https://www.facebook.com/100024345712315/posts/pfbid05DQzb7kBd9ZHFgG9ZpvQZYfKepb85n7NdiWeJS3RB7QWubWic4QgurMf53tYbRNql/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 15/313
➖➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം :
വഹാബി വൈരുദ്യങ്ങൾ (ഒന്ന്)
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ജന്മദിനത്തിന്* *മഹത്വമുണ്ടോ ?*
തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?
ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ.
നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."
(അൽമനാർ 2006 ഏപ്രിൽ പേജ് :13)
എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു. ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.
തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.
"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."
നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)
"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."
(നബിദിനാഘോഷം പേ: 31
സുഹൈർ മൗലവി)
അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:
"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച് അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."
(അൽ മുർഷിദ് മാസിക
1935 ജൂൺ പേജ് 197)
No comments:
Post a Comment