8o3EcXl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 12/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്വഹാബികളെ  അവഗണിച്ച*

*മുജാഹിദ് പ്രസ്ഥാനം*


സ്വഹാബികളെ അംഗീകരിച്ചു കൊണ്ടും പിന്തുടർന്ന് കൊണ്ടും മുന്നോട്ടുപോകാൻ കപട വിശ്വാസികൾക്ക് സാധിക്കുകയില്ലന്നാണല്ലോ ഖുർആനിക അധ്യാപനം. 

വിജയിക്കുന്ന കക്ഷികളുടെ അടയാളമായി തിരുനബി (സ) പറഞ്ഞു തന്നതും നബി(സ)യുടെയും സ്വഹാബികളുടെയും ചര്യ പിന്തുടരുന്നവർ എന്നാണല്ലോ. അപ്പോൾ ഒരിക്കലും പിഴച്ചകക്ഷികൾക്ക് സ്വഹാബികളെ അനുധാവനം ചെയ്യാൻ സാധിക്കുകയില്ല. 


സ്വഹാബികൾ അംഗീകരിക്കപ്പെടാൻ പറ്റുന്നവരല്ലെന്ന കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നവരാണ്  

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.  

അതിനാൽ ഒട്ടേറെ സത്കർമ്മങ്ങൾ അവർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 


എന്നാൽ ഗൾഫിലെ സലഫികൾക്ക് ഇതിലൊന്നും കടുത്ത നിലപാടുകളില്ല. 


എം ഐ സുല്ലമി എഴുതുന്നു :


"വെള്ളിയാഴ്ചയിലെ ഒന്നാം വാങ്ക് പള്ളിയിൽ വെച്ച് നിർവഹിക്കേണ്ടതുണ്ടോ ? അനിവാര്യമാണെങ്കിൽ അങ്ങാടിയിൽ പോയി ഒന്നാം വാങ്കും പള്ളിയിൽ വെച്ച് രണ്ടാം വാങ്കും നടത്താമെന്ന് ചിലർ പറയുന്നു. എന്ന ചോദ്യത്തിന് സൗദിയിലെ പണ്ഡിത സമിതി നൽകിയ മറുപടി പരിശോധിച്ചാൽ ഇത് വ്യക്തമാവുന്നതാണ്.

ഉത്തരം: പള്ളിയിൽ വെച്ച് വാങ്ക് വിളിക്കുന്നവനെ തടയേണ്ടതില്ല. അതിനെ വിരോധിക്കാനുള്ള ഒരു തെളിവും ഞങ്ങൾക്കറിഞ്ഞുകൂടാ എന്നാണ് ഒന്നാമതായി ഞങ്ങൾക്ക് പറയാനുള്ളത്. രണ്ടാമതായി പറയാനുള്ള കാര്യം നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖുലഫാക്കളുടെയും ചര്യയെ അനുധാവനം ചെയ്യുവിൻ എന്ന് നബി പറഞ്ഞിട്ടുണ്ട്.  വെള്ളിയാഴ്ചയിലെ ആദ്യത്തെ ബാങ്ക് ഉസ്മാൻ(റ) ആജ്ഞാപിച്ചതാണ്. അദ്ദേഹം മൂന്നാമത്തെ ഖലീഫയാണല്ലോ. സഹാബികൾ ആരും അതിൽ പ്രതിഷേധിച്ചിട്ടില്ല. ഭൂരിപക്ഷം മുസ്ലിങ്ങളും അത് പിന്തുടരുകയും ചെയ്യുന്നു. 

(ശൈഖ് ഇബ്നു ബാസ് അധ്യക്ഷതയിൽ ചേർന്ന പണ്ഡിത സമിതിയുടെ 2601 ആം നമ്പർ ഫത്‌വ വാല്യം എട്ട് പേജ് : 1999 നോക്കുക)

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും പേജ് : 143.)


അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരം എല്ലാ സ്ഥലങ്ങളിലും 20 റക്അത്ത് നിർവഹിക്കുമ്പോൾ കേരളത്തിൽ എട്ടും പതിനൊന്നുമൊക്കെയാക്കി സ്വഹാബത്തിന്റെ പിന്തുടർച്ചയെ അറുത്തു മാറ്റുകയാണ് വഹാബികൾ ചെയ്തത്. അവിടെയും ഉമർ(റ)ന്റെ ചര്യ ഹദീസിൽ സ്ഥിരപ്പെട്ടിട്ടും അതിനു തട്ടിമാറ്റുകയാണ് മൗലവിമാർ ചെയ്തിട്ടുള്ളത്.


കെ എൻ എം

മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


"യഥാർത്ഥത്തിൽ ദീനിയായ ഒരു അമൽ ഉമർ (റ) ചെയ്തോ ഇല്ലേ എന്ന് നോക്കിയല്ലല്ലോ ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത്....

തറാവീഹ് നിസ്കാരത്തെപ്പറ്റി നബി (സ)യിൽ നിന്ന് യുക്തമായ റിപ്പോർട്ട് വന്നിരിക്കെ ഉമർ(റ) പറഞ്ഞുവെന്ന് പറഞ്ഞാൽ തന്നെ അതിന് സ്വീകാര്യത ഇല്ല "


(അൽമനാർ മാസിക 2001

ആഗസ്റ്റ് പേജ് 47 )


നോക്കൂ, നബി(സ)യിൽ നിന്നും വ്യക്തമായ റിപ്പോർട്ട് വന്നിട്ടും ഉമർ (റ) നബി (സ) ക്കെതിര് പ്രവർത്തിച്ചു എന്നൊരു സന്ദേശമാണല്ലോ ഇതുവഴി വിശ്വാസികൾക്ക് കൈമാറുന്നത്. സത്യത്തിൽ നബി (സ) യിൽ നിന്നും വ്യക്തമായ സ്വഹീഹായ ഒരു റിപ്പോർട്ട് തറാവീഹിന്റെ റക്അത്ത് ന്റെ എണ്ണം സ്ഥിരപ്പെടുത്തുന്നതിൽ വന്നിട്ടില്ല.  അതുകൊണ്ടുതന്നെ കർമ്മ ശാസ്ത്ര പണ്ഡിതരെല്ലാം ഈ വിഷയത്തിൽ സ്വഹാബികളുടെ മാതൃകയാണ് തെളിവായി സ്വീകരിച്ചത്. അതാവട്ടെ ഇരുപത് റക്അത് സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്.

പക്ഷേ കേരളത്തിൽ മുജാഹിദുകൾ ഈ വിഷയത്തിൽ സ്വഹാബികളെ അവഗണിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. 

        

                     (തുടരും )

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...