Sunday, October 1, 2023

മുജാഹിദ് പ്രസ്ഥാനം 9മഹ്ദിയുടെ ആഗമനവും* *ചന്ദ്രൻ പിളർന്നതും*

 https://www.facebook.com/100024345712315/posts/pfbid026nboi9iNJTiyEE3mMwc7H9wjezVhAH2X9tRAbS8FYuHxTkUDLy2KYphzKuvuV9iwl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 9/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹ്ദിയുടെ ആഗമനവും*

*ചന്ദ്രൻ പിളർന്നതും*


കേരളത്തിലെ ഹദീസ് നിഷേധികളായി പ്രധാനമായും മൂന്നു പേരെ എടുത്തുപറഞ്ഞ ശേഷം അവരുടെ ഹദീസ് നിഷേധം മൗലവിമാർ വിശദീകരിച്ചപ്പോൾ മൂന്നുപേർ മാത്രമല്ല എല്ലാ മുജാഹിദുകളും ഹദീസ് നിഷേധികളാണെന്ന്  ബോധ്യപ്പെടുന്നത്.


1 - സി.എൻ അഹ്മദ് മൗലവി.

ഇദ്ദേഹത്തിന്റെ ഹദീസ് നിഷേധം വിശദീകരിച്ചുകൊണ്ട്  ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:


"ഞാനൊരു ഹദീസ് നിഷേധിയാണെന്ന് സ്വയം പ്രഖ്യാപിക്കൽ മാത്രമല്ല ഹദീസ് നിഷേധം. മറിച്ച് ഹദീസിൽ വന്ന വിഷയങ്ങളെ തന്റേതായ ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാക്കലും ഹദീസ് നിഷേധം തന്നെയാണ്. നരകത്തിന് മുകളിലൂടെയുള്ള പാലം, ഹജറുൽ അസ്‌വദ് , മഹ്ദി,അജ് വ കാരക്ക, ചന്ദ്രൻ പിളർന്നത്, നബി(സ)ക്ക് സിഹ്ർ ബാധിച്ചത് തുടങ്ങി അനവധി ഹദീസുകളെ നിഷേധിച്ചിട്ടുണ്ട്... സി എൻ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു മെമ്പറായിരുന്നു എന്ന വസ്തുത നാം മറക്കരുത്. "

(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം

പേജ്: 83)


ഇതിൽ മൗലവി വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. അതായത്, ഒരാൾ ഹദീസ് നിഷേധിയാവണമെങ്കിൽ എല്ലാ ഹദീസിനെയും നിഷേധിക്കണമെന്നില്ല. ചില തൊണ്ടി ന്യായങ്ങൾ പറഞ്ഞു ഒരു ഹദീസ് നിഷേധിച്ചാൽ തന്നെ അവൻ ഹദീസ് നിഷേധിയാകും. 


എന്നാൽ, ഇവിടെ എണ്ണി പറഞ്ഞതിൽ നിഷേധം പ്രകടിപ്പിച്ചത് സി.എൻ മൗലവി മാത്രമാണോ? അല്ല. ഇത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് പല മൗലവിമാർക്കും വാദമുണ്ട്. 


ചന്ദ്രൻ പിളർന്ന സംഭവത്തെ കൂട്ടായി ഹാജി എന്ന വെട്ടം അബ്ദുള്ള ഹാജി നിഷേധിച്ചിരുന്നത്രേ.


അബ്ദുസ്സലാം സുല്ലമി എഴുതുന്നു:

"തൗഹീദ് പ്രചരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച പണ്ഡിതനാണ് കൂട്ടായി അബ്ദുള്ള ഹാജി. ചന്ദ്രൻ പിളർന്ന സംഭവത്തെ ഇദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്നു പി.വി ഉമ്മർകുട്ടി ഹാജി എഴുതിയ ലഘുലേഖയിൽ വിവരിക്കുന്നുണ്ട്. "

(മുജാഹിദുകൾക്ക് 

ആദർശ വ്യതിയാനമോ?

പേ: 20)

 

എല്ലാ മൗലവിമാരും ഐക്യ ഖണ്ഡേന നിഷേധിച്ചതാണ് ഇമാം മഹ്ദിയുടെ ആഗമനത്തെ സംബന്ധിച്ചുള്ള ഹദീസ്. 


ഈ ഹദീസ് നിഷേധിക്കുന്നതോടൊപ്പം ഇത് ശിആ വിശ്വാസമാണെന്നും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇമാം മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്ന സുന്നികൾ ശിയാ വിശ്വാസക്കാരാണെന്നും തട്ടിവിട്ടു. 


കെ എൻ എം മുഖപത്രമായ

അൽ മനാർ മാസികയിൽ

എഴുതുന്നു:


"ഭരണത്തിൽ എത്തിച്ചേരുവാൻ പ്രത്യേകിച്ച് ശിയാക്കളിലെ ഫാത്തിമികൾ ശക്തിയുക്തം പ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹ്ദീ വാദം. "

(അൽമനാർ മാസിക

1995 ഒക്ടോ: പേ: 29)


ചന്ദ്രൻ പിളർന്നതും മഹ്ദി ഇമാമിന്റെ ആഗമനവും നിഷധിച്ചത്  സി.എൻ മൗലവി മാത്രമായിരുന്നില്ലെന്ന് മനസ്സിലായല്ലൊ.

ഇത്തരം ഹദീസ് നിഷേധിക്കുവാൻ മൗലവിമാരെ പ്രേരിപ്പിച്ചത് റശീദ് രിള യുമായുള്ള ബന്ധം തന്നെയാണ്. 

                            (തുടരും)

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...