Sunday, October 1, 2023

സ്വഹാബികളുടെ ഏകോപനം* *ദീനിൽ തെളിവല്ലെന്ന്!!* ഖുത്വബ 13

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 13/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്വഹാബികളുടെ ഏകോപനം*

*ദീനിൽ തെളിവല്ലെന്ന്!!*


നബി (സ) യുടെ കാലത്ത് തന്നെ കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിച്ചിട്ടുണ്ട്. 

ഇസ്‌ലാമിക പ്രചരണങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചിരുന്നത് സഹാബികളായിരുന്നു. അവർ എന്താണോ വിശ്വസിച്ചിരുന്നത് ഏത് രൂപത്തിലായിരുന്നുവോ കർമ്മങ്ങൾ ചെയ്തിരുന്നത്, അത് അങ്ങനെ തന്നെ സ്വീകരിക്കലാണ് ഒരു വിശ്വാസിയുടെ കടമ. അല്ലാത്തപക്ഷം അവൻ്റെ വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കും ഭംഗം വരും. 


ലോകത്ത് ഏത് രാജ്യത്ത് ചെന്നാലും ഒരേ ഭാഷയിലാണ് നിസ്കാരം, വാങ്ക്, ഖുതുബ...

സ്വഹാബികളിൽ നിന്ന് ദീൻ മനസ്സിലാക്കിയവർക്ക് ഒരിക്കലും അറബേതര ഭാഷയിൽ വാങ്ക് വിളിക്കാനോ ഖുതുബ നിർവഹിക്കാനോ നിസ്കരിക്കാനോ സാധ്യമല്ല. 

എന്നാൽ ഈ ഒരു ഭാഷാ ഐക്യം മുജാഹിദുകൾ തകർത്തു കളഞ്ഞു. പല പള്ളികളിലും മലയാള ഖുതുബ നിർവഹിച്ചു തുടങ്ങി. അപ്പോൾ, സ്വാഭാവികമായും ചോദ്യം വന്നു. ലോകത്ത് ഒരിടത്തും സ്വഹാബികൾ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ലല്ലോ?  സ്വഹാബികളൊക്കെ ചെയ്തതുപോലെയല്ലേ നമ്മൾ ചെയ്യേണ്ടത് ? ഈ ചോദ്യത്തെ മൗലവിമാർ നേരിട്ടത് സ്വഹാബികളും കേരളത്തിലെ മുസ്ലിയാക്കളും ഞങ്ങൾക്ക് തുല്യമാണ് എന്ന പ്രതികരണത്തിലൂടെയാണ്. 

അഥവാ കേരളത്തിലെ മുസ്ലിയാക്കൾ പറയുന്നതോ ചെയ്യുന്നതോ ഞങ്ങൾക്ക് തെളിവില്ലാത്തതുപോലെ സ്വഹാബികൾ ചെയ്തതും അവർ പറയുന്നതും ഞങ്ങൾക്ക് തെളിവല്ല.


എം ടി അബ്ദുറഹ്മാൻ മൗലവി എഴുതുന്നു:


"പ്രസ്തുത ചരിത്ര സത്യങ്ങൾ മുമ്പിൽ വച്ച് ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്ത വരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നു എന്ന് സമ്മതിക്കാൻ നിർവാഹമില്ല. ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്ന പക്ഷം വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ട് തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കള്‍ ചെയ്യുന്നത് ദീനിൽ തെളിവല്ലാത്ത പോലെ അതും തെളിവാകയില്ല"

(ജുമുഅ ഖുതുബ 

മദ്ഹബുകളിൽ

പേജ് 54 )


നോക്കൂ, എത്ര പച്ചയായിട്ടാണ് സ്വഹാബികളെ തള്ളിക്കളയുന്നത്. 

ഈ പ്രഖ്യാപനം നടത്തിയ മൗലവി മുജാഹിദ് പണ്ഡിത തറവാട്ടിലെ കാരണവരും തലമുതിർന്ന പണ്ഡിതനും കെ എൻ എം ദീർഘകാല സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൗലവിയെ പോലുള്ള നിരവധി മൗലവിമാരുടെ ഗുരുവര്യരുമാണ്. 


കെ എൻ എം ഔദ്യോഗിക പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു:


"ഇസ്ലാഹി പണ്ഡിത തറവാട്ടിലെ കാരണവരും കേരളത്തിലെ തലമുതിർന്ന നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യമായിരുന്ന വാഴക്കാട് എം ടി അബ്ദുറഹ്മാൻ മൗലവി...

ജുമാ ഖുതുബ മദ്ഹബുകളിൽ എന്നതാണ് ശ്രദ്ധേയ ഗ്രന്ഥം. വാഴക്കാട് ദാറുൽ ഉലൂമു മായി ഉണ്ടായിരുന്ന സഹവാസമാണ് എം ടി യെ പ്രശസ്തനും ഉസ്താദുമാരുടെ ഉസ്താദുമാക്കിയത്. 

കെ പി മുഹമ്മദ് മൗലവി, കെ. എൻ ഇബ്റാഹിം മൗലവി എൻ കെ  അഹമ്മദ് മൗലവി, മുഹിയുദ്ധീൻ ആലുവായി എന്നിവർ പ്രധാന ശിഷ്യരാണ് "


(വിചിന്തനം വാരിക 2019 

മെയ് 1 പേജ് : 2 )

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...