Sunday, October 1, 2023

സ്വഹാബികളുടെ ചര്യയിലും മൗലവിമാർ ശിർക്ക് കണ്ടെത്തുന്നു14 ശഅറ് മുബാറക വിയർപ്പ!

 https://m.facebook.com/story.php?story_fbid=pfbid0cJFiVXGdJn4eEbvYSV4MZ5NpVd43BLWpPv5B6ar8Qc93pr9JD3mtH6bhh2TLaSFrl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  14/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*സ്വഹാബികളുടെ ചര്യയിലും

 മൗലവിമാർ ശിർക്ക് കണ്ടെത്തുന്നു!!*


കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ ചര്യകളെ ശിർക്കിന്റെയും കുഫ്റിന്റെയും ഇനങ്ങളായി പഠിപ്പിക്കുന്നുവെന്നതാണ് ഏറെ സങ്കടകരം. 


നബി(സ) യുടെ വസ്ത്രം കൊണ്ടും വിയർപ്പ് കൊണ്ടും ബറക്കത്ത് എടുത്തവരായിരുന്നല്ലോ സ്വഹാബികൾ. എന്നാൽ ഇത്തരം കാര്യങ്ങൾ കടുത്ത ശിർക്കും കുഫ്റുമായി മൗലവിമാർ പ്രഖ്യാപിക്കുന്നത് നോക്കൂ.


"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."

(ശബാബ് വാരിക 2011

ഏപ്രിൽ 1 പേജ് : 22)


നബി(സ) യുടെ വിയർപ്പ് കൊണ്ടും അവിടുത്തെ തിരു കേശം കൊണ്ടും സ്വഹാബികൾ ബറക്കത്ത് എടുത്തിരുന്നു. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇതും ശബാബ് വാരികയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.


സി.പി ഉമർ സുല്ലമി എഴുതുന്നു:


"നബി(സ) യോട്  ബന്ധപ്പെട്ട പല വസ്തുകളുടെയും ബറകത്ത് സഹാബികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹുദൈബിയ സന്ധിയിൽ വെച്ച് മുശ്രിക്കുകളുമായി സമാധാന സന്ധിയിൽ ഏർപ്പെട്ടതിനുശേഷം നബി(സ) ഇഹ്റാമിൽ നിന്നും ഒഴിവാകുകയുണ്ടായി.

നബി(സ) തലമുണ്ഡനം ചെയ്തപ്പോൾ ആ മുടി അനുയായികൾക്ക് വിഭജിച്ചു കൊടുത്തതായി ഹദീസിൽ വന്നിട്ടുണ്ട്. 


അനസ്(റ) പറയുന്നു: നബി(സ) തല മുണ്ഡനം ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ മുടി ആദ്യമായി വാങ്ങിയത് അബൂത്വൽഹത്ത് (റ) ആയിരുന്നു. (ബുഖാരി)


ഇബ്നു സീരീൻ(റ) പറഞ്ഞു: നബി(സ)യുടെ ഒരു മുടി എൻ്റെ അടുത്തുണ്ടാവുക എന്നത് ലോകത്തുള്ള മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്. 

(ബുഖാരി)


നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബറകത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.(ഉമ്മുസുലൈം ബീവി നബി(സ) യുമായി വിവാഹബന്ധം ഹറാമായ സ്ത്രീയാണ്.) അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?

അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു : ശരി. (ബുഖാരി)" 


(ശബാബ് വാരിക 2010

നവംബർ 12 പേജ് : 31)


നബി (സ) യുടെ വിയർപ്പുകൊണ്ടും തിരുകേശം കൊണ്ടും സഹാബികൾ ബർക്കത്ത് എടുത്തുവെന്നും  ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെന്നും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണെന്നറിഞ്ഞിട്ടും നബി(സ)യുടെ വിയർപ്പ് കൊണ്ടും തിരുകേശം കൊണ്ടും ബറകത്ത് എടുക്കൽ ശിർക്കാണെന്ന് പഠിപ്പിക്കുക വഴി സ്വഹാബികൾക്ക് പോലും തൗഹീദ് ശരിയായ രൂപത്തിൽ മനസിലായിട്ടില്ല, അവർ വിശ്വാസികൾ തന്നെയല്ല എന്ന സന്ദേശമാണല്ലൊ സമൂഹത്തിന് കൈമാറുന്നത്.


                    (തുടരും)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....